അവളും ഞാനും? [സാജിന] 1601

മീരയ്ക്ക് ഒപ്പം നിന്ന് ഞാൻ ശ്യാമേട്ടനെ അവളിൽ നിന്ന് കൂടുതൽ അകറ്റി നിർത്തി .

മീര പലപ്പോഴും ശ്രമിച്ചു, ശ്യാമേട്ടനോട് പപ്പായി കണ്ട കാര്യത്തിന്റെ സത്യാവസ്ഥയെ പറ്റി ചോദിക്കാൻ ..
എന്നാൽ ബുദ്ധിപൂർവം ഞാനതൊക്കെ ഒഴിവാക്കിച്ചു ..,,

പിന്നെ ഉണ്ടായിരുന്നത് ശ്യമേട്ടൻ മീരയോട് സംസാരിക്കുന്നത് കൂടി ഒഴിവാക്കുക എന്നതായിരുന്നു..,

ശക്തമായി കാറ്റ് വീശി ജനാലവാതിൽvഅടഞ്ഞപ്പോഴാണ് അബി ആ ഓർമ്മയിൽ നിന്ന് ഞെട്ടിയുണർന്നത്..

**********************

അബിക്ക് തന്റെ തലയാകെ പെരുക്കുന്ന പോലെ തോന്നി ..

സിനി പറഞ്ഞതൊക്കെയും സത്യമാണെങ്കിൽ
ആരായിരിക്കും മീരയെയും ശ്യാമിനെയും തെറ്റിദ്ധാരണ ഉണ്ടാക്കി പിരിച്ചത്.,

അതും മീരയുടെ പപ്പായിയെ തന്നെ ഇടയിൽ നിർത്തിയിട്ട് ..

ഹൊ…സിനീ
നീ എന്നെ ഭ്രാന്ത് പിടിപ്പിച്ചല്ലോ..
നീ പറഞ്ഞത് മാത്രമാണോ സത്യം
അതോ
ഇനിയും ഉണ്ടോ നീ പറയാൻ മടിക്കുന്ന സത്യങ്ങൾ….,

അബി എന്തോ ഓർത്തിട്ടെന്ന പോലെ ഡ്രസ്സ് മാറി കാറിന്റെ കീ എടുത്ത് ഡോർ ലോക്ക് ചെയ്തു മുറ്റത്തേക്ക് ഇറങ്ങി ഓടി…

************* ************

മീര അപ്പോഴും തിരക്കിലായിരുന്നു.. വിനീത എന്ന സ്ത്രീയെ കണ്ടെത്തുവാൻ…
കൂടെ അഗസ്റ്റിച്ചായനും…

A/C യിലും അസ്വസ്ഥനായി ഇരുന്നു അബി ,,,

ഇത്രയും വലിയ ചതിയും കാര്യങ്ങളും കൺ മുന്നിൽ നടന്നിട്ടും ഇത് വരെ താൻ അതിന്റെ സത്യവസ്ഥയെ കുറിച്ച് അന്വേഷിച്ചോ.. ഒന്നുമില്ലങ്കിലും അതെ കുറിച്ച് എനിക്ക് ഒന്ന് ആലോചിക്കാൻ പോലും തോന്നിയില്ലല്ലോ ദൈവമേ…

എങ്ങനെ ആലോചിക്കാനാണ്, സിനിയെന്ന കുരുട്ടുബുദ്ധി ഇതിനിടയിൽ ഭംഗിയായി എല്ലാരേയും വിശ്വസിപ്പിച്ചില്ലെ ..

അബി തന്റെ കാർ
ഹോട്ടൽ സൗപർണ്ണിക ബിയർ ബാറിന് മുൻപിൽ നിർത്തി …

ശ്യാം കാത്തിരിക്കുന്നുണ്ടാവും തനിക്ക് വേണ്ടി..
എന്താ അവനോട് പറയേണ്ടത് ?..

എങ്ങനെയാ ഒന്ന് സമാധാനിപ്പിക്കുക.. അവനല്ലെ ശരിക്കും കബളിപ്പിക്കപ്പെട്ടത്..,

ഓരോന്ന് ചിന്തിച്ചു നടക്കുന്നതിനിടയിലാണ്

“അബീ… എന്ന ശ്യാമിന്റെ വിളിക്കേട്ടത്

അബി ശ്യാമിന്റെ അരികിലേക്ക് നടന്നു ..

ശ്യാം ബുക്ക് ചെയ്ത ടാബിളിന്റെ ഇരുവശത്തുമായി രണ്ടുപേരുമിരുന്നു.

കുറച്ചു നേരത്തേക്ക് രണ്ടു പേരും എങ്ങനെ തുടങ്ങണം എന്നറിയാതെ മൗനമായി ..

“എന്നെ കാണാൻ ഇന്ന് സിനി വന്നിരുന്നു..”
അബി ഒരു മുഖവുരയെന്നോണം സംസാരിച്ചു തുടങ്ങി.

ശ്യാം ഒന്നും മിണ്ടാതെ അബിയെ നോക്കിയിരുന്നു..

“അവൾ പറഞ്ഞതൊക്കെ കേട്ട എന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല ശ്യാം.

സിനി പറഞ്ഞത് മുഴുവൻ അബി ശ്യാമിനോട് പറഞ്ഞു..

എല്ലാം കേട്ടിരുന്ന ശ്യാം പറഞ്ഞു..

“അബീ നിനക്കറിയോ
മീര എന്നെ ചതിച്ചിട്ട് പോയതാണ് എന്ന് എന്നെ ഏറ്റവും കൂടുതൽ പറഞ്ഞു വിശ്വസിപ്പിച്ചത്
അവളും അവളുടെ അമ്മയും കൂടിയാണ്…

മീര കോളേജിൽ നിന്ന് എന്നോട് സംസാരിക്കാതെ ഒഴിഞ്ഞു മാറിയപ്പോ
ഞാൻ സിനിയോട് ചോദിച്ചതാണ് മീര എന്താണ്‌ എന്നോട് മിണ്ടാത്തത് എന്ന്…

അന്നവൾ എന്നോട് പറഞ്ഞു
ശ്യാമേട്ടൻ അവളെ വെറുക്കരുത്,
അവൾക്കും പപ്പായിക്കും ഈ ബന്ധത്തിൽ താല്പര്യം ഇല്ലെന്ന്..

നിന്ന നിൽപ്പിൽ ഞാൻ ഉരുകിപ്പോയി അബീ..

അതിന്റെ കാരണം എന്താണെന്ന് ചോദിച്ചപ്പോ .

മീരയാണ് പപ്പായിയോട് ഈ ബന്ധം വേണ്ടന്ന് ആദ്യം പറഞ്ഞതെന്നും,
ശ്യാമിന്റെ ആരാധികമാരുമായിട്ടുള്ള ഇടപഴകലുകളിൽ അവൾക്ക് സംശയം ഉണ്ടെന്നുമൊക്കെ..

എനിക്കത് വിശ്വസിക്കാനായില്ല അബീ..

കാരണം മീരയ്ക്ക് അറിയാം എന്റെ പാട്ടുകൾ മാത്രമാണ് അവർ ഇഷ്ടപ്പെടുന്നത് എന്നും

Updated: May 12, 2018 — 9:29 pm

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    ?????

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??

  6. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന?

  7. Twist എല്ലാം പൊളിച്ചു

  8. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  9. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  10. Like it, adipoly twist

  11. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  12. Mam can you upload pdf format

  13. Super Story

  14. polichu , twistodu twist

  15. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  16. താൻ തകർത്തു സാജിന. ????

Comments are closed.