ആർക്കായിരുന്നു മീര മരിച്ചെന്ന് വരുത്തി തീർക്കാനുള്ള ആവശ്യം..
” എനിക്ക് മനസ്സിലാവുന്നില്ല അബി ഒന്നും .
മീരയ്ക്ക് പപ്പായി എന്ന് വെച്ചാൽ, അവളുടെ ലോകമാണ് ആ മനുഷ്യൻ. അത്കൊണ്ട് മീര അത് ചെയ്യില്ല.. പക്ഷെ ,,
ശ്യാമിന് തുടർന്ന് പറയാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു .
“ഈ പക്ഷെയ്ക്കാണ് നമുക്ക് ഉത്തരം കിട്ടേണ്ടത് ശ്യാം..
മീര ജീവിച്ചിരിപ്പുണ്ടങ്കിൽ അത് നമുക്ക് കണ്ടെത്തണം.
അവളെ കുറിച്ച് പത്രത്തിൽ വന്നത് ഒക്കെയും സത്യമാണോ എന്നറിയണം…
അത് പറഞ്ഞതും എന്തോ ഓർത്തിട്ടെന്നോണം
അബി പറഞ്ഞു .
“ശ്യാം ആ പത്രം..
ആ സായാഹനപത്രത്തിൽ അല്ലെ മീരയുടെ പല കഥകളും പുറത്തേക്ക് വന്നത്..
നമുക്ക് ആ വാർത്ത എഴുതിയ ആളെ കിട്ടിയാൽ അറിയാൻ പറ്റില്ലെ
ഇതൊക്കെ ആര് ഇറക്കിയ കഥകൾ ആണെന്ന് .
ശ്യാമിനും അതൊരു നല്ല ഉപായമായി തോന്നി.
രണ്ടു പേരും പെട്ടന്ന്
ഹോട്ടലിൽ നിന്ന് ഇറങ്ങി അവരവരുടെ കാറിനരികിലേക്ക് നടന്നു…
************ ************
ഇരുൾ മൂടിയ വഴികളിൽ വെളിച്ചം വീശി മുന്നിൽ നടന്നു അഗ്‌സ്റ്റിച്ചായൻ.
തൊട്ടു പിന്നാലെ മീരയും..
“മോളെ ഇനി നമ്മൾ എന്ത് ചെയ്യും.
” ഒരു വഴി അടഞ്ഞാൽ അതോടെ തീരില്ല അഗസ്റ്റിച്ചായാ ഈ മീരയുടെ യാത്ര .
ആ പത്രസ്ഥാപനത്തിലെ ആൾക്ക് അറിയാം
മീരയെ കുറിച്ച് എഴുതിയ ആളെ ..
“മ്മ്മ്… അത് കൊണ്ടാണ്
അവൻ നമ്മളെ ഇങ്ങോട്ട് ഭീഷണി പെടുത്തിയത്.. അതുകൊണ്ടാണ്
പോലീസിനെ വിളിച്ചു വരുത്തിയിട്ട് അവരുടെ മുന്നിൽ വെച്ച് എഴുതിയ ആളുടെ അഡ്രസ്സ് തരാം എന്ന് പറഞ്ഞത് ..
അഗ്‌സ്റ്റിച്ചായൻ അരിശം പൂണ്ടു
“അയാൾക്ക് നമ്മുടെ അന്വേഷണത്തിൽ എന്തോ സംശയം ഉണ്ട്.
അതുകൊണ്ടാണ് പോലീസിനെ വിളിക്കാമെന്ന് പറഞ്ഞത്.
അയാൾക്ക് അറിയാം
നമ്മൾ അതിന് നിൽക്കില്ലെന്ന്….
“മോളെ അയാൾ തിരിച്ചറിയല്ലേ എന്നായിരുന്നു എന്റെ ടെൻഷൻ .
“ഈ നാട്ടിൽ ഒളിഞ്ഞും തെളിഞ്ഞും കുറച്ചു ദിവസമായില്ലെ അഗസ്റ്റിച്ചായാ ഞാൻ നടക്കുന്നു..
എല്ലാവരുടെ മനസ്സിലും മരിച്ച മീര ഇന്ന് ആരുടേയും ഓർമ്മയിൽ പോലും ഇല്ല എന്നതിന് തെളിവാണ് എന്നിലാർക്കും ഒട്ടും സംശയം തോന്നാത്തത് .
“അതുമാത്രമല്ല ആ വലിയ കറുപ്പ് കൂളിംഗ് ക്ലാസും ഷാൾ കൊണ്ട് തലയിൽ ചുറ്റി നടക്കുകയും ചെയ്യുമ്പോൾ ആർക്ക് മനസ്സിലാവാൻ,,
അഗസ്റ്റിച്ചായൻ ചോദിച്ചു
“എന്നിട്ടും അഗസ്റ്റിച്ചായൻ എന്നെ തിരിച്ചറിഞ്ഞില്ലെ
“മോളുടെ പപ്പായിയുടെ ആത്മാവ് ആയിരിക്കും എനിക്കത് മനസ്സിലാക്കി തന്നത്.
മോൾക്ക് ഒരു സഹായി ആവാൻ വേണ്ടി.
( മീരയ്ക്കും തോന്നി
അത് സത്യമാണെന്ന്.
അഗസ്റ്റിച്ചായൻ കൂടെ ഉള്ളത് കൊണ്ട് തനിക്ക് വേണ്ടി കൂടുതലും സംസാരിച്ചത് അഗസ്റ്റിച്ചായനാണ് )
“അല്ല മോളെ
മോളെന്നോട് ഫോൺ വിളിച്ചിട്ട് നമുക്ക് ഒരിടം വരെ പോവണമെന്ന് പറഞ്ഞതല്ലാതെ എങ്ങോട്ട് ആണ് പോവുന്നതെന്ന് ഇത് വരെ പറഞ്ഞില്ലല്ലോ …
“ഇന്ന് ഉച്ചയ്ക്ക് നമ്മൾ പോയ പത്രമോഫീസിലേക്ക് തന്നെ..
അതുകേട്ടപ്പോ അഗസ്റ്റിച്ചയാൻ മീരയുടെ നേരെ തിരിഞ്ഞു
“മോളെ ..
“അതെ നേർവഴി പോയി കിട്ടിയില്ലങ്കിൽ
അത് എങ്ങനെയും അറിയണം എനിക്ക്..
അതിനിപ്പോ ഒരു കള്ളന്റെ വേഷത്തിലാണെങ്കിൽ ആണെങ്കിൽ അങ്ങനെ.
മീരയുടെ ഉറച്ച വാക്കുകൾ കേട്ട് അഗസ്റ്റിച്ചയൻ
വെളിച്ചം വീശി മുന്നോട്ട് നടന്നു..
പത്രമോഫീസ് അപ്പോഴേക്കും എത്താറായിരുന്നു..
************ *************
അബി നിരാശയോടെ ഫോൺ നോക്കി കൊണ്ട് ശ്യാമിന് അരികിലേക്ക് നടന്നു .
“എന്തായി അബീ ?
ശ്യാം ആകാംഷയോടെ ചോദിച്ചു
“അവനെ കിട്ടുന്നില്ല ശ്യാം,,
അവൻ ഇപ്പോഴും ആ പത്രമോഫിസിൽ ഉണ്ടങ്കിൽ ഈസിയായി നമുക്ക് ആ അഡ്രസ്സ് കിട്ടിയേനെ .
“ഇതിപ്പോ എന്താ ഫോൺ വിളിച്ചപ്പോ പറയുന്നത് ?…
“നമ്പർ നിലവിൽ ഇല്ലെന്ന്
അബിയുടെ ഫ്രണ്ട് ആ ഓഫിസിൽ ജോലി ചെയ്തിരുന്നു
അവനുമായി സംസാരിച്ചാൽ അഡ്രസ്സ് ആരും അറിയാതെ എളുപ്പത്തിൽ കിട്ടുമെന്ന് കരുതിയതായിരുന്നു…
“ശ്യാം.. നമുക്ക് ആ ഓഫിസിൽ കയറി വീനിതയെന്ന പേരിൽ ഉള്ള അഡ്രസ്സ് ഉണ്ടോ എന്ന് നോക്കിയാലോ ?…
“ഈ രാത്രിയിലോ ?..
“അതെ പകൽ പോയാൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാവും.
ഒരു പക്ഷെ അവരത് പറഞ്ഞു തരികയും ഇല്ല.
നമുക്ക് ആരെയും ബുദ്ധിമുട്ടിക്കണ്ട
ഇപ്പൊ പോയി അത് കണ്ടെത്താൻ .
ശ്യാമിനും തോന്നി അത് ശരിയാണെന്ന്
” അത് നമ്മൾ കണ്ടെത്തുമ്പോഴേക്കും നേരം വെളുക്കും അബി..
മൂന്ന് വർഷം മുമ്പുള്ളതാണ് എവിടെ എന്ന് വെച്ചിട്ടാ..
“നേരം വെളുക്കും വരെ ടൈം ഉണ്ടല്ലോ ശ്യാം നമുക്ക്
ആ കംബ്യുട്ടർ ഒന്ന് ഉഴുതു മറിക്കാം ..
ശ്യാം അബിയെ നോക്കുകയായിരുന്നു.
അബിക്ക് ഉള്ള ആത്മവിശ്വാസം അത് തന്നിലേക്ക് കൂടിയാണ് എനർജി നൽകുന്നത്…..
അബി തന്റെ കാർ സൈഡിലൊതുക്കി ലോക്ക് ചെയ്തു ശ്യാമിന്റെ കാറിനരികിലേക്ക് നടക്കുമ്പോൾ
ഫോണിൽ ഒരു messege വന്നു.
അബി അതെടുത്തു ഓപ്പൺ ചെയ്തു
സിനിയാണ് ;
ശ്യാം കൂടെ ഉണ്ടോ എന്ന് ചോദിച്ചുള്ള messege ആണ്
ആദ്യം അബിക്ക് തോന്നിയത് റിപ്ലൈ കൊടുക്കാതിരിക്കാനാണ്.
പിന്നെ തനിച്ചാണല്ലോ ആ വീട്ടിൽ അവളെന്ന് ഓർത്തപ്പോൾ
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb