അവളും ഞാനും? [സാജിന] 1601

ആ തീയുടെ പുകയേറ്റ് എന്റെ കണ്ണുകൾ നീറി ഒഴുകി..,

“ശ്യാമേട്ടൻ പറഞ്ഞ ആത്മാർത്ഥത എനിക്ക് അല്ലായിരുന്നു ഇല്ലാത്തത്
മീരയ്ക്ക് ആയിരുന്നു..

അവളുടെ കൂടെ ഞാൻ നിഴലായി നടന്നിട്ട്
ശ്യമേട്ടനെയാണ് സ്നേഹിക്കുന്നത് എന്ന് എന്നെയും അവളുടെ പപ്പായിയെ പോലും വിശ്വസിപ്പിച്ചിട്ട് അവൾ പോയില്ലെ .. ?

കണ്ടതും കേട്ടതും അല്ലേ ശ്യാമേട്ടൻ,
അവൾ സ്വന്തം സ്വാർതഥയ്ക്ക് വേണ്ടി അവളെ ജീവനെ പോലെ സ്നേഹിച്ച അവളുടെ പപ്പായിയെ പോലും കൊല്ലിച്ച…
എന്നെ പൂർത്തിയാക്കാൻ അനുവദിച്ചില്ല ശ്യാമേട്ടൻ.

“മതി നിർത്തടി..
അവളെനിക്ക് ചരിത്രം കേൾപ്പിക്കുന്നു..
നീ അല്ലെടീ മീരയെ ചതിച്ചത്..?

എന്നെ മീര പ്രണയിക്കുമ്പോ തന്നെ
മീര അറിയാതെ ഈ ഞാൻ പോലും അറിയാതെ നീ എന്നെ പ്രണയിച്ചിരുന്നില്ലെ ?…

ഇല്ലെന്ന് നിനക്ക് നെഞ്ചിൽ തൊട്ട് സത്യം ചെയ്തു പറയാൻ പറ്റുമോ ?…
ശ്യാമേട്ടൻ നിന്ന് കിതച്ചു

എന്റെ മനസ്സിൽ ഇന്നുവരെ രഹസ്യമായി കൊണ്ട് നടന്ന ഈ സത്യം ശ്യാമേട്ടൻ എങ്ങനെ അറിഞ്ഞു..
ആരോടും പറഞ്ഞിട്ടില്ല ശ്യാമേട്ടനെ എന്റെ ജീവനെ പോലെ എനിക്ക് ഇഷ്ടമാണെന്ന്,,
എന്നാലിപ്പോ ഇതാ ശ്യാമേട്ടന്റെ ചോദ്യം …
എന്റെ മനസ്സിൽ ഉള്ള ചോദ്യങ്ങളെ മാറ്റി വെച്ച്
ശ്യമേട്ടനെ തണുപ്പിക്കാൻ ഞാൻ തീരുമാനിച്ചു
അത് പ്രകാരം

കള്ള സത്യം ഇടാനായി ഞാൻ തുനിഞ്ഞപ്പോൾ
ശ്യാമേട്ടൻ എന്റെ കൈ പിടിച്ചു ശ്യാമേട്ടന്റെ നെഞ്ചിൽ വെപ്പിച്ചു..,

“ഇനി നീ സത്യം ഇട്

എനിക്കതിന് കഴിയില്ലായിരുന്നു .
ശ്യമേട്ടനെ തൊട്ട് ഒരു കള്ള സത്യം ..

ഞാൻ കൈ പിൻ വലിച്ചു..

“മതി.. ഇനി എന്താ മീരയ്ക്ക് സംഭവിച്ചതെന്ന് ഞാൻ കണ്ടെത്തും..
ഇന്ന് വരെ നീയും ഈ നാടും പറഞ്ഞതിൽ എത്ര മാത്രം സത്യം ഉണ്ടായിരുന്നെന്നും..

അത് വരെ നിനക്ക് ഇവിടെ ജീവിക്കാം..
ആ അന്വേഷണം കഴിഞ്ഞാൽ
ഞാൻ പറയുന്നതെവിടെയോ
അവിടെയായിരിക്കും ഇനി എന്റെ ജീവിതത്തിൽ നിനക്കുള്ള സ്ഥാനം…,

ഇത്രയും വർഷമായി നീ എന്റെ ജീവിതത്തിലേക്ക് വന്നിട്ട്..
ഒരിക്കൽ, ഒരിക്കലെങ്കിലും നീ പറഞ്ഞിട്ടുണ്ടോ
നീ എന്നെ സ്നേഹിച്ചിരുന്നുവെന്ന്…,

നിന്നെ ഓരോ തവണയും എന്നോട് അടുപ്പിക്കുമ്പോ അതിലും കൂടുതൽ ഒരിക്കൽ മനസ്സറിഞ്ഞു സ്നേഹിച്ച പെണ്ണിനെ ഞാൻ വെറുക്കുകയായിരുന്നു ..

എന്റെ മുന്നിൽ പലപ്പോഴും മീരയോടുള്ള സ്നേഹത്തെ കുറിച്ച് നീ കണ്ണീരൊഴുക്കുമ്പോ,
ആത്മാർത്ഥതയില്ലാത്ത അവളെ ഓർത്തു കരയുന്ന എന്റെ പൊട്ടിപെണ്ണായ ഭാര്യയോട് എനിക്ക് സ്നേഹവും അലിവും കൂടുകയായിരുന്നു….

അറിയില്ലായിരുന്നു എനിക്ക്,
എന്റെ ഉള്ളിൽ അപ്പോഴും മീര ഉണ്ടോ എന്നറിയാൻ നീ ഉണ്ടാക്കിയ കള്ളക്കണ്ണീരായിരുന്നു അതെന്ന്…,,

“ശ്യാമേട്ടാ….
ഇങ്ങാനൊന്നും…

“ശ്.. നിന്റെ നാവ് കൊണ്ട് ഇനി നീ എന്റെ പേര് വിളിക്കരുത്..
കൂടെ ജീവിച്ചിട്ട് മനസ്സിൽ ഇങ്ങനെയൊക്കെ ഉണ്ടായിട്ടും എങ്ങനെ നിനക്ക്..ഛെ..

“സിനി നീ കരുതി ഇരുന്നോ
എന്നെ കേൾപ്പിച്ചതും കാട്ടി തന്നതും എല്ലാം മീര എന്ന നിരപരാധിയെ അപരാധി ആക്കുവാൻ വേണ്ടി ആയിരുന്നെങ്കിൽ .
ബാക്കി അപ്പൊ

അതും പറഞ്ഞു ശ്യാമേട്ടൻ ഷോസ്ക്കേസിൽ നിന്നും മദ്യകുപ്പിയെടുത്തു ഒറ്റവലിക്ക് കുടിച്ചു തീർത്തു..
ബെഡിൽ വന്ന് വീണു..

കരയാൻ പോലുമുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല..

എന്നാലും എങ്ങനെയായിരിക്കും എനിക്ക് ശ്യാമേട്ടനോട് പ്രണയം ഉണ്ടായിരുന്നു എന്നത്‌ ശ്യാമേട്ടൻ അറിഞ്ഞത്..?

ആരാണ് മരിച്ചു പോയ എന്റെ അമ്മയ്ക്ക് മാത്രം അറിയാമായിരുന്ന ആ രഹസ്യം
ഇപ്പൊ ശ്യമേട്ടനെ അറിയിച്ചത് ?…

ഞാൻ മീരയെ ചതിച്ചു എന്നുള്ളത് ശരിയാണ് പക്ഷെ ,,,

സിനി നേടുവീർപ്പോടെ ചുമരിൽ ചാരിനിന്ന് കണ്ണുകളടച്ചു ..

***********************************

ഓരോ പത്രവും എടുത്ത് മീര തന്നെ കുറിച്ചുള്ള വാർത്തകൾ നിരത്തി വെച്ചു …

എല്ലാം ചേർത്ത് വായിച്ചപ്പോൾ മീരയ്ക്ക് അതൊരു പ്ലാൻ ചെയ്തെടുത്ത തിരക്കഥ പോലെ തോന്നി …
പക്കാ ക്രിമിനൽ ബുദ്ധി ഇതിന് പിന്നിൽ ഉണ്ട് ..
ശ്യാമിനെ ഒരുപാട് നാൾ പ്രണയിച്ചത് കൊണ്ട് ആ മനസ്സ് കുറെയൊക്കെ എനിക്കറിയാം..

Updated: May 12, 2018 — 9:29 pm

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    ?????

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??

  6. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന?

  7. Twist എല്ലാം പൊളിച്ചു

  8. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  9. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  10. Like it, adipoly twist

  11. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  12. Mam can you upload pdf format

  13. Super Story

  14. polichu , twistodu twist

  15. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  16. താൻ തകർത്തു സാജിന. ????

Comments are closed.