അപരാജിതൻ 1 [Harshan] 7123

സുരേന്ദ്രൻ വീട്ടുകാരോടൊപ്പം കാറിൽ കയറി തിരികെ പോയി ……

 

വീടിനു മുകളിലെ ജനാലയിലൂടെ മറ്റൊരാൾ ഈ രംഗങ്ങൾ കാണുന്നുണ്ടായിരുന്നു …..രാഖി …..

ഇവിടെ ഇങ്ങനെ മാടിനെ പോലെ പണി എടുക്കുന്ന , എല്ലാരോടും ചിരിച്ചു ബഹുമാനത്തോടെ സംസാരിക്കുന്നു അപ്പുവിന് വേറെ ഒരു മുഖവും കൂടെ ഉണ്ടോ …അവൾക്ക് സംശയം ആയി

 

 

അന്നത്തെ രാത്രി …..

 

വീടിനു പുറത്തുള്ള വലിയ ഗ്രൗണ്ടിൽ കുടുംബങ്ങൾ എല്ലാരും ഒത്തു കൂടിയിരിക്കുകയാണ്. എല്ലാരും കൂടെ അന്പതിനു മേലെ വരും.

കുറച്ചു നേരമ്പോക്കിനുള്ള കലാ പരിപാടികൾ ആണെന്ന് തോന്നുന്നു…

പൂനയിൽ നിന്നും വന്ന രാജശേഖരൻ ന്റെ സഹോദരൻ സഹദേവനും കുടുംബവു ദുബായിൽ ഡോക്ടർ ആയ സഹോദരി രേവതി യും കുടുംബവും അതുപോലെ ഏറ്റവും ഇളയ സഹോദരി രാഖി യും മകനും അംഗനെ ഒട്ടനവധി അംഗങ്ങൾ …

മുംബയിൽ പഠിക്കുന്ന അവരുടെ മക്കൾ എല്ലാരും ഉണ്ട്.

ആഹാ സംഗീത ഉപകാരങ്ങൾ ഒക്കെ ഉണ്ട് . കീ ബോർഡ് റിഥം പാഡ് ഗിറ്റാർ വയലിൻ അങ്ങനെ എല്ലാം ഉണ്ട് /…

ചെറിയ കുട്ടികൾ ഡാൻസ് ഒക്കെ കളിക്കുന്നു .

പാട്ടുകൾ പാടുന്നുണ്ട് , ഫ്യൂഷൻ മ്യൂസിക് അവതരിപ്പിക്കുന്നു അങ്ങനെ പലതും …

അപ്പു അതൊക്കെ കണ്ടു രസം പിടിച്ചു ഏറ്റവും മൂലക്കെ ഉള്ള സിമന്റ് തിണ്ണയിൽ ഇരുന്നു , അപ്പുവിന് പാടാനും ആടാനും ഒന്നും അറിയില്ല

എല്ലാവരും എത്ര രസം ആയിട്ടാണ് ഓരോരോ പരിപാടികൾ അവതരിപ്പിക്കുന്നത് …..

 

ആഹാ വല്യമ്മയും പാടുന്നു , എന്റെ മകൻ കൃഷ്ണനുണ്ണി കൃഷ്ണാട്ടത്തിനു പോകേണം എന്ന പാട്ടു …കൊള്ളാം

രാഖി ചേച്ചിയും പാടി ,, മൗന സരോവരം എന്ന ഗാനം …കൊള്ളാം എല്ലാരും നല്ല പാട്ടുകാർ ആണല്ലോ …

…..പൊന്നു വാ …..(ശ്രിയയെ പൊന്നു എന്നാണു വിളിക്കുന്നത് ) എന്ന് ശിവറാം വിളിച്ചു ..ശിവറാം രാജശേഖരന്റെ അനിയന്റെ മകൻ ആണ് ,,,,

ഞാൻ ഇല്ല,,,,,എനിക്ക് പാടാൻ തൊണ്ട വയ്യാത്തോണ്ടാ ….

ശ്രയ മറുപടി പറഞ്ഞു …

നീ പോടീ പെണ്ണെ…നിന്നെ ഇന്ന് പാട്ടു പഠിപ്പിച്ചിട്ടേ ഞങ്ങൾ വിടൂ ….അവർ ചെറുപ്പക്കാർ സെറ്റ് കൂടെ അവളെ തള്ളി വലിച്ചു വേദിയിലേക്ക് കൊണ്ടുവന്നു ……

അവളുടെ കയ്യിൽ മൈക്ക് കൊടുത്തു …..

അച്ചമ്മേ എന്നെ വെറുതെ വിടാൻ പറ …അവൾ സാവിത്രി അമ്മയോട് പറഞ്ഞു ….

നിന്നെ വെറുതെ വിടില്ല ….പൊന്നു നീ പാടിയിട്ടു പോയാൽ മതി …….

ഷോ…..കാണിക്കാതെ പാടു പെണ്ണെ ..ശ്യാം ഉറക്കെ പറഞ്ഞു …..

ഹ്മ്മ് ശരി ..

അപ്പോളേക്കും ശിവറാം കീ ബോര്‍ഡില്‍ ബാക്ക്ഗ്രൗണ്ട് വായിക്കാൻ തുടങ്ങി ,,,,,

അവനറിയാം അവൾക്കേറേ ഇഷ്ടമുള്ള പാട്ടു ആകും പാടുക എന്ന് ….

 

ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി

ചന്ദനപ്പൂം പുടവ ചാർത്തിയ രാത്രി

 

ഓരൊ വരികളും മധുരമാർന്ന ശബ്ദത്തിൽ ശ്രിയ പാടി ….കുയിൽ നാദം എന്ന് കേട്ടിട്ടിലെ ഇപ്പൊ കണ്ടു ,,,അപ്പു ആകെ അനുരാഗ പരവശൻ ആയി പോയ്യി …….

ഇത്രയും മനോഹരമായി ശ്രിയ പാടും എന്ന് അവൻ ഒട്ടും പോലും പ്രതീക്ഷിച്ചില്ല ….

 

രാത്രിയുടെ യാമങ്ങളെ ആനന്ദമുഖരിതം ആക്കുന്ന മിയാൻ കി മൽഹാർ രാഗം

ആ പാട്ടു പാടി കഴിഞ്ഞപ്പോളേക്കും എല്ലാരും നിർത്താതെ കയ്യടിച്ചു …എല്ലാവര്ക്കും  ഇഷ്ടമായി …..

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.