അതിനപ്പുറത്തേയ്ക്കു എനിക്ക് അവരോടൊന്നും യാതൊരു അടുപ്പവും ഇല്ലെന്നുമൊക്കെ…
എന്നിട്ടും ആ കാരണം പറഞ്ഞു ഈ ബന്ധത്തിൽ നിന്നും ഒഴിയാൻ പോകുന്ന മീരയോട് ഞാൻ അതിനെക്കുറിച്ച് തുറന്നു ചോദിക്കാൻ തന്നെ തുനിഞ്ഞു..
അന്ന് ക്ലാസ് കഴിഞ്ഞാൽ ചോദിക്കണമെന്ന് കരുതിയ എന്റെ കൈയിൽ എത്തിയത്
ഒരു ലെറ്റർ ആണ്..
“ഇനി എന്റെ പുറകെ വരരുത്
അത്രയ്ക്ക് വെറുപ്പാണ് എനിക്ക് നിങ്ങളെ..
ഇന്ന് എന്നെ ജീവനെ പോലെ സ്നേഹിക്കൻ അറിയുന്ന ഒരാൾ കൂടെ ഉണ്ട്
എനിക്ക് അത് മതി ..
ഒരിക്കലും നിങ്ങളെപ്പോലെ എന്നെ വഞ്ചിക്കാത്തവൻ..
അറിയാതെ പോലും ഇനി എന്റെ മുന്നിൽ വരരുത്.
എന്ന്
മീര “
അത് വായിച്ചു തല ഉയർത്തിയ ഞാൻ കണ്ടു
എന്നെ ദേഷ്യത്തോടെ നോക്കി മുഖം തിരിച്ചു പോവുന്ന മീരയെ ..,,
പിന്നീട് ഉണ്ടായ സംഭവങ്ങൾ അറിഞ്ഞപ്പോൾ ഞാനും കരുതി
അവൾ ആ കത്തിൽ എഴുതിയ ആളോടൊപ്പം പോയെന്ന് ….
സിനി അവളുടെ അമ്മയ്ക്ക് തീരെ വയ്യ ഒന്ന് ഹോസ്പ്പിറ്റിൽ കൊണ്ട് പോവാൻ വരുമോ എന്ന് ചോദിച്ചപ്പോ പോയി..
അവർക്ക് ആരുമില്ലെന്ന് മനസ്സിലാക്കിയ ഞാൻ എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊണ്ടിരുന്നു..
മീരയ്ക്ക് ഞാനുമായുള്ള പ്രണയത്തിന് മുമ്പ്
മറ്റു പ്രണയങ്ങൾ ഉണ്ടായിരുന്നെന്ന് അമ്മയും സിനിയും പറഞ്ഞപ്പോ എന്റെ
വെറുപ്പ് കൂടികൂടി വന്നു, മീര എന്ന ജന്മത്തിനോട്..
ഒരു ദിവസം സിനിയുടെ അമ്മയ്ക്ക് അസുഖം കൂടി
അവരെ ചികിത്സിക്കുന്ന ഡോക്റ്ററും ഇനി എന്തും സംഭവിക്കാം എന്ന് പറഞ്ഞു കൈ മലർത്തി..
സിനിയുടെ അമ്മയുടെ അന്ത്യാഭിലാഷം ആയി
അവരുടെ മകളെ സ്വീകരിക്കാൻ പറഞ്ഞപ്പോ
എനിക്ക് എതിര് പറയാൻ തോന്നിയില്ല…
അതിന്റെ സന്തോഷം കൊണ്ടാവും അവർക്ക് അസുഖത്തിന് അൽപ്പം ആശ്വാസം കിട്ടിയിരുന്നു.
എന്നാൽ കല്യാണം നിശ്ചയിച്ച തീയതിക്ക് 2 ദിവസം മുമ്പ് അമ്മ മരണപ്പെട്ടു ..
ഒറ്റപ്പെട്ടുപോയ സിനിയെ അമ്പലത്തിൽ പോയി ഒരു മഞ്ഞ ചരട് ചാർത്തി കൊണ്ട് വരാൻ എന്റെ അമ്മയാണ് നിർബന്ധിച്ചത് …
മീരയുടെ വാർത്തകളും പിന്നീട് അവളുടെ മരണ വാർത്തയും ഒന്നും എന്നെ നോവിച്ചില്ല..
ഞാൻ എന്നെ സ്നേഹിക്കുന്ന എന്റെ പാവം ഭാര്യക്ക് ഒരു കുറവും ഇല്ലാതാക്കാനുള്ള ശ്രമത്തിലായിരുന്നു…,
കഴിഞ്ഞ
രണ്ടു ദിവസം മുമ്പ് വരെ
ഞാൻ അതാണ് അബി ചെയ്തതും….
ശ്യാം തല കുനിച്ചിരുന്ന്
കണ്ണിലെ നനവ് ഒപ്പിയെടുത്തു …
ശ്യാമിന്റെ ഈ അവസ്ഥ കണ്ട് അബിക്ക് കടുത്ത മനോവേദന തോന്നി.
“ശ്യാം രണ്ടു ദിവസം മുമ്പ് എന്താ സംഭവിച്ചത് ?..
ശ്യാം അത് കേട്ടപ്പോൾ തന്റെ പോക്കറ്റിൽ കയ്യിട്ട് പേഴ്സ് എടുത്തു. അതിൽ നിന്നും ഒരു വെള്ള കടലാസ് എടുത്ത്
അബിക്ക് നേരെ നീട്ടി ..
അബി അത് വാങ്ങി
തുറന്നു ..
“ശ്യാം… ഇതിന് വേണ്ടിയാണോ നീ എന്നെ ഇങ്ങനെ ഒക്കെ ചെയ്തത് ?..
പറഞ്ഞിരുന്നെങ്കിൽ മാറി തരുമായിരുന്നില്ലേ ഞാൻ എന്റെ സിനിക്ക് വേണ്ടി .
ഞാൻ മരിച്ചിട്ടില്ല.. നീ ആഗ്രഹിച്ച പോലെ
എന്റെ പപ്പായിയെ നീ കൊന്നു..
എന്റെ തലയിൽ നീ ആ കുറ്റം ഏറ്റ് വെക്കുകയും ചെയ്തു…
സിനിക്ക് നിന്നോട് പ്രണയമുണ്ടെന്ന് ഏറെ വൈകിയാണ് ഞാൻ അറിഞ്ഞത്
എന്നാൽ ആ പ്രണയം നിനക്ക് അവളോടും ഉണ്ടായിരുന്നു
എന്നറിയാൻ
എനിക്ക് എന്റെ ജീവിതം തന്നെ നഷ്ടപ്പെടെണ്ടി വന്നു ..,,
വിടില്ല ശ്യാം ഞാൻ നിന്നെ..
മരിച്ചെന്ന് ഈ ലോകം ഇന്നും വിശ്വസിക്കുന്ന മീര ,,
അബി വായിച്ചു തീർന്നതും ശ്യാമിനെ ഞെട്ടലോടെ നോക്കി .
” ഈ കത്ത് എനിക്ക് ഓഫിസ് അഡ്രസ്സിൽ കിട്ടിയപ്പോ
സിനി എന്നെ പ്രണയിച്ചിരുന്നോ എന്നുള്ള ചോദ്യം എനിക്ക് നിസാരമായി തോന്നി .
എന്നാൽ മീരയുടെ കൈ അക്ഷരം എന്നിൽ ആശങ്കയും ഉണ്ടാക്കി…
സിനിയോട് അന്ന് ഞാൻ ആ ലെറ്ററിനെ കുറിച്ച് ഒന്നും പറഞ്ഞില്ല .
എന്നാൽ പിറ്റേന്ന് രാവിലെ എന്റെ ഒരു ഓഫിസ് ഫയൽ തിരയുന്ന സമയത്താണ് എനിക്ക് സിനിയുടെ ഡയറി കിട്ടിയത് ….
കൺ മുന്നിൽ ഉണ്ടായിട്ടും അവളുടെ എഴുത്തുകളുടെ സ്വകാര്യതയിലേക്ക് നോക്കാൻ ഞാൻ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല…
ഞാൻ സിനിയെ നോക്കുമ്പോൾ
അവൾ എനിക്കുള്ള ഫുഡ് തയ്യാറാക്കുന്ന തിരക്കിലായിരുന്നു..
ഞങ്ങളുടെ കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിന്റെ അന്നുഉള്ള തീയതിയിലെ പേജ് ഞാൻ മറിച്ചു..
അതിന് കാരണം
കഴിഞ്ഞ വിവാഹ വാർഷികാഘോഷം വേണ്ടെന്ന് പറഞ്ഞത് സിനി തന്നെയാണ് ..
ആദ്യ വിവാഹ വാർഷികം,
കല്യാണം ചെറുതായി നടത്തിയത് കൊണ്ട്
എല്ലാരേയും ക്ഷണിച്ചു കൊണ്ടാണ് ആഘോഷിച്ചത് ..
രണ്ടാമത്തെതും ഭംഗിയായി തന്നെ ആഘോഷിച്ചു ..
പിന്നെ എന്ത് കൊണ്ട് മൂന്നാമത്തത് വേണ്ടെന്ന് വെച്ചു എന്നുള്ള ചോദ്യത്തിന് അവൾ
എന്നോട് പറഞ്ഞത്…
“ശ്യാമേട്ടാ എനിക്കറിയില്ല.. എന്തോ ഒരു സങ്കടം ..
എന്റെ എന്ത് സന്തോഷത്തിനും കൂടെ ഉള്ള മീര ഇപ്പൊ ..
മീര എന്ന് കേട്ടപ്പോ എനിക്ക് സത്യത്തിൽ നല്ല ദേഷ്യം വന്നു.
പിന്നീട് സിനി പറയുന്നത് കേൾക്കാൻ നിൽക്കാതെ ഞാനാ മുറിയിൽ നിന്നിറങ്ങി …,
അബി ശ്യാമിന്റെ സംസാരം ശ്രദ്ധയോടെ കേട്ടിരുന്നു..
ശ്യാം തുടർന്നു…
” ആ പേജിൽ എഴുതിയിരുന്നു അബി
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb