ശ്യാമിനോട് പ്രതികാരം ചെയ്യാൻ സിനി തിരഞ്ഞെടുത്ത മാർഗമായിരിക്കുമോ ഈ വിവാഹം ?…
ദൈവമേ,,, എങ്ങനെയാ ഇതൊന്ന് അറിയുക .
മീര ചിന്തിച്ചു ചിന്തിച്ചു എപ്പോഴോ ഉറങ്ങി പോയിരുന്നു…
തന്റെ വീട്ടുമുറ്റത്തു പതിയുന്ന കാലൊച്ച കേൾക്കാതെ…….
രാത്രിയിൽ അബി തന്റെ ബെഡിൽ ചാരിയിരുന്ന് ലാപ്ടോപ്പ് ഓൺ ചെയ്തു ..
സ്‌ക്രീനിൽ മീരയുടെ മുഖം തെളിഞ്ഞു വന്നപ്പോൾ
ശ്യാം സിനിയെ കുറിച്ച് പറഞ്ഞതോർത്തുപോയി അബി
..,
നമ്മൾ മീരയെ മറന്നിട്ടും ഇവൾ മറന്നില്ല ഇപ്പോഴും ,
സിനിയെ പോലെ താനും മറന്നിട്ടില്ല എന്ന് പറയണമെന്നുണ്ടായിരുന്നു ..
പിന്നെ വേണ്ടന്ന് വെച്ചു..
തന്റെ മനസ്സിൽ ഉള്ളത് അവരോട് പറഞ്ഞിട്ട് എന്താ കാര്യം ?.
അബി സ്‌ക്രീനിൽ ഉള്ള മീരയുടെ മുഖം തന്റെ വിരൽ കൊണ്ട് തൊടാൻ നോക്കി,
പെട്ടന്നാ വിരൽ പിൻ വലിച്ചു കൊണ്ട് അബി സ്വയം പറഞ്ഞു .
“ഈ ഫോട്ടോയിൽ പോലും നീ എന്നെ നോക്കുമ്പോ നിന്റെ കണ്ണിൽ ഒരു തീക്കനൽ എനിക്ക് കാണാം മീര ..
നിന്നെ ഞാൻ ഈ ഫോട്ടോയിൽ തൊടാൻ ശ്രമിക്കുമ്പോൾ പോലും നീ ജ്വലിക്കുന്നുവോ ?…
അബി ലാപ് ടോപ് ഓഫ് ചെയ്ത് ബാൽകണിയിൽ പോയിരുന്നു…
ആകാശ നിലാവിൽ മിന്നിയ നക്ഷത്രത്തെ നോക്കി അബി വിളിച്ചു
” മീരാ ……,
എന്തോ ഒരു ഭാരം നെഞ്ചിൽ കൂടുന്ന പോലെ.. കണ്ണിൽ നിന്ന് ചൂട് നിശ്വാസം ഏറ്റ പോലെ അസസ്ഥതപൂണ്ടു..
പിന്നിടാ നക്ഷത്രത്തെ നോക്കി അബി വേദനയോടെ ചോദിച്ചു .
“എന്തിനായിരുന്നു മീരാ ഇതൊക്കെ ?
എവിടെയാ നിനക്ക് തെറ്റ് പറ്റിയത് ?..
“ഞാനായിരുന്നില്ലെ നിന്റെ ശത്രു..
ശ്യാം നിനക്ക് അങ്ങനെ ആയിരുന്നില്ലല്ലോ ?..
നിന്റെ പപ്പായിയും
സിനിയും നിനക്ക് എല്ലാം ആയിരുന്നില്ലെ ?..
എന്നിട്ടും നീ എന്തിനാണ് ?.
ഇത്ര വർഷം കഴിഞ്ഞിട്ടും എനിക്ക് ഇതിനൊന്നും ഉത്തരം കിട്ടിയില്ല മീരാ ….,,,
ശ്യാമിന്റെയും സിനിയുടെയും വിവാഹമാണെന്ന് കേട്ടപ്പോൾ
അവർ രണ്ടു പേരും നിന്നെ വഞ്ചിച്ചതാണെന്ന് നിന്റെ കഥ അറിയാത്ത പലരും പറഞ്ഞു ,,
എന്നാൽ മീരാ..
നീ പോയ നാൾ തോട്ട്
സിനിയുടെ മാനസികാവസ്ഥയിൽ, അവളുടെ വിഷമങ്ങളിൽ, സുഖമില്ലാത്ത അവളുടെ അമ്മയുടെ കൂട്ടിന് ആശുപത്രിയിൽ കൂടെ ഉണ്ടായത്
ശ്യാമാണ് ,,,
നീ ശ്യാമിനെ വഞ്ചിച്ചപ്പോ
സിനിക്ക് ശ്യാമിനെ സ്വീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ല എന്നതാണ് സത്യം….
ഒരു പക്ഷെ നിന്റെ ചതിക്ക് സിനിയുടെ പ്രായശ്ചിതമാവാം ശ്യാമിന്റെ ഭാര്യ പദവി ..
അതെ മീരാ അതൊരു പ്രായശ്ചിത്തം അല്ലെന്ന് എനിക്ക് പറയാൻ ആവില്ല ടോ …
സിനിക്ക് ഒരു കഴിവുണ്ട്. ഒരാളുടെ മനസ്സ് തിരിച്ചറിയുന്ന കഴിവ് ,,,
വർഷങ്ങളായി എന്നെ നീ അറിയാതെ പോയ കഴിവ്.. അതാണ് സിനിക്ക് ഉള്ളത്..
നീ ഇത്രയൊക്കെ ചെയ്തിട്ടും നിന്നെ വെറുക്കാൻ എനിക്ക്
ഇപ്പോഴും ആവുന്നില്ല ടോ …
അബിയുടെ ചിന്തകളെ ഉണർത്താൻ എന്നോണം ഫോൺ റിങ് ചെയ്തു കൊണ്ടിരുന്നു .
അബി ഫോൺ എടുക്കാനായി റൂമിലേക്ക് നടന്നു .
************** ***********
കുറച്ചു ദിവസമായി മീര ശ്യാമിനെ ദൂരെ നിന്ന് വാച്ച് ചെയ്യുന്നു…
ഒറ്റയ്ക്ക് കിട്ടണം അവനെ..
ഞാനാണ് എന്നറിയാതെ
കൊണ്ടെത്തിക്കും എന്റെ കത്തി മുനയുടെ മുന്നിൽ..
എന്നിലെ പക തീരുന്ന വരെ അവനെ കുത്തണം എനിക്ക്..
ചോരയിൽ കിടന്നു വേദന കൊണ്ട് പിടയുന്ന അവന്റെ അവസാന ശ്വാസത്തിൽ എനിക്ക് അവന്റെ മുഖത്തു നോക്കി ചോദിക്കണം എന്തിനാ നിന്റെ വഴിയിൽ നിന്ന് മാറി നിന്ന
എന്നെയും എന്റെ പാവം പപ്പായിയെയും ……!
ദേഷ്യം കൊണ്ട് മീര പല്ലിറുമ്മി…..,,
രാവിലെ ഓഫിസിൽ എത്തുന്ന ശ്യാം
ഉച്ചയ്ക്ക് പോലും ഒന്ന് പുറത്തേക്ക് ഇറങ്ങുന്നില്ല… ഓഫിസ് വിട്ടാൽ വീട്..
ഞായറാഴ്ച്ച എന്നും സിനിയോടൊപ്പം പുറത്താണ് .
പാവം എന്റെ സിനി അവനെ എങ്ങനെ വിശ്വസിച്ചു കൂടെ കഴിയുന്നു ..
എനിക്ക് ഉറപ്പാണ്.. എന്നോട് ചെയ്ത ചതിക്ക് പകരം ചോദിക്കാൻ വേണ്ടിയാണ് അവളീ ചതിയന്റെ ഭാര്യ ആയിട്ടുണ്ടാകുക …
ഇല്ല..! സിനി
അവനെയും അബിയെയും കൊന്നിട്ട് ഞാൻ നിന്നെ രക്ഷിക്കും.. എനിക്ക് വേണ്ടി ബലിയാടായ ശ്യാമെന്ന നരകത്തിൽ നിന്ന് ….
മീര ചില കണക്ക് കൂട്ടലോടെ ഇരുളിന്റെ മറവിൽ തന്റെ വീട് ലക്ഷ്യമാക്കി നടന്നു…
തന്നെ പിൻതുടരുന്ന കാലൊച്ച കേൾക്കാതെ ..
ഉച്ചയ്ക്ക് ശ്യാമിനുള്ള ഭക്ഷണം ഉണ്ടാക്കുകയായിരുന്നു സിനി ..
അപ്പോഴാണ് ഡോർ ബെൽ കേട്ടത്.
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb