അഥർവ്വം 2 [ചാണക്യൻ] 180

Views : 17421

“വേണ്ട കുട്ടാ നൈറ്റ്‌ മതി.ചേച്ചി മെസ്സേജ് അയക്കാം അപ്പൊ വന്നേക്കണേ …”

അപ്പുറത്ത് ഇന്ദുവിന്റെ കള്ള ചിരി അവൻ കേട്ടു.

“ശെരി ഡാ  ബൈ  ”

ഇന്ദു കാൾ കട്ട്‌ ചെയ്തു. അനന്തു അണ്ടി പോയ അണ്ണാനെ പോലെ  ഇരുന്നു. ഇന്ദുവിന്റെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് അവനൊരു നിശ്ചയം ഉണ്ടായിരുന്നില്ല.

എന്തിനായിരിക്കും രാത്രി തന്നോട് വരാൻ ചേച്ചി പറഞ്ഞതെന്ന ചിന്തയിൽ അനന്തു തല പുകഞ്ഞു ആലോചിച്ചു. എന്നാൽ ശാശ്വതമായ ഉത്തരം അവനു ലഭിച്ചില്ല.

തല്ക്കാലം അത്തരം ചിന്തകൾ മാറ്റി വച്ചു അനന്തു വീടിനുള്ളിലേക്ക് കയറിപ്പോയി. പതിയെ നടന്നു അവൻ അച്ഛച്ചന്റെ മുറിയിലേക്ക് നടന്നെത്തി. വാതിൽ തുറന്നു ഉള്ളിൽ കയറി ലോക്ക് ചെയ്ത ശേഷം അവൻ സ്റ്റൂളിൽ കയറി ട്രങ്ക് പെട്ടി വലിച്ചെടുത്തു.

അതുമായി കട്ടിലിൽ ഇരുന്നു അവൻ കൗതുകത്തോടെ ആ പെട്ടിയിൽ തഴുകി.

പതുക്കെ അനന്തു തന്റെ വലതു കരം ആ വൃത്തത്തിനുള്ളിൽ വച്ചു അമർത്തി. അൽപ സമയത്തിനകം പെട്ടി രണ്ടായി വിഭജിച്ചു മാറി.

അവൻ ആവേശത്തോടെ അതു വലിച്ചു തുറന്നു.കട്ടിലിൽ കിടക്കുന്ന ബാഗിൽ നിന്നും സ്വർണ തളികയെടുത്തു അനന്തു തിരികെ ആ പെട്ടിയിലേക്ക് നിക്ഷേപിച്ചു.

ട്രങ്ക് പെട്ടി അടച്ചു പഴയതു പോലെ തിരികെ വച്ചു.തിരികെ അടുക്കളയിലേക്ക് വന്നു അമ്മയോടും അനിയത്തിയോടും കത്തി വച്ചുകൊണ്ടിരുന്നു.

കിടന്നും ഉറങ്ങിയും അനന്തു സമയം തള്ളി നീക്കി. രാത്രി ഭക്ഷണത്തിനു ശേഷം അമ്മയും അനിയത്തിയും കിടന്നുറങ്ങിയ ശേഷം അനന്തു ഉറങ്ങുവാനായി തയാറെടുത്തു.

അർധരാത്രിയോടടുത്ത സമയം ഉറക്കം തൂങ്ങി അനന്തുവിന്റെ മിഴികൾ പതിയെ അടഞ്ഞു തുടങ്ങി.

“ക്ണിം”

അനന്തുവിന്റെ ഫോൺ പൊടുന്നനെ ശബ്ദിച്ചു.

ഉറക്ക പിച്ചിൽ നിന്നും അനന്തു ഞെട്ടി എഴുന്നേറ്റു.അവൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് ഫോൺ തുറന്നു നോക്കി. അതിൽ ഇന്ദുവിന്റെ മെസ്സേജ് വന്നിരിക്കുന്നു. അവൻ അതു തുറന്നു നോക്കി.

“അനന്തൂ ടെറസ്സിലേക്ക് വാടാ  ”

മെസ്സേജ് കണ്ടതും അനന്തുവിന് നേരിയ ഭയം തോന്നി തുടങ്ങി. പോകണോ വേണ്ടയോ എന്ന ആലോചന കാരണം അവന്റെ  മനസ്സ് ആകെ സംഘര്ഷഭരിതമായിരുന്നു.

കൃത്യമായ തീരുമാനം അവനു എടുക്കാൻ സാധിച്ചില്ല. അവസാനം കുറേ നേരത്തെ ആലോചനക്ക് ശേഷം അവൻ പോകാൻ തയാറായി.

ഇന്ദു ചേച്ചിയെ പറഞ്ഞു മനസ്സിലാക്കാൻ ഇതിലും നല്ല സമയമില്ലെന്ന് അവനു തോന്നിയിരുന്നു ഉറക്കപ്പിച്ചു മാറാൻ പെട്ടെന്നു എണീറ്റു അനന്തു മുഖം കഴുകി.

ടവൽ കൊണ്ടു മുഖം തോർത്തി ഒരു ടി ഷർട്ടും ഷോർട്സും വലിച്ചു കേറ്റി അവൻ പമ്മി പമ്മി അടുക്കള ലക്ഷ്യമാക്കി നടന്നു.

അടുക്കള വാതിൽ ശബ്ദമുണ്ടാക്കാതെ പതിയെ തുറന്നു അവൻ പുറത്തേക്ക് ഇറങ്ങിയ ശേഷം വാതിൽ ചാരി. തനിയെ ഇരുട്ട് പറ്റി വീടിന്റെ പിന്നാമ്പുറത്തിലൂടെ ഇന്ദുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു.

Recent Stories

The Author

ചാണക്യൻ

21 Comments

  1. Super masha oru thrille varan thudagi🥰🥰🥰

  2. Bro നന്നായിട്ടുണ്ട് ത്രില്ല് വന്നു തുടങ്ങുന്നു പക്ഷെ പേജ് എണ്ണം വളരെ കുറവ് next part waiting

  3. നെക്സ്റ്റ് പ്ളീസ്

    1. ചാണക്യൻ

      തീർച്ചയായും സഹോ 😍

  4. അറിവില്ലാത്തവൻ

    Super waiting for next part

    1. ചാണക്യൻ

      നന്ദി സഹോ… തീർച്ചയായും 😍

  5. Waiting for next part….

    1. ചാണക്യൻ

      നന്ദി ഷാന.. ഒരുപാട് സന്തോഷം 😍

    1. ചാണക്യൻ

      😍😍😘

  6. കഥ കഴിഞ്ഞ ഭാഗത്ത് നിന്നും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, എങ്കിലും എഴുത്തിന്റെ ശൈലിയിൽ വായിക്കാൻ രസമുണ്ട്,
    പേജുകൾ കുറച്ച് കൂടെ കൂട്ടിയാലും വായിക്കാൻ ബുദ്ദിമുട്ട് ഒന്നും ഇല്ല. അടുത്ത ഭാഗം വേഗം വരുവാൻ ആശംസകൾ…

    1. ചാണക്യൻ

      ജ്വാല… അടുത്ത ഭാഗം മുതൽ ശരിയാക്കാംട്ടോ.. പേജുകൾ ഇനിയും കൂട്ടാം… ആശംസകൾക്ക് ഒരുപാട് നന്ദി 😍

  7. Maattam onnum kaanunnillallo..!🤔

    1. ചാണക്യൻ

      അടുത്ത ഭാഗം മുതൽ മാറ്റം vവരുത്താംട്ടോ… നന്ദി 😍

  8. Sambahvam kidukki adutha partinaii wait cheyyunnu

    1. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍

    2. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍😍

  9. വശീകരണ മന്ത്രം തന്നാണോ ഇത്..?

    1. Vasheekarana manthram 😅

      1. ചാണക്യൻ

        Sulthan… ബ്രോ അതേലോ 😍

    2. ചാണക്യൻ

      Anas Muhammed… അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇട്ടതാണ് 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com