അവളും ഞാനും? [സാജിന] 1601

ജീവൻ വെടിഞ്ഞു കിടക്കുന്ന ന്റെ പപ്പായിയെ ഓർത്തിട്ടായിരുന്നു…

ശ്യാം, അബി എന്ന പേരുകൾ മനസ്സിൽ കുറിച്ചിട്ടു..
ഒരിക്കലും മായാത്ത പ്രതികാരക്ഷരം കൊണ്ട് ..,

അവിടുന്ന് അങ്ങോട്ട് ആരും കാണാതെ വീണും എഴുന്നേറ്റും കള്ളവണ്ടി കയറി
ഊട്ടിയിൽ ഉള്ള ഞങ്ങളുടെ പഴയ ഗസ്റ്റ് ഹൗസിൽ എത്തിപ്പെട്ടു ..

പിന്നീടങ്ങോട്ട്
മനസ്സിന്റെ കണക്ക് കൂട്ടലുകൾ ആരോഗ്യം വീണ്ടെടുക്കലും എങ്ങനെയും പണമുണ്ടാക്കുക എന്നതുമായിരുന്നു..

പ്രതികാരത്തിന്റെ ഒളിയമ്പുകൾ ഒരുക്കാൻ..

എന്നാൽ ബുദ്ധിമാൻമാരായ അവർ മനസ്സിലാക്കിയിരുന്നു
ഞാൻ രക്ഷപ്പെട്ടെന്ന് ..

ഒരു ദിവസം ഞാൻ തിരികെ വരുമെന്ന് അവർക്ക് ഉറപ്പുള്ളത് കൊണ്ടാണ്,
എന്റെതെന്നു പറഞ്ഞു എന്റെ ഡ്രെസ്സും അണിയിച്ച് ഒരു ബോഡി റയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ കൊണ്ടിട്ട് അവർ ചിന്നിചിതറിപ്പിച്ചത്.

മുഖം വ്യക്തമാവത്ത ആ ശരീരം എന്റെയാണെന്നു വരുത്തിതീർക്കുന്നതിൽ അവർ വിജയിച്ചു,,,

ബോഡിയിൽ ഞാൻ സ്വയം വെച്ചെന്ന പോലെ ഒരു ലെറ്ററും കൊണ്ടു വെച്ചു.
അതിൽ ഉണ്ടായിരുന്നത് എന്റെ കുറ്റസമ്മതമായിരുന്നു. എല്ലാം കൃത്രിമമായി അവർ കെട്ടിച്ചമച്ചവ..

പപ്പായിയെ കൊന്നതും,
കാമുകനുമായുള്ള ജീവിതം മടുത്തെന്നും അത്കൊണ്ട് ഞാൻ ജീവിതം അവസാനിപ്പിക്കുന്നു എന്നുമായിരുന്നു അതിലുണ്ടായിരുന്നത് …!

ഞാൻ ഈ നാട്ടിൽ തിരികെ എത്തിയാലും പപ്പായിയെ കൊലപ്പെടുത്തിയ കേസിലും
മരിച്ചെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ച ആൾമാറാട്ട കേസിലും എന്നെ കുടുക്കുക.. അതിനു വേണ്ടിയാണ് ഇങ്ങനെ ഒരു തെളിവ് ഉണ്ടാക്കലിൽ അവർ എത്തി ചേർന്നത്..,,

തെറ്റ് ചെയ്യാത്ത ഞാൻ എന്തിന് ഒളിവിൽ പോയെന്നുള്ള പോലീസിന്റെ ചോദ്യത്തിനു മുന്നിൽ എന്ത് പറയും ഞാൻ… ??
മീര ചിന്തിച്ചു,,
അറിയില്ല …
പ്രതികാരത്തിനെന്നോ ?.

എന്നാൽ മീരയ്ക്ക് ഒരു സംശയം ബാക്കിയായിരുന്നു..

” പത്രവാർത്തകൊണ്ടും ആത്മഹത്യാ കുറിപ്പുകൊണ്ടും മാത്രം
എന്നെ എല്ലാരും അവിശ്വസിക്കുമോ ?..

“പൊലീസിന് കൃത്യമായി
സാക്ഷിയോ
തെളിവോ ഇല്ലാതെ ഇതൊക്കെ ഞാൻ തന്നെ ആയിരുന്നെന്ന് അവർ ഉറപ്പിക്കുമോ ?..

എന്നെ വേരോടെ നശിപ്പിച്ചവർ തന്നെയാവും ഇല്ലാത്ത സാക്ഷികളെയും ഉണ്ടാക്കിയത് .,,

ആദ്യം അഗസ്റ്റിച്ചായന്റെ സഹായത്തോടെ കണ്ടു പിടിക്കണമെനിക്ക്,
എന്നെ കുറിച്ച് ഈ പത്രത്തിൽ റിപ്പോർട്ട് എഴുതിയ “വിനീത ” ആരാണെന്ന്..

കണ്ടെത്തുക തന്നെ ചെയ്യും ഞാൻ ,,,

************* ************

ഉച്ച ഉറക്കിലായിരുന്ന അബി
ഡോർ ബെല്ല് കേട്ട്
എഴുന്നേറ്റ് പോയി വാതിൽ തുറന്നു ..

“ഹായ്…
സിനിയോ ?? എന്താ ഡോ
ഒരു മുന്നറിയിപ്പുമില്ലാതെ ?..

സിനി ഒന്നും മിണ്ടാതെ നിന്നു ..

“അല്ല.. സിനി തനിച്ചേ ഉള്ളു.. ?
എവിടെ ശ്യാം… ?

അതിന് സിനിയുടെ മറുപടി ഇതായിരുന്നു .

“ഞാൻ തനിച്ചാണ് വന്നത്.. എനിക്ക് അബിയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ,

“സിനി അകത്തേക്ക് വരൂ..

അബിയുടെ പിന്നാലെ സിനിയും ഹാളിലേക്ക് കയറി.

“ഇരിക്ക് സിനി..
സോഫയിൽ തന്റെ എതിർഭാഗത്തായി അബി സിനിയോട് ഇരിക്കാൻ പറഞ്ഞു..

സിനി ഇരുന്നപ്പോഴാണ് അബി ശരിക്കും സിനിയുടെ മുഖം ശ്രദ്ധിക്കുന്നത് ,,

“ഹെയ്.. സിനി.. എന്താടോ മുഖത്തൊരു സങ്കടം ?.
താൻ കരഞ്ഞോ ?..

സിനി തലകുനിച്ചിരുന്നു..
അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു…..

“കടലും കരയും പിണങ്ങുമോ എനിക്ക് തോന്നുന്നില്ല ..,,
അതും ശ്യാമിന്റെ ഭാഷയിൽ പറഞ്ഞാൽ അവന്റെ ജീവന്റെ തുടിപ്പായ സിനിയോട് ..

അബി അതും പറഞ്ഞു സിനിയെ ഇടം കണ്ണിട്ട് നോക്കി .,,

“അബി….
സിനിയുടെ ശബ്ദ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.

“എന്താണെങ്കിലും പറയ് സിനി..
തന്റെ സഹോദരൻ എന്ന സ്ഥാനം കൂടിയില്ലെ എനിക്ക് …

നീണ്ട മൗനത്തിനു ശേഷം വിതുമ്പൽ അടക്കാൻ പാട് പെട്ട് സിനി പറഞ്ഞു .

“എനിക്ക് പറയാനുള്ളത് മുഴുവനും അബി കേൾക്കണം ..

Updated: May 12, 2018 — 9:29 pm

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    ?????

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??

  6. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന?

  7. Twist എല്ലാം പൊളിച്ചു

  8. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  9. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  10. Like it, adipoly twist

  11. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  12. Mam can you upload pdf format

  13. Super Story

  14. polichu , twistodu twist

  15. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  16. താൻ തകർത്തു സാജിന. ????

Comments are closed.