അബിക്ക് എന്തങ്കിലും പറയാൻ ആവും മുമ്പ് ആ കാൾ കട്ടായിരുന്നു….
അബി ഓർത്തു..
ഇന്നേക്ക് മൂന്ന് വർഷം തികയുന്നു അവർ ഒന്നായിട്ട്.
തന്റെ ആജന്മ ശത്രുവായിരുന്നു സിനി..
പക്ഷെ അറിയാൻ ഒരുപാട് വൈകി.. അവൾക്ക് എന്നെ അറിയാമായിരുന്നു
മറ്റാരേക്കാളും എന്ന്…
അബി പാർട്ടിയിൽ പങ്കെടുക്കാൻ വേണ്ടി ബെഡിൽ നിന്നെണീറ്റു ..
****************** ****************
” എന്താ ശ്യാം ഓരോ വർഷം കഴിയുമ്പോഴും
നിന്റെ വിവാഹ പാർട്ടിയിൽ പിശുക്ക് കൂടിവരുന്നത് ?.
അബിയുടെ ചോദ്യമായിരുന്നു അത്
പാർട്ടിയിൽ പങ്കെടുക്കാൻ രണ്ടുപേരുടെയും വീട്ടുകാരൊന്നും ഉണ്ടായിരുന്നില്ല.
അബിയും നിഷയും മാത്രമേ ഉണ്ടായുള്ളൂ ഗെസ്റ്റുകളായിട്ട്.
കഴിഞ്ഞ രണ്ടു തവണയും ഗ്രാന്റ് ആയി നടത്തിയ വിവാഹ വാർഷികം ഇത്തവണ ഇങ്ങനെ ചുരുങ്ങിയതിന്റെ അമ്പരപ്പിൽ ആയിരുന്നു
അബിയും നിഷയും…..,,
“ഇതാ.. ഇവൾ സമ്മതിക്കാഞ്ഞിട്ടാണ് അബി..
ശ്യാം തന്നോട് ചേർന്നിരിക്കുന്ന ഭാര്യ സിനിയെ നോക്കി പറഞ്ഞു…
“അതെന്താ സിനി
ഞങ്ങളൊക്കെ കാത്തിരിക്കുകയായിരുന്നു പാർട്ടി അടിച്ചു പൊളിക്കാൻ..
ഇത് വല്ലാത്തൊരു ചതിയായി പോയിട്ടോ..
അബി പരിഭവമെന്നോണം പറഞ്ഞു.
“നന്നായി സിനീ ഇങ്ങനെ പാർട്ടി ചെറുതാക്കിയത്..
ഈ ആണുങ്ങൾക്ക് പാർട്ടി എന്ന് കേൾക്കുമ്പോ മദ്യം എന്നൊരു ചിന്തയെ ഉള്ളു..
നിഷ സിനിയെ പിൻതാങ്ങി..
“അയ്യോ ഞാൻ അത്കൊണ്ട് ഒന്നുമല്ല.. സത്യത്തിൽ എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടാണ്.
കഴിഞ്ഞ രണ്ടു തവണയും പാർട്ടി കഴിഞ്ഞപ്പോ
എന്തൊക്കെയോ ഒരു അസ്വസ്ഥത മനസ്സിൽ.. വല്ലാത്തൊരു നോവ്..
അതുകൊണ്ടാ ഇത്തവണ…….
“ഇവളിപ്പോഴും മീരയെ ഓർത്തുള്ള വേദനയിലാണ് അബി..
നമ്മൾ അതൊക്കെ മറന്നിട്ടും ഇവളിപ്പോഴും നീറുകയാണ്..
ശ്യാം വേദനയോടെ തല കുനിച്ചിരിക്കുന്ന സിനിയെ നോക്കി പറഞ്ഞു.
“അത് പിന്നെ ഇല്ലാതിരിക്കുമോ ശ്യാമേട്ടാ.. അവർ രണ്ടായിരുന്നില്ലല്ലോ
ഒന്നായിരുന്നില്ലെ ..
നിഷ പറഞ്ഞു
ഒരു തേങ്ങലോടെ സിനി മുറിയിലേക്ക് ഓടി..
ഒരു നിമിഷം , എന്ന് പറഞ്ഞു പിന്നാലെ ശ്യാമും .
“നിനക്ക് ഈ നാവും വെച്ച് മിണ്ടാതിരിക്കാൻ അറിയില്ലെ ഡീ..
അബി ദേഷ്യത്തോടെ നിഷയോട് ചോദിച്ചു.
“അതിന് ഞാൻ മോശമായൊന്നും പറഞ്ഞില്ലല്ലോ..
******************* ****************
ട്രെയിനിന്റെ ജനലഴികളിൽ തല ചായ്ച്ചവൾ ഇരുന്നു…..
കേരളത്തിൽ എത്തിയാൽ സിനിയെ കാണരുത് എന്നവൾ ഉറപ്പിച്ചു .
അവളെ കണ്ടാൽ താൻ എല്ലാം മറക്കും..
എല്ലാം കഴിഞ്ഞു കൈയ്യിൽ വിലങ്ങു വെക്കാൻ ഒരു നിമിഷം ബാക്കി നിൽക്കെ എനിക്കവളെ കാണണം .
അവളെ കെട്ടിപുണരണം
അവസാനമായി ആ നെറ്റിയിൽ ചുംബിക്കണം
ഈ മീരയെ എന്നന്നേക്കുമായി മറക്കുവാൻ പറയണം …
കണ്ണ് നിറഞ്ഞു വന്നപ്പോൾ അവളത് കഴുത്തിലണഞ്ഞ സ്കാർഫു കൊണ്ട് ഒപ്പി.
കുതിച്ചോടുന്ന ട്രെയിനിന്റെ വാതിലിന് അടുത്ത് പോയി നിന്നു.
ഇരുളാണ് തനിക്കിപ്പോൾ കൂടുതലും അനുയോജ്യം.
കാറ്റിൽ പറന്ന് കളിക്കുന്ന മുടിയിഴകൾ ഒരു കൈ കൊണ്ട് ഒതുക്കവേ ആകാശത്തിൽ
ട്രെയിനിന് ഒപ്പം കുതിക്കുന്ന നക്ഷത്രത്തെ അവൾ ശ്രദ്ദിച്ചു ..,,
അതിലേക്ക് നോക്കി കൊണ്ടവൾ ചോദിച്ചു.
എവിടെ നിന്ന് ഞാൻ തുടങ്ങണം പപ്പായെ…
അബിയിൽ നിന്നോ ? അതോ ശ്യാമിൽ നിന്നോ ?….
ആ രണ്ടു പേരുകളും അവളുടെ ഉള്ളിലെ കനലുകൾ ആളി കത്തിച്ചു..
ട്രെയിനിന്റെ വേഗതയ്‌ക്കൊപ്പം
മീരയുടെ മനസ്സും കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു….
മീരയുടെ മനസ് വർഷങ്ങൾക് മുമ്പ് അവൾ അനുഭവിച്ച കാര്യങ്ങൾ ഒന്നു കൂടി കനലൂതി കത്തിച്ചു…
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb