അഥർവ്വം 2 [ചാണക്യൻ] 180

Views : 17421

അനന്തു ചുമൽ കൂച്ചി.

സെഷൻ മുന്നോട്ട് പൊക്കോണ്ടിരിക്കുന്ന സമയത്താണ് അനന്തു വീണ്ടും ഇന്ദു ചേച്ചിയെ  കുറിച്ച് ഓർത്തത്‌. .

വൈകുന്നേരം വീട്ടിലേക്ക് വിളിപ്പിച്ചത് കമ്പ്യൂട്ടർ ശെരിയാക്കാൻ അല്ല എന്ന് അവനു ഏകദേശം ഊഹം തോന്നി.. പോകണോ വേണ്ടയോ എന്ന ആലോചനയിൽ അനന്തു അല്പം സമയം ഇരുന്നു.

എന്നാൽ അവനു ഉചിതമായ ഒരു തീരുമാനം എടുക്കാൻ പറ്റിയില്ല.തല്ക്കാലം ആ ചിന്തകൾക്ക് വിരാമം ഇട്ടതും പെട്ടെന്നു ഇന്നലെ  അച്ഛച്ചന്റെ  മുറിയിൽ നടന്ന സംഭവ വികാസങ്ങൾ അവന്റെ ബോധമണ്ഡലത്തിലേക്ക് വീണ്ടും വന്നു ചേർന്നു.

അതു സത്യമാണോ മിഥ്യയാണോ എന്ന് അവൻ ഒരു നിമിഷം ശങ്കിച്ചു.
ഓരോന്നു ആലോചിച്ചിരുന്ന് അവസാനം കാട് കയറിയപ്പോൾ ചിന്തകൾക്ക് വിരാമം ഇട്ട്‌ അവൻ കൈ കൊണ്ടു മുഖം അമർത്തി തുടച്ചു.

മുന്നോട്ട് നോക്കിയപ്പോൾ അവിടെ കൂട്ടുകാരികളോട് കത്തി അടിക്കുന്ന സ്നേഹ അവന്റെ ശ്രദ്ധയിൽ പെട്ടു.

പതിയെ അവൻ നേരെ ഇരുന്നു ശ്വാസം വലിച്ചെടുത്തു സ്നേഹയ്ക്ക് നേരെ വിരൽ ഞൊട്ടി. അവൾ അവനെ എന്താ എന്ന അർത്ഥത്തിൽ നോക്കി.

“പുറത്തേക്ക് പോകാം  ”

അനന്തു പതിയെ ശബ്ദം കുറച്ചു പറഞ്ഞു.

“എന്തുപറ്റി? ”

അവൾ ശങ്കയോടെ അവനെ നോക്കി

“ഒരു കാര്യം പറയാനുണ്ട് ”

“എന്നാൽ പോകാം  ”

സ്നേഹ അവനു നേരെ പച്ചക്കൊടി വീശി.

അനന്തു സന്തോഷത്തോടെ രാഹുലിനെ നോക്കി. അവൻ അസൈൻമെന്റ് കാര്യമായിട്ട് എഴുതുന്ന തിരക്കിൽ ആയിരുന്നു.

അനന്തു പോക്കറ്റിൽ ഉണ്ടായിരുന്ന പേന എടുത്തു രാഹുലിന് നേരേ എറിഞ്ഞു. അതു അവന്റെ തലയിൽ കൊണ്ടു നിലത്തേക്ക് തെറിച്ചു വീണു. രാഹുൽ വേദനയോടെ തല തടവിക്കൊണ്ട് ക്ലാസിനു ചുറ്റും കഴുത്തു ചരിച്ചു  നോക്കി.

അവന്റെ കണ്ണിൽ പെട്ടത് മൊത്തം പല്ലും പുറത്തു കാണിച്ചു ചിരിക്കുന്ന അനന്തുവിനെ ആയിരുന്നു.

“എന്താടാ പട്ടി? ”

രാഹുൽ കലിപ്പോടെ അവനെ നോക്കി.

“പുറത്തേക്ക് പോകാം… വാ ”

അനന്തു വാതിലിനു നേരെ കൈ ചൂണ്ടി.

“ഞാൻ വരൂല എനിക്ക് എഴുതണം”

രാഹുൽ തന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു.

“വന്നില്ലേൽ നിന്റെ കണ്ണു ഞാൻ കുത്തിപ്പൊട്ടിക്കും. ”

അനന്തു കപട ദേഷ്യത്തോടെ അവനെ നോക്കി.

Recent Stories

The Author

ചാണക്യൻ

21 Comments

  1. Super masha oru thrille varan thudagi🥰🥰🥰

  2. Bro നന്നായിട്ടുണ്ട് ത്രില്ല് വന്നു തുടങ്ങുന്നു പക്ഷെ പേജ് എണ്ണം വളരെ കുറവ് next part waiting

  3. നെക്സ്റ്റ് പ്ളീസ്

    1. ചാണക്യൻ

      തീർച്ചയായും സഹോ 😍

  4. അറിവില്ലാത്തവൻ

    Super waiting for next part

    1. ചാണക്യൻ

      നന്ദി സഹോ… തീർച്ചയായും 😍

  5. Waiting for next part….

    1. ചാണക്യൻ

      നന്ദി ഷാന.. ഒരുപാട് സന്തോഷം 😍

    1. ചാണക്യൻ

      😍😍😘

  6. കഥ കഴിഞ്ഞ ഭാഗത്ത് നിന്നും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, എങ്കിലും എഴുത്തിന്റെ ശൈലിയിൽ വായിക്കാൻ രസമുണ്ട്,
    പേജുകൾ കുറച്ച് കൂടെ കൂട്ടിയാലും വായിക്കാൻ ബുദ്ദിമുട്ട് ഒന്നും ഇല്ല. അടുത്ത ഭാഗം വേഗം വരുവാൻ ആശംസകൾ…

    1. ചാണക്യൻ

      ജ്വാല… അടുത്ത ഭാഗം മുതൽ ശരിയാക്കാംട്ടോ.. പേജുകൾ ഇനിയും കൂട്ടാം… ആശംസകൾക്ക് ഒരുപാട് നന്ദി 😍

  7. Maattam onnum kaanunnillallo..!🤔

    1. ചാണക്യൻ

      അടുത്ത ഭാഗം മുതൽ മാറ്റം vവരുത്താംട്ടോ… നന്ദി 😍

  8. Sambahvam kidukki adutha partinaii wait cheyyunnu

    1. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍

    2. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍😍

  9. വശീകരണ മന്ത്രം തന്നാണോ ഇത്..?

    1. Vasheekarana manthram 😅

      1. ചാണക്യൻ

        Sulthan… ബ്രോ അതേലോ 😍

    2. ചാണക്യൻ

      Anas Muhammed… അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇട്ടതാണ് 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com