അപരാജിതൻ 1 [Harshan] 7123

ഉണ്ടല്ലോ,,,അതൊക്കെ കണ്ടു ഇരുന്നപ്പോള്‍ ആണ് ഷെഡ് കണ്ടത്, ആഹാ എന്നാ അപ്പുവിനെ കൂടി കണ്ടു വരാം.

വീട്ടുകാര്‍ ആരും ഷെഡ് നു സമീപം ഒന്നും പോകാറില്ല കാരണം അവിടെ ഒക്കെ പോകാന്‍ പണിക്കര്‍ ഉണ്ടല്ലോ ,, സാധനങ്ങള്‍ ഒക്കെ സംബറിച്ച് വെക്കാന്‍ ഉള്ള ഇടം ആണല്ലോ , പിന്നെ പണിക്കാര്‍ക്ക് വന്നിരിക്കാനും പണിസദനങ്ങള്‍ വെയ്ക്കാനും ഒക്കെ ആയി ഉള്ളതാണല്ലോ.

അപ്പു …. സാവിത്രി അമ്മ വിളിച്ച എങ്കിലും അപ്പു അത് കേട്ടിട്ടുണ്ടായിരുന്നില്ല

അവര്‍ വീണും ഉറക്കെ വിളിച്ചു ..അപൂ

പെട്ടെന്നു അവന്‍ ഞെട്ടി

എന്തോ ദ വരുന്നേ ……..

അപ്പോളേക്കും സാവിത്രി അമ്മ ഷെഡിന് ഉള്ളിലേക്ക് കയറി ഇരുന്നു ..

അവര്‍ ആദ്യമായാണ് അങ്ങോട് വരുന്നത് തന്നെ സാധാരണ പണികാര ആണല്ലോ അവിടെ ഒക്കെ നോക്കുന്നത്. മാളിക പോലുള്ള വീടുള്ളവര്‍ക് പൊട്ട ഷെഡ് ഇല്‍ വരേണ്ട ആവശ്യവും ഇല്ലാലോ ..

അവരെ കണ്ടു പെട്ടെന്നു അവന്‍ എഴുന്നേറ്റൂ.

അപ്പോളേക്കും കയ്യില്‍ ഉണ്ടായിരുന്ന അമ്മയുടെ ഫോടോ ഒക്കെ താഴെ പോയിരുന്നു .

അയ്യോ വല്ല്യമ്മ  ഇങ്ങോട്ട് വന്നയിരുന്നോ ……

എന്നെ വിളിച്ചാ മതി ആയിരുന്നല്ലോ.. ഞാന്‍  അങ്ങോട്ട് വരുമായിരുന്നല്ലോ..

അവര്‍ ആ ഷെഡ് ഒക്കെ നോക്കി അവ്ര്‍ക് സത്യത്തില്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല അതൊരാള്‍ താമസിക്കുന്ന  സ്ഥലം ആണെന്ന് .. വലിയ ഷെഡ് ആണെങ്കിലും ഒരു സൈഡില്‍ തേങ്ങകള്‍ കൂട്ടി ഇട്ടിര്‍ക്കുന്നു, ഒരു വശത്ത് വിറകുകള്‍ ഒക്കെ അടുക്കി വെച്ചിരിക്കുന്നു , ആ ഭാഗം ചെങ്കല്ല് കൊണ്ട് വളരെ കുറച്ചു മറച്ചിട്ടുണ്ട് അപ്പു കിടക്കുന്നത്തു താഴെ പായ വിരിച്ചാണ്, കട്ടിലോ മേഷയോ അങ്ങനെ ഒന്നും ഇല്ല , ഒരു അഴയില്‍ തുണികള്‍ ഒക്കെ വിരിച്ച് വെച്ചിട്ടുണ്ട്. സൈഡില്‍ ആയി പഴയ ബാഗുകള്‍ കുറച്ചു പുസ്തകങ്ങള്‍..ഫാന്‍ പോലുള ഒന്നും ഇല്ല , ഒരു ബള്‍ബ് ഉണ്ട് , പിന്നെ സൈഡില്‍ ഒരു ഗ്ലാസ്സും പത്രവും വെള്ളകുപ്പിയും ഒക്കെ …

അപ്പൂ … ഇങ്ങനെ ആണോ നീ കിടക്കുന്നതു? അവര്‍ തിരക്കി

അതേ എന്തു പറ്റി വല്ല്യമ്മേ..

ഇത്രയും നാള്‍ ഈ കുട്ടി ഇത്രയും ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ ആണല്ലോ കഴിഞ്ഞിരുന്നത് .. താന്‍ ഒരിക്കല്‍ പോലും അന്വേഷിച്ചിട്ടുണ്ടായിരുന്നില്ല…..

അവര്‍ പുറത്തേക്ക് ഇറങ്ങി …

 

അപ്പു അമ്മയുടെ ഫോടോ ഒക്കെ പെട്ടെന്നു തന്നെ എടുത്തു വെച്ചിട്ടു പെട്ടെന്നു പുറത്തേക്ക് വന്നു. എന്താ വല്ല്യമ്മേ  എന്തേലും ജോലി ഉണ്ടോ … ഞാന്‍ തേങ്ങ ഒക്കെ കൊടുത്തു വന്നു പൈസ വല്ല്യമ്മയെ ഏല്പിച്ചിരുന്നല്ലോ…

കുറച്ചു നേരം ഇരിക്കാന്‍ ആയി വന്നതായിരുന്നു.

എന്താ ചെയ്യേണ്ടത് ,,,അവന്‍ അന്വേഷിച്ചു.

നീ എങ്ങനെ ആണ് ഇതിനുള്ളില്‍ താമസിക്കുന്നത് അതും യാതൊരു സൌകര്യവും ഇല്ലാതെ …

വല്ല്യമ്മ  എന്താ ഈ പറയുന്നതു ഇത്രേം സ്ഥലം ഉള്ളില്‍ ഉള്ളപ്പോ സൌകര്യം ഇല്ല എന്നോ … ജോലി കഴിഞ്ഞു ക്ഷീണിച്ചു വന്നാല്‍ ഒന്നു മയങ്ങാന അല്‍പ സ്ഥലം വേണം …………അതിനിത് തന്നെ ധാരാളം….

സാവിത്രി അമ്മക്ക് സത്യത്തില് നല്ല വിഷമം ആയി..

അപ്പൂ അവിടെ കട്ടില്‍ ഒന്നും ഇലല്ലോ..വെറും തറയില്‍ അല്ലേ നീ കിടക്കുന്നതു പായ വിരിച്ച്………

അതാണോ .. കട്ടില്‍ ഒക്കെ എന്ന ഉണ്ടായത് വല്ല്യമ്മേ … ദേ ഇന്നാളു….

ഇവിടെ പ്രത്യേകിച്ചു ഒരു വിഷമവും ഇല്ല ………

അവന്‍ മറുപടി പറഞ്ഞു..

അതുപോട്ടെ അപ്പൂ നീ ഇന്നെന്താ അമ്പലത്തില്‍ പോയത്……..

അതോ …. ഇന്നെന്‍റെ അമ്മേടെ പിറന്നാള് ആയിരുന്നു . ഇന്നലെ രാത്രി ആണ് ഓര്‍ത്തത് … കുറച്ചു നാള്‍ ആയി അമ്മയെ പോലും മറന്നിരിക്കുക ആയിരുന്നു കുറച്ചു ദിവസം മുന്പ് അമ്മേനെ ദുസ്വപ്നം കാണുകയും ചെയ്തു … പിന്നെ അമ്മേനെ മറന്നിട്ടില്ല…അവന്‍ അവരോടു പറഞ്ഞു .

അവര്‍ അത് കേട്ടു നിന്നു..

വല്ല്യമ്മക്ക് എന്നെ പോലുള്ള അച്ഛനും അമ്മയും ഒക്കെ നഷ്ടപ്പെട്ടു പോയവരുടെ അവസ്ഥ ശെരിക്കും എന്താണെന്നു അറിയുവോ .. അവന്‍ തുടര്‍ന്നു. പണ്ട് വീടില് അല്ലെങ്കിലു കൂട്ടുകാരോട് ഒക്കെ എന്തേലും പ്രശ്നം ഓകെ ഉണ്ടാക്കിയാല് അല്ലേല്‍ വല്ല പ്രശ്നങ്ങളില്‍ പോയി ചാടുംബോള് ഒക്കെ ഉണ്ടല്ലോ ഒരു ധൈര്യം ഉണ്ട്. അച്ഛന്‍ ഉണ്ടല്ലോ അച്ഛന്‍ ചിലപ്പോ രണ്ടു തല്ല് തന്നാലും മൂപ്പര് നോക്കികോളും എന്നൊരു വിശ്വസം ഉണ്ട് ..

ഈ സംരക്ഷിക്കല്‍ ഉണ്ടല്ലോ അതായിരുന്നു അച്ചന്റെ ഭാഗം ……..അമ്മയോട് കാണിക്കുന്ന് വിക്രിയകള്‍ ഒക്കെ അച്ഛനോട് കാട്ടില്ല . അവിടെ അമ്മയുടെ വക സ്നേഹവും കരുതലും വല്‍സല്യവും ഒക്കെ ആയിരുന്നു. ഒരു വേദന വന്നാല്‍ പോലും അമ്മേ എന്നു വിളിക്കുന്നതും അതുകൊണ്ടൊക്കെ തന്നെ അല്ലേ .. വല്ല്യമ്മേ..

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു ??

    Yes I’m addicted ???

  3. ഊരുതെണ്ടി?

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..?❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി?

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം?…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      ??

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning??

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് ? and this story amazing

Comments are closed.