ഇത്രയ്ക്ക് ക്രൂരത അയാളെ കൊണ്ട് കഴിയില്ല..
ഇത്രയും വലിയ ക്രിമിനൽ ബുദ്ധിയും ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണ്….
ഒരാൾക്കും പിടി കൊടുക്കാതെ എല്ലാം മുൻ കൂട്ടി കണ്ട് അത് വിജയകരമാക്കിയ ആ ക്രിമിനൽ ബുദ്ധി അബിയുടെ ആവാനെ ചാൻസുള്ളു…,,
എന്നാലും ഒരു ചോദ്യം മനസ്സിൽ ബാക്കിയാണിപ്പോഴും..
പപ്പായി മരിക്കുന്നതിന് തൊട്ട് മുമ്പ് പറഞ്ഞ ആ വാക്കുകൾ.. അതാണ്
എന്നിലെ പ്രതികാരത്തിന് തിരിയിട്ടത് ,,
മീര ആ വാക്കുകൾ മനസ്സിൽ വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്തു ..
ച…. ച…തി
ശ്യാ… അബി…
അത് പറഞ്ഞു തീരും മുമ്പ് പപ്പായി പോയി..
ശ്യാം ചതിച്ചെന്നും ആ ബന്ധം വേണ്ടെന്നും വെച്ചതാണ് ഞാനും പപ്പായിയും..
അപ്പൊ പിന്നെ
അവർ ചതിച്ചെന്ന് പപ്പായി പറയുമോ ?…
തന്നെ അന്ന് തട്ടിക്കൊണ്ട് പോയവർ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു..
ശ്യാം സാറും, അബി സാറും പറഞ്ഞിട്ടാണ് ചെയ്തത് എന്ന് ,,
എന്നെയും പാപ്പായിയെയും കൊല്ലാൻ ശ്യാമും അബിയും തീരുമാനിച്ചെങ്കിൽ
എന്ത് കൊണ്ട് അവർ എന്റെ മുന്നിൽ വന്നില്ല ?..
എന്നെ കൊന്നാൽ അവരാണ് ഇതിന് പിന്നിൽ എന്ന് പറയാൻ എന്റെ പപ്പായി പോലും ഇല്ലാത്ത സ്ഥിതിക്ക് എന്ത് കൊണ്ട് അവരെന്റെ മുന്നിൽ വന്നില്ല…,,,
ഇല്ല ഇതിൽ വേറെയും ഞാനറിയാത്ത എന്തോ ചതികളുണ്ട് ..
ഇനി പപ്പായി ഉദ്ദേശിച്ചതും അത് തന്നെ ആവുമോ .
ചതി ആണെന്നും
ശ്യാമും അബിയും ഇതിൽ നിരപരാധികളാന്നും ?.
ഇല്ല. അങ്ങനെ നിരപരാധി ആവില്ല ശ്യാം.. എന്റെ പപ്പായി കണ്ണ് കൊണ്ട് കണ്ടതാണ്
ശ്യാമിന്റെ കൂടെ മറ്റൊരുപെണ്ണിനെ ..
ചോദ്യങ്ങൾ ഏറെയുണ്ടെങ്കിലും ഉത്തരങ്ങൾ തനിക്ക് കയ്യെത്തിപ്പിടിക്കാൻ എത്തുന്ന ദൂരത്താണുള്ളതെന്നു മീരയ്ക്ക് തോന്നി…
ഒന്ന് കൂടി മനസ്സ് കൂൾ ആക്കി മീര
ആ പഴയ പത്രവാർത്തകൾ കൂടുതൽ സൂക്ഷ്മതയോടെ വായിച്ചു..
തനിക്കുള്ള ഒരു തെളിവെങ്കിലും അതിൽ നിന്ന് കിട്ടാൻ ….!
മീര പത്രങ്ങളിൽ കണ്ണും നട്ടിരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകളായി….
സ്വന്തം ലേഖകൻ അല്ലായിരുന്നു തന്നെ കുറിച്ചുള്ള റിപ്പോർട്ട് എഴുതിയത്..
അതൊക്കെ എഴുതിയത് ഏതോ ഒരു വിനീത എന്ന സ്ത്രീയാണ്..
മീര പത്രത്തിൽ വായിച്ച അക്ഷരങ്ങൾ എല്ലാം ചേർത്ത് വെച്ച് അവർ ഒരുക്കിയ തിരക്കഥ ഓർത്തെടുക്കാൻ ശ്രമിച്ചു….
തന്നെയും കാമുകനെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ പപ്പായി കണ്ടുവെന്നും,
തന്റെ കാമുകനുമായി പപ്പായി കയ്യേറ്റമുണ്ടായി
കാമുകനെ രക്ഷിക്കാൻ താനും കൂടെ ചേർന്ന് പപ്പായിയെ മൃഗീയമായി കൊന്ന്,
ബോഡിയിൽ കല്ല് കെട്ടി പുഴയിൽ താഴ്ത്തുകയായിരുന്നു എന്നാണ് പത്രത്തിൽ ഉണ്ടായത്…,
മീരാ ഓർത്തു..
തന്റെ പപ്പായിയെ അവർ ഇങ്ങനെയും ചെയ്തോ ?..
ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത എന്റെ പപ്പായി
എത്ര വേദനിച്ചിട്ടുണ്ടാവും..
സ്നേഹമൂറുന്ന ആ മുഖമോർത്തു മീര പൊട്ടി കരഞ്ഞു…,,
അന്ന് അവർ കാറിൽ എന്നെയും,
ജീവൻ വെടിഞ്ഞ എന്റെ പപ്പായിയെയും കൊണ്ട് ഒരുപാട് ഊട് വഴികളിലൂടെ വാഹനമോടിച്ചു..
പോലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ വേണ്ടിയാണ് അവർ അങ്ങനെ ചെയ്തത് ..
പിന്നീട് മറ്റൊരു കാറിലേക്ക് എന്നെ മാത്രം മാറ്റി കയറ്റുമ്പോഴും അവരോട് ഞാൻ കരഞ്ഞു കൊണ്ട് അഭ്യർത്ഥിച്ചു,
എന്റെ പപ്പായിയെ എനിക്ക് ഒരു പ്രാവശ്യം കൂടി കാണിച്ചു തരാമോ എന്ന്…
എന്നാൽ മറുപടി
പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു..
” നിന്നെയും അങ്ങോട്ട് തന്നെയാ അയക്കാൻ പോവുന്നത്
അതിന് മുമ്പ് അബി സാറും ശ്യാം സാറും നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിട്ടുണ്ട്
അവസാനമായിട്ട് “
അവരുടെ കൈകളിൽ നിന്ന് കുതറാൻ ശ്രമിച്ചും നിലവിളിച്ചും ഞാൻ എന്റെ പപ്പായിയെ കാണാൻ ഒരുപാട് കഷ്ട്ടപ്പെട്ടെങ്കിലും
അടുത്ത കാറിലേക്ക് അവർ എന്നെ വലിച്ചിട്ടു കാറിന്റെ ഡോർ അടച്ചു..
മുഖം പൊത്തി കരയാനല്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല ..
ഞാനിരുന്ന സീറ്റിന്റെ ബാക്കിൽ നിന്നും ഒരു കൈ എന്റെ തൊളിൽ പതിച്ചതും കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞതും ഒരുമിച്ചായിരുന്നു….
കൂട്ട നിലവിളികൾ അന്തരീക്ഷത്തിൽ മുഴങ്ങിയെങ്കിലും വീശിയടിക്കുന്ന കാറ്റിൽ അതൊക്കെയും മാഞ്ഞു പോവും പോലെ എനിക്ക് തോന്നി അതിന്റെ കാരണം..,
കൊക്കയിലേക്ക് പതിക്കുന്ന കാറിന്റെ ഡോർ ഓപ്പൺ ആയി ഞാൻ നിലം പതിക്കുകയായിരുന്നു..
പിന്നീട് ബോധം വരുമ്പോൾ ഇരുൾ പരന്നിരുന്നു..
ശരീരം മുറിഞ്ഞു രക്തമൊഴുകുകയാണെന്ന വേദനയെക്കാൾ
എന്നെ നോവിച്ചതും തളർത്തിയതും
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb