അപരാജിതൻ 1 [Harshan] 7122

രാജൂ …………സാവിത്രി അമ്മ മകനെ വിളിച്ചൂ.

ആ പറ അമ്മേ … അയാള്‍ മറുപടി കൊടുത്തു.

കുറെ നാള്‍ ആയി അമ്മ ഒരുകാര്യം പറയണം എന്നു ആലോചിക്കുന്നു.

പിന്നെ നിനക്കു ഇഷ്ടപ്പെടായ്ക വരുമോ എന്നു ശങ്കിച്ചിട്ടാണ്.

അമ്മ പറയൂ .. അങ്ങനെ എന്തിനാ ശങ്കിക്കുന്നത്.

ആ അപ്പുവിന്റെ കാര്യം ആയിരുന്നു. അവന്‍ നാലഞ്ച് കൊല്ലം ആയില്ലേ ഇങ്ങനെ ഒക്കെ പണി എടുക്കുന്നത്.

നീ വിചാരിച്ചാല്‍ എന്തേലും ജോലി നമ്മുടെ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ കൊടുത്തു കൂടെ…

എന്തായാലും അവന്‍ പണി എടുക്കുന്ന കുട്ടി ആണ് , ആവ്ശ്യത്തിന് വിദ്യാഭ്യാസവും  ഒക്കെ ഉള്ളതല്ലേ… അമ്മക്ക് എല്ലാം അറിയാം അവന്റെ അച്ഛന്‍ ചെയ്ത വലിയ തെറ്റിന് അനുഭവിക്കാവുന്നതൊക്കെ ആ കുട്ടി അനുഭവിച്ചു. ഇപ്പോ ഒരു വീടോ സ്വത്തോ ഒന്നുമില്ല .. ആ കുട്ടിയുടെ അമ്മയും മരിച്ചു, സത്യം പറഞ്ഞാല്‍ ആരുമില്ല ഒന്നുമില്ല അങ്ങനൊരു കുട്ടി അല്ലേ രാജൂ.

എത്ര നാള്‍ എന്നു വെച്ചാണ് ഇങ്ങനെ ഒരു കുട്ടിയെ പണി എടുപ്പിക്കുന്നത്. അല്പം മനസാക്ഷി കാണിക്കാന്‍ പാടില്ലെ..

രാജശേഖരന്‍ ഒന്നും പറഞ്ഞില്ല.

ഒന്നുമല്ല ഇതൊക്കെ ഒരു പ്രാക്ക് ആയിട്ടേ എനിക്കുതോന്നുന്നത്. അവന് നല്ല ജോലി കൊടുക്ക് , അതിന്റെ ഗുണം സ്ഥാപനത്തിന് തന്നല്ലേ. അത് മാത്രവും അല്ല ഈ എസ് ഐ പോലെ ഒക്കെ എന്തെങ്കിലും ആനുകൂല്യം കൂടി കൊടുക്കുവാനെ സുഖമില്ലായ്മ വന്നാല്‍ ഒക്കെ ചികില്‍സിക്കാനും മറ്റും ഒരു എളുപ്പം ആ കുട്ടിക്ക് ഉണ്ടാകില്ലെ…

രാജശേഖരന്‍ ഒന്നും പറഞ്ഞില്ല.

അല്പം നിര്‍ത്തിയിട്ടു സാവിത്രി അമ്മ ചോദിച്ചു.

മോനൊന്നും പറഞ്ഞില്ല …

അമ്മക്ക് എല്ലാം അറിവുള്ളതല്ലേ…അയാള്‍ മറുപടി പറഞ്ഞു.

എല്ലാം അറിയാം അതുകൊണ്ടു തന്നെ ആണ് പറഞ്ഞതും. അവന്റ്റെ അച്ഛന്‍ ജയദേവന്‍  ചെയ്ത തെറ്റിന് അവനെന്താണ് ചെയ്യാന്‍ സാധിക്കുക. ഇനി ഇപ്പോ അയാള്‍ കൊണ്ടുപോയ പൈസ ഇവനാണ് ഉപയോഗിച്ചത് എങ്കില്‍ ശരി പറയാമായിരുന്നു.

ഇതിപ്പോ ഇതിലൊന്നും അവനൊരു പങ്കുമില്ല , ഒരുപാട് നഷ്ടങ്ങള്‍ ഈ കുട്ടിക്ക് മാത്രം..

ദൈവത്തിന്നു നിരാകായ്ക ചെയ്യണ്ട മോനേ…

നിനക്കും രണ്ടു  മക്കളില്ലേ ..ശ്യാം മോന്  ഇപ്പോ 23 വയസ്സു അപ്പുവിനും കൂടി വന്നാ 25 വയസുണ്ടാകും. അത്രെമ് അല്ലേ വ്യത്യാസം ഉള്ളൂ.

ശ്രിയ മോളേക്കാളും താഴ്ന്ന പ്രായത്തില്‍ അല്ലേ അവന്‍ ഇവിടെ വന്നത്, പറയുന്നതൊക്കെ അനുസരിച്ചിട്ടല്ലേ ഉള്ളൂ. ഈ പ്രായത്തില്‍ ആ കുട്ടിയെ ഇങ്ങനൊക്കെ പണി എടുപ്പിക്കുന്നത് കാണുമ്പോ അമ്മക്ക് ഒരുപാട് വിഷമമുണ്ട്, അതുകൊണ്ടാണ്. മോന്‍ ഒന്നു ആലോചിച്ചു നോക്കുക. സാധിക്കുമെങ്കില്‍ ചെയ്തു കൊടുക്കുക.

നമുക്കൊക്കെ ആയുസ്സ് എന്നൊക്കെ പറയുന്നതു. എത്ര നാള്‍ ഉണ്ട് മോനേ , ആര്‍ക്ക് എന്താ എപ്പോഴാ സംഭവിക്കുക എന്നൊന്നും ആര്‍ക്കും പറയാന്‍ സാധിക്കില്ല .. ജീവിക്കുന്ന കാലം നന്മ ചെയ്തു ജീവിക്കൂക അത് തന്നെ ഒരു പുണ്യം ആണ്, ആ കുട്ടിയോട് അല്‍പ്എങ്കിലും ഒരു സഹതാപം കാണിക്കുക ആണെങ്കില്‍ അത് ഒരു പുണ്യം ആണെന്ന് തന്നെ ആന്നു അമ്മ കരുതുന്നത്. അവര്‍ പറഞ്ഞവസാനിപ്പിച്ചു.

അമ്മ ഞാന്‍ ഒന്നാലോചിക്കട്ടെ. അമ്മക്ക് ചിലപ്പോള്‍ അവനോടു അല്പം സോഫ്ട് കോര്‍ണര്‍ ഒക്കെ ഉണ്ടാകും , പക്ഷേ അവന്റെ തന്തയെ ആലോചിക്കുമ്പോ എനിക്കു അവനെ കൊല്ലാന്‍ ആണ് തോന്നുന്നത്.

അയാള്‍ മറുപടി പറഞ്ഞു

ശരി ഞാന്‍ പറയാന്‍ ഉള്ളത് പറഞ്ഞു , ബാക്കി എല്ലാം നിന്റെ ഇഷ്ടം പോലെ..

ഞാന്‍ താഴേക്കു പോകുകയാ. ഉറക്കം വരുന്നുണ്ട്. ഇത്രയും പറഞ്ഞു അവര്‍ താഴേക്കു പോയി. .

എന്താ ഇങ്ങനെ ആലോചിക്കുന്നത്. മാലിനി തിരക്കി

ഇല്ല അമ്മ പറഞ്ഞ കാര്യങ്ങള്‍ …………

ഓഹ് അതൊക്കെ എന്തിനാ ഇങ്ങനെ ഓര്‍ത്ത് തല പുകക്കുന്നത് , അമ്മ ഒരു നേരം പോക്ക് പറഞ്ഞതല്ലെ..

മാലു  നീ എന്താ പറയുന്നതു , എന്താ നിന്റെ അഭിപ്രായം..

എന്റെ അഭിപ്രായം ഒക്കെ എന്തിനാ… ഏട്ടന് ഇഷ്ടം പോലെ ചെയ്തുകൂടെ.

ശരി അതൊക്കെ പിന്നെ ആലോചിക്കാം ,,,ഉറക്കം വരുന്നുണ്ട് .. കിടക്കാം,,,

അവര്‍ അയാളെയും കൂട്ടി താഴേക്കു ഇറങ്ങി…….

..

പിറ്റേ ദിവസം

അപ്പു…. വീറ്റുവേലക്കാരി സരസമ്മ ചേച്ചി വിളിച്ചു..

എന്തോ ..

നിന്നെ വല്ല്യമ്മ അന്വേഷിക്കുന്നു. മുന്‍ വശത്തേക്ക് വാ

ആയിക്കോട്ടെ………..അവന്‍ വീടിന് മുന്‍വശത്തേക്ക് നടന്നു…

പൂമുഖത്ത് മാലിനി ഇരിക്കുന്നുണ്ടായിരുന്നു.

ഹും ……….എന്താ ഇവിടെ ? അവര്‍ തിരക്കി

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.