അവളും ഞാനും? [സാജിന] 1601

പിന്നീട് തൊഴു കൈകളോടെ അബിക്ക് മുന്നിൽ നിന്ന് സിനി പറഞ്ഞു ..

എല്ലാം കേട്ട് എന്നെ വെറുക്കാതെ
എന്നെ അബി സഹായിക്കണം.
ഇതൊക്കെ പറയാൻ എനിക്ക് മറ്റാരും ഇല്ല അബി …

എനിക്ക് എന്റെ ശ്യാമേട്ടനെ വേണം. ,,

അബി അന്തം വിട്ടു നിന്നു..

എന്താ സിനിക്ക് പറ്റിയത്..
ഇത് വരെ ഇങ്ങനെ ഞാൻ കണ്ടിട്ടില്ല സിനിയെ ,

“എന്താണെങ്കിലും പറയ് സിനി ..

എന്തിനും നമുക്ക് പോം വഴി ഉണ്ടാക്കാം..
ആദ്യം കാര്യമെന്താന്ന് ഞാൻ അറിയട്ടെ ,,

“പറയാം.. പക്ഷെ
എല്ലാം കേട്ട് കഴിഞ്ഞാൽ എന്നെ ഇറക്കി വിടരുത് ..
ഒരു സഹോദരനായി നിന്ന് എന്റെ തെറ്റ് പൊറുത്ത്
എന്നെ സഹായിക്കണം…
സിനി കരഞ്ഞു കൊണ്ട് പറഞ്ഞു ,

“സിനി എന്റെ ക്ഷമയെ ഇങ്ങനെ പരീക്ഷിക്കരുത്..
നീ കാര്യം പറ.
ഇനി എന്റെ ഈ പെങ്ങൾ ഒരാളെ കൊന്നിട്ട് വരികയാണെന്ന് പറഞ്ഞാൽ പോലും ഞാൻ ഉണ്ട് കൂടെ..
നീ ധൈര്യമായി പറ..

സിനി വിറച്ചു വിറച്ചു അബിയോട് കാര്യങ്ങൾ
പറയാൻ തുടങ്ങി ,

സിനിയുടെ വാക്കുകൾ കേൾക്കുന്തോറും
അബിയുടെ മുഖം ചുവന്നു കൊണ്ടിരുന്നു ….

മനസ്സിലേറിയ പെണ്ണെ.. നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചു…

എന്നാൽ നീയെന്നെ അറിഞ്ഞുമില്ല ,
എല്ലാം അറിഞ്ഞെന്ന് കരുതിയ കൂട്ടുകാരിയും നിന്നെയോ എന്നെയോ അറിഞ്ഞില്ലെന്ന് അറിയാൻ ഈ വിഡ്ഢി വൈകി പോയല്ലോ പെണ്ണെ….

താനാണ് തെറ്റുകാരിയെന്ന് തെളിവുകളും മറ്റും പറഞ്ഞെങ്കിലും വെറുക്കാൻ എനിക്ക് കഴിയാത്തത് എന്താണെന്ന് എന്നോട് തന്നെ പലവട്ടം ഞാൻ ചോദിച്ചതാണ് പെണ്ണെ …,

എന്നാൽ ഇന്നറിയുന്നു ഞാൻ നീ തെറ്റുക്കാരി അല്ലാത്ത കൊണ്ടാവും സ്നേഹമുള്ള എന്റെ മനസ്സിന് നിന്നെ വെറുക്കാൻ ആവാതെ പോയത് അല്ലെ പെണ്ണെ ..

അബി ലാപ്ടോപ് ഓൺ ചെയ്തു മീരയുടെ ഫോട്ടോയിൽ നോക്കി ഒരുപാട് നേരമായി ഈ ഇരിപ്പ് ..

സിനി എന്നെ മനസ്സിലാക്കിയിട്ടാണ് എന്റെ കൂടെ നിന്നതെന്ന് ഞാൻ കരുതി ..

കോളേജിൽ നിന്ന് എന്നുമെന്റെ മുന്നിൽ വന്ന് മീരയെ സിനി രക്ഷപ്പെടുത്തി..

മീര പോയി കഴിഞ്ഞപ്പോ ഒരു ദിവസം സിനി എന്നോട് പറഞ്ഞത് ഓർത്തു പോവുന്നു…

അബിയുടെ ഓർമ്മയിൽ ആ കോളേജ് ഡേ തെളിഞ്ഞു വന്നു
കൂടെ സിനിയും.

“അബി നീ ഇങ്ങനെ പിന്നാലെ നടന്നാൽ അവളുടെ ഭയവും ദേഷ്യവും കൂടുകയെ ഉള്ളു
“പിന്നെ ഞാൻ എന്ത് വേണം ,
മീരയെ എനിക്ക് ഇഷ്ട്ടമാണ്
അത് അവൾ മനസ്സിലാക്കും വരെ ഞാൻ അവളുടെ പിന്നാലെ ഉണ്ടാവും എന്റെ മരണം വരെ ….

അതുകേട്ട സിനി എന്നോട് വിഷമത്തോടെ പറഞ്ഞു ,

“അബി റിലാക്സ് .
ഇയാൾക്ക് മീരയോടുള്ള സ്നേഹം എനിക്ക് മനസ്സിലാവുന്നുണ്ട് .

“എന്നിട്ടെന്തേ സിനീ അവൾക്കത് മനസ്സിലാവാത്തത് ?…
അവളാ ശ്യാമിന്റെ പിന്നാലെ ….

“അബി.. അവരുടേത് ഒരു കോളേജ് പ്രണയമാണ്.
അത് വിവാഹത്തിൽ എത്തുമോ ഇല്ലയോ എന്നൊന്നും ഇപ്പൊ ആർക്കും പ്രവചിക്കാൻ ആവില്ല..!

“ആര് പ്രവചിച്ചാലും അവരുടെ വിവാഹം നടക്കില്ല സിനി.. ഞാനത് നടത്തില്ല…,

“ഇതാണ് അബിയുടെ പ്രശ്നം
നീ ഇങ്ങനെ എടുത്ത് ചാടരുത് അബി .
എനിക്ക് ആരെക്കാളും എന്റെ മീരയെ അറിയാം..
അതൊരു പപ്പായി കുട്ടിയാണ്.
ഈ പ്രണയമൊക്കെ അവൾക്ക് നാളെ വേണ്ടി വരുമോ എന്ന് പോലും അറിയില്ല.

ഒന്ന് നിർത്തിയിട്ട് സിനി വീണ്ടും തുടർന്നു.

“അബി മരണം വരെ അവളോട് ഇഷ്ട്ടം കാണിച്ചൊന്നും നടക്കേണ്ടി വരില്ല .
ഈ കോളേജ് ലൈഫ് തീർന്നാൽ ജോലിയൊക്കെ നേടി നേരെ പോയി മീരയെ പെണ്ണ് ചോദിക്ക് ..,

സിനി പറയുന്നതിൽ ഒന്നും എനിക്ക് ഒരു ആത്മ വിശ്വാസവും ഉണ്ടായില്ല എന്നതാണ് സത്യം.
എങ്കിലും സിനി പറഞ്ഞ പോലെ
ഞാൻ എന്റെ മുരടൻ സ്വഭാവം മാറ്റിയെടുക്കാൻ ശ്രദ്ധിച്ചു …,

പിന്നീട് കുറെ നാൾ കഴിഞ്ഞപ്പോൾ സിനി മീരയുടെ കണ്ണ് വെട്ടിച്ചു എന്റെ അടുത്ത് വന്നു പറഞ്ഞു …

“അബി…

Updated: May 12, 2018 — 9:29 pm

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    ?????

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??

  6. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന?

  7. Twist എല്ലാം പൊളിച്ചു

  8. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  9. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  10. Like it, adipoly twist

  11. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  12. Mam can you upload pdf format

  13. Super Story

  14. polichu , twistodu twist

  15. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  16. താൻ തകർത്തു സാജിന. ????

Comments are closed.