മെഴുകുതിരി വെളിച്ചത്തിൽ കൊണ്ട് പോയി മീര ആ ന്യൂസ് വായിച്ചു …
കണ്ട ഫോട്ടോയും
അതിലെ വാർത്തയും
മീരയെ അടിമുടി ഞട്ടിച്ചു ..!!
വാർത്ത വായിച്ച മീര
തളർന്നിരുന്നു…
ഭക്ഷണം പോലും കഴിക്കാതെ മീര കിടന്നു.
വിശപ്പൊക്കെ മാറി ഉള്ളിൽ ഒരു അഗ്നിപർവതം പുകയുകയായിരുന്നു..
താൻ അനുഭവിച്ച വേദനയും ഒറ്റപ്പെടലും ദൈവത്തിന് മാത്രേ അറിയൂ. എന്നാൽ ഞാൻ പോലും അറിയാത്ത ഈ കഥയുടെ പിന്നിലും അവൻമാർ തന്നെയാവും..,,
അറിയണം ഈ പത്രത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ എന്താണ് കഴിഞ്ഞ മൂന്ന് വർഷത്തിൽ എന്നെ ചുറ്റി പറ്റി സംഭവിച്ചതെന്ന്.. ആ വാർത്തകൾ എവിടെ നിന്ന് വന്നെന്ന് …
അങ്ങിനെയെങ്കിൽ എന്റെ പപ്പായി….,,,
മീര നേരം പുലരുവോളം
ഇമപൂട്ടാതെ കഴിച്ചു കൂട്ടി..
************* ***********
കുളിച്ചൊരുങ്ങി പൂജാമുറിയിൽ നിന്ന് ബെഡ് കോഫിയുമായി എന്നും ശ്യാമിനെ വിളിച്ചുണർത്തുന്ന സമയമായിട്ടും സിനി മരവിച്ച പോലെ ഇരിക്കുകയാണ് …
ഇന്നലെ രാത്രി ഇരുന്ന ഇരുത്തമാണ്.
ഉറങ്ങാനോ എന്തിന് ശ്യാം പറഞ്ഞ വാക്കുകൾ കേട്ട്
ഒന്ന് കരയാൻ പോലും ആവാതെ ..
അടുക്കള വാതിലിൽ തുടരെയുള്ള മുട്ട് കേട്ടാണ് സിനി ഏതോ ലോകത്തിൽ നിന്നോണം പിടഞ്ഞെഴുന്നേറ്റത് ..
നിലത്തു നിന്ന് എഴുന്നേൽക്കുമ്പോൾ
സിനി കണ്ടു
ബെഡിൽ ബോധമില്ലാത്ത മട്ടിൽ കുടിച്ചു പൂസായി ഉറങ്ങുന്ന ശ്യാമിനെ …
ആ രംഗം സിനിയുടെ ഉള്ളിൽ ഒരു നീറ്റൽ ഉണർത്തി…
സിനി അടുക്കള ഭാഗത്തേക്ക് നടന്നു …
അടുക്കള വാതിൽ തുറന്നപ്പോൾ
എന്നും പാലും കൊണ്ട് വരുന്ന സുമേച്ചിയാണ് …
സിനിയെ കണ്ടപ്പോൾ സുമേച്ചി ചോദിച്ചു ,
“അല്ല മോളെ..
ഇതെന്തേ ഇപ്പൊ ഉറക്കമെണിറ്റെ ഉള്ളു…
സിനി ഒന്നും പറയാതെ പാൽ പാത്രം വാങ്ങി തിരിഞ്ഞു നടന്നു …
ശ്യാമേട്ടൻ രാത്രിയിൽ ചോദിച്ച ഓരോ ചോദ്യവും കാതിൽ ഇപ്പോഴും തുളച്ചു കയറും പോലെ ,
“മീരയെ എന്നിൽ നിന്നും അടർത്തി മാറ്റിയത് നീയാണോ ???..
ശ്യാമേട്ടന്റെ ഓരോ വാക്കും വീണ്ടും വീണ്ടും ആവർത്തിക്കുന്നു.. തലയ്ക്കുള്ളിൽ തേനിച്ചകൂട്ടം പെരുകും പോലെ ..
സിനി സ്വയം എന്ത് ചെയ്യുന്നു എന്നോ
എന്ത് ചെയ്യണമെന്നോ അറിയാതെ
മരവിച്ചു നിന്നു ….,,
അത് ശ്രദ്ദിച്ച സുമേച്ചി
വിളിച്ചു പറഞ്ഞു .
“അതെയ് മോളെ..
വേറെ വീട്ടിലും പാൽ കൊടുക്കാൻ ഉണ്ട്
എന്റെ പാത്രം കിട്ടിയിരുന്നെങ്കിൽ എനിക്ക് പോവമായിരുന്നു.,,
സിനി വേഗം കയ്യിലുള്ള പാൽ പാത്രത്തിന്റെ അടപ്പ്മാറ്റി
മുന്നിൽ ഉണ്ടായ സ്റ്റീൽ പാട്ടയിൽ ഒഴിച്ചു…
പാട്ട സുമേച്ചിയുടെ കയ്യിൽ ഏൽപ്പിച്ചു സിനി വാതിൽ ചാരി…
“മ്മ്മ് ….
ഇവിടെയും അഗ്നി പർവതം പുകഞ്ഞു തുടങ്ങി ..
എങ്ങനെ ഇല്ലാതിരിക്കും
ലോകത്തു ആദ്യമായിട്ടുള്ള ഭാര്യാഭർത്താക്കമ്മാരെ പോലെ അല്ലായിരുന്നോ സ്നേഹം ..,,,
എന്തായാലും മുഖത്തു തല്ലിയ പാടൊന്നും കാണാനില്ല.,,,,
പുച്ഛത്തോടെ സ്വയം ചിന്തകളിൽ സുമേച്ചി നടന്നു ..
താൻ പാൽ ഒഴിച്ചത്
ഇന്നലെ ബാക്കി വന്ന വെള്ളത്തിലാണെന്നും അതിൽ പകുതിയും സ്ലാബിൽ ആണ് മറിഞ്ഞതെന്നും ഒന്നും അറിയാതെ സിനി
ശ്യാം കിടക്കുന്ന മുറിയിലേക്ക് നടന്നു….,,
************ *************
മീരയ്ക്ക് സഹായം ചോദിക്കാൻ ആകെ ഉള്ളത്
ബോട്ട് കണ്ടക്ക്ട്ടർ അഗ്‌സ്റ്റിച്ചായൻ മാത്രമാണ്…
മീരയുടെ ആവശ്യം കേട്ടപ്പോൾ
അദ്ദേഹം അത് മോൾക്ക് എന്തിനാ
അതിന്റെ അവിശ്യമില്ലെന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറി ….
മീര തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു…
“മോളെന്തിനാ ഇങ്ങനെ മൂന്ന് വർഷം മുമ്പുള്ള പ്രാദേശിക പത്രം വേണമെന്ന് വാശി പിടിക്കുന്നത്
എന്താ അതിൽ ഉള്ളത് ….
മീര തന്റെ കയ്യിൽ ചുരുട്ടി പിടിച്ച പേപ്പർ അയാൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു .
“ഇതാ ഇതിന്റെ മുമ്പും പിമ്പും നടന്ന വാർത്തകൾ എനിക്ക് അറിയണം അഗസ്റ്റിച്ചയാ …
അയാളത് വാങ്ങി വായിച്ചു.
“സ്വന്തം പപ്പയെ കാമുകനെ കൊണ്ട് ക്രൂരമായി കൊലപ്പെടുത്തിയ മകൾ മീര ആത്മഹത്യ ചെയ്തു “
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb