അഥർവ്വം 2 [ചാണക്യൻ] 180

Views : 17421

അനന്തു പതുക്കെ ആ കിഴിയുടെ തലയ്ക്കൽ ചുറ്റി വരിഞ്ഞു ബന്ധിപ്പിരിച്ചിരുന്ന ചരട് പതിയെ അഴിച്ചെടുത്തു.ചരട് ഊരി വന്നതും മുകളിൽ നിന്നും പട്ട് താഴേക്ക് പൊടുന്നനെ ഉതിർന്നു വീണു.

സ്നേഹയും രാഹുലും അതിലേക്ക് സൂക്ഷിച്ചു നോക്കി. അവർക്ക് മുമ്പിൽ സ്വർണ തളിക ദൃശ്യമായി.അനന്തു അവരുടെ കണ്ണുകളിലേക്ക് നോക്കി. വിവിധ തരം ഭാവങ്ങൾ അതിലൂടെ മിന്നി മറയുന്നതു അവൻ കണ്ടു.

പൊടുന്നനെ അവിടെ  ഒരു സൗരഭ്യം പരക്കാൻ തുടങ്ങി. ഇന്നലെ താൻ അറിഞ്ഞ അതേ ഗന്ധമാണതെന്നു അനന്തുവിന് മനസ്സിലായി.

“എന്താടാ ഇത് ”

രാഹുൽ തളിക കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കികൊണ്ട് ചോദിച്ചു.

“ആവോ എനിക്കും അറിഞ്ഞൂടാ ”

“ഞാൻ നോക്കട്ടെ ”

സ്നേഹ രാഹുലിന്റെ കയ്യിൽ നിന്നും അത് തട്ടിപറിച്ചെടുത്തു. അതിനു ശേഷം അത് സൂക്ഷ്മമായി നീരിക്ഷിച്ചു.എന്നാൽ അത് എന്താണെന്നു മനസ്സിലാക്കുന്നതിൽ അവൾ  പരാജയപ്പെട്ടു.

“ഒന്നും മനസ്സിലാവുന്നില്ലടാ… പക്ഷെ സ്വർണ്ണത്തിന്റെ ആണെന്ന് തോന്നുന്നു. നല്ല തിളക്കം കണ്ടില്ലേ ? ”

സ്നേഹ കാര്യമായി എന്തോ കണ്ടു പിടിച്ച പോലെ പറഞ്ഞു.

“ഇത് വല്ല ആന്റിക് പീസ് ആണോ? ”

രാഹുൽ അവനെ അമ്പരപ്പോടെ നോക്കി.

“അങ്ങനെയും പറയാം. അച്ഛച്ചന്റെ കയ്യിൽ ഒരു പെട്ടിയുണ്ട്. അതിൽ നിന്നും കിട്ടിയതാ ”

“ഇതിനെ കുറിച്ച് അറിയണമെങ്കിൽ ഇതിനെ കുറിച്ച് നല്ല എക്സ്പേർട്ട് ആയിട്ടുള്ള ആൾക്ക് കൊടുക്കണം. എങ്കിലേ നടക്കൂ. ”

“നോക്കാം. അതിനു മുൻപ് നിങ്ങൾ രണ്ടുപേരും ഒരുമിച്ചു അതു കയ്യിൽ പിടിക്ക്  ”

അനന്തു ഗൗരവത്തോടെ അവരെ നോക്കി.

രാഹുലും സ്നേഹയും എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ അവൻ പറഞ്ഞത് പോലെ അനുസരിച്ചു.

“ഇനി ആ തളികയിലേക്ക് തന്നെ നോക്കിയിരിക്ക് ”

“അത് എന്തിനാടാ ? ”

സ്നേഹ അവനെ ചോദ്യഭാവേന നോക്കി.

“അതൊക്കെ പറയാം നോക്ക്.  ”

അനന്തു പറഞ്ഞതും രാഹുലും സ്നേഹയും തളികയിലേക്ക് നോക്കി നിന്നു. ഈ സമയം അനന്തു ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു തളികയിലേക്ക് അടിച്ചു.

മൊബൈൽ ഫ്ലാഷിൽ നിന്നുള്ള പ്രകാശത്തെ സ്വർണ തളിക ആഗിരണം ചെയ്തു പൊടുന്നനെ പുറത്തേക്ക് പ്രതിഫലിപ്പിച്ചു. അതിൽ നിന്നുള്ള സ്വർണ്ണ നിറമുള്ള പ്രകാശം അവരുടെ കണ്ണിലേക്കു അടിച്ചതും ഇരുവരുടെയും കണ്ണുകൾ തെല്ലു നേരത്തേക്ക് മഞ്ഞളിച്ചു പോയി.

സ്നേഹയും രാഹുലും പൊടുന്നനെ മുഖം വെട്ടിച്ചു. കണ്ണിന്റെ കാഴ്ച ശക്തി പോയിട്ടില്ലെന്ന് ഉറപ്പ് വരുത്താൻ സ്നേഹയ്ക്ക്  കണ്ണുകൾ കുറേ സമയം ചിമ്മി തുറക്കേണ്ടി വന്നു.

രാഹുൽ കണ്ണുകൾ പതിയെ അമർത്തി തടവിക്കൊണ്ടിരുന്നു.കണ്ണുകൾ ശരിയായ ശേഷം അവർ അനന്തുവിന് അടുത്തേക്ക് വന്നു.

“ഇതെന്തു മലരാട?….. വേഗം പറ…. മനുഷ്യന്റെ കണ്ണ് അടിച്ചു പോയി ”

Recent Stories

The Author

ചാണക്യൻ

21 Comments

  1. Super masha oru thrille varan thudagi🥰🥰🥰

  2. Bro നന്നായിട്ടുണ്ട് ത്രില്ല് വന്നു തുടങ്ങുന്നു പക്ഷെ പേജ് എണ്ണം വളരെ കുറവ് next part waiting

  3. നെക്സ്റ്റ് പ്ളീസ്

    1. ചാണക്യൻ

      തീർച്ചയായും സഹോ 😍

  4. അറിവില്ലാത്തവൻ

    Super waiting for next part

    1. ചാണക്യൻ

      നന്ദി സഹോ… തീർച്ചയായും 😍

  5. Waiting for next part….

    1. ചാണക്യൻ

      നന്ദി ഷാന.. ഒരുപാട് സന്തോഷം 😍

    1. ചാണക്യൻ

      😍😍😘

  6. കഥ കഴിഞ്ഞ ഭാഗത്ത് നിന്നും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, എങ്കിലും എഴുത്തിന്റെ ശൈലിയിൽ വായിക്കാൻ രസമുണ്ട്,
    പേജുകൾ കുറച്ച് കൂടെ കൂട്ടിയാലും വായിക്കാൻ ബുദ്ദിമുട്ട് ഒന്നും ഇല്ല. അടുത്ത ഭാഗം വേഗം വരുവാൻ ആശംസകൾ…

    1. ചാണക്യൻ

      ജ്വാല… അടുത്ത ഭാഗം മുതൽ ശരിയാക്കാംട്ടോ.. പേജുകൾ ഇനിയും കൂട്ടാം… ആശംസകൾക്ക് ഒരുപാട് നന്ദി 😍

  7. Maattam onnum kaanunnillallo..!🤔

    1. ചാണക്യൻ

      അടുത്ത ഭാഗം മുതൽ മാറ്റം vവരുത്താംട്ടോ… നന്ദി 😍

  8. Sambahvam kidukki adutha partinaii wait cheyyunnu

    1. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍

    2. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍😍

  9. വശീകരണ മന്ത്രം തന്നാണോ ഇത്..?

    1. Vasheekarana manthram 😅

      1. ചാണക്യൻ

        Sulthan… ബ്രോ അതേലോ 😍

    2. ചാണക്യൻ

      Anas Muhammed… അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇട്ടതാണ് 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com