അഥർവ്വം 2 [ചാണക്യൻ] 180

Views : 17421

ആക്‌സിലേറ്ററിലെ അവന്റെ കയ്യിൽ വിരൽ നഖങ്ങൾ ആഴ്ത്തി അവനെ നോക്കി കണ്ണിറുക്കി പുറകിൽ ഉള്ള ശിവയെ നോക്കി ഇന്ദു കൈ വീശി കാണിച്ചു.

ഇതികർത്തവ്യതാമൂഢൻ ആയി അനന്തു ഇരുന്നു പോയി. പതിയെ അവൻ സംയമനം വീണ്ടെടുത്ത് ബൈക്ക് കോളേജ് ലക്ഷ്യമാക്കി ഓടിച്ചു.

അനിയത്തിയെ അവളുടെ സ്കൂളിൽ ഡ്രോപ്പ് ചെയ്ത ശേഷം കോളേജിൽ എത്തിയ അനന്തു  പാർക്കിംഗ് ഗ്രൗണ്ടിൽ ബൈക്ക് ഒതുക്കി വച്ചു. സാവധാനം നേരെ ക്ലാസ്സിലേക്ക് വച്ചു പിടിച്ചു.

ക്ലാസ്സിലേക്ക് എത്തിയപ്പോൾ തന്നെ അവനെ കാത്ത് അക്ഷമരായി ഇരിക്കുന്ന സ്‌നേഹയെയും രാഹുലിനെയും അവൻ കണ്ടു.

അനന്തുവിനെ കണ്ടതും ഐഡി കാർഡ്
കയ്യിലിട്ട് കറക്കി ബബ്ബിൾഗം ചവച്ചുകൊണ്ട് സ്നേഹ എണീറ്റു നിന്നു ചിരിച്ചു.

“ഡാ അനന്തൂട്ടാ അസൈൻമെന്റ് കംപ്ലീറ്റ് ചെയ്തോ? ”

ആകാംക്ഷയോടെ അവൾ അനന്തുവിന്റെ കണ്ണിലേക്കു ഉറ്റു നോക്കി.

“പിന്നല്ലാ….. അതൊക്കെ കംപ്ലീറ്റ് ആണ് മോളേ”

അനന്തു അവളെ നോക്കി കണ്ണിറുക്കി

സ്നേഹ ചാടിയെഴുന്നേറ്റ് സന്തോഷത്തോടെ അനന്തുവിന്റെ കവിളിൽ ചുണ്ടുകൾ അമർത്തി. അനന്തുവിന് പൊടുന്നനെ ശരീരത്തിലൂടെ ഒരു കോരിത്തരിപ്പ് ഉണ്ടായി.

അവൻ അവളെ നോക്കി നാണത്തോടെ പുഞ്ചിരിച്ചു.

“ഓഹ് ചെക്കന്റെ ഒരു നാണം കണ്ടില്ലേ?”

സ്നേഹ വായ് പൊത്തി ചിരിച്ചു കൊണ്ടു അവനെ കളിയാക്കി.

രാഹുൽ തന്റെ സ്‌പെക്സ് ശെരിയാക്കി വച്ചു ഒരു ബുജി ഭാവത്തിൽ അവന്റെ അടുത്തേക്ക് വന്നു ബാഗിൽ കയ്യിട്ട്  പരതി അസൈൻമെന്റ് പുറത്തെടുത്തു സ്നേഹയെ കാണിച്ചു.

“കിട്ടി മോളെ ….. ”

രാഹുൽ സ്നേഹയെ നോക്കി അലറി.

രണ്ടുപേരും ആഹ്ലാദത്തോടെ ബെഞ്ചിലിരുന്ന് അനന്തുവിന്റെ അസൈൻമെന്റ് പകർത്തി എഴുതാൻ തുടങ്ങി. . ഇരു നിറമെങ്കിലും സ്നേഹയുടെ ഉരുണ്ട മുഖത്തു വല്ലാത്ത ഐശ്വര്യം നിറഞ്ഞു നിൽക്കുന്നു.

കാപ്പി നിറമുള്ള കണ്ണുകൾക്ക് കട്ടി പുരികങ്ങൾ അഴക് വർധിപ്പിക്കുന്നു.നെറ്റിയിൽ ചാലിച്ച ഭസ്മവും  ഒതുങ്ങിയ നാസികയും ചോര ചുണ്ടുകളും അവളുടെ ഭംഗി ഇരട്ടിയാക്കി.

പെട്ടെന്നു ക്‌ളാസ്സിലേക്ക് ടീച്ചർ വന്നതിനാൽ മറ്റെല്ലാം മാറ്റി വച്ചു അവർ പഠനത്തിൽ മുഴുകി. എന്നാൽ ബ്രേക്കിന്റെ സമയത്തു സ്നേഹയും അനന്തുവും രാഹുലും മരച്ചോട്ടിൽ ഇരുന്നു അവിടുള്ള കിളികളുടെ സെൻസസ് എടുക്കാൻ തുടങ്ങി.

“അനന്തൂട്ടാ ഫസ്റ്റ് ഇയറിലെ ആ പെണ്ണില്ലേ നയന, അവൾക്ക് നിന്നെ നല്ല നോട്ടം ഉണ്ട്.”

ആൺകിളികളെ സ്കാൻ ചെയ്യുന്നതിനിടയിൽ സ്നേഹ എന്തോ ഓർത്തപോലെ പറഞ്ഞു.

“ഏത് ആ കണ്ണട വച്ചിട്ടുള്ള പെണ്ണ് ആണോ? ”

രാഹുൽ അവളെ ചോദ്യഭാവേന നോക്കി

“മ്മ്… അതന്നേ ”

Recent Stories

The Author

ചാണക്യൻ

21 Comments

  1. Super masha oru thrille varan thudagi🥰🥰🥰

  2. Bro നന്നായിട്ടുണ്ട് ത്രില്ല് വന്നു തുടങ്ങുന്നു പക്ഷെ പേജ് എണ്ണം വളരെ കുറവ് next part waiting

  3. നെക്സ്റ്റ് പ്ളീസ്

    1. ചാണക്യൻ

      തീർച്ചയായും സഹോ 😍

  4. അറിവില്ലാത്തവൻ

    Super waiting for next part

    1. ചാണക്യൻ

      നന്ദി സഹോ… തീർച്ചയായും 😍

  5. Waiting for next part….

    1. ചാണക്യൻ

      നന്ദി ഷാന.. ഒരുപാട് സന്തോഷം 😍

    1. ചാണക്യൻ

      😍😍😘

  6. കഥ കഴിഞ്ഞ ഭാഗത്ത് നിന്നും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, എങ്കിലും എഴുത്തിന്റെ ശൈലിയിൽ വായിക്കാൻ രസമുണ്ട്,
    പേജുകൾ കുറച്ച് കൂടെ കൂട്ടിയാലും വായിക്കാൻ ബുദ്ദിമുട്ട് ഒന്നും ഇല്ല. അടുത്ത ഭാഗം വേഗം വരുവാൻ ആശംസകൾ…

    1. ചാണക്യൻ

      ജ്വാല… അടുത്ത ഭാഗം മുതൽ ശരിയാക്കാംട്ടോ.. പേജുകൾ ഇനിയും കൂട്ടാം… ആശംസകൾക്ക് ഒരുപാട് നന്ദി 😍

  7. Maattam onnum kaanunnillallo..!🤔

    1. ചാണക്യൻ

      അടുത്ത ഭാഗം മുതൽ മാറ്റം vവരുത്താംട്ടോ… നന്ദി 😍

  8. Sambahvam kidukki adutha partinaii wait cheyyunnu

    1. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍

    2. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍😍

  9. വശീകരണ മന്ത്രം തന്നാണോ ഇത്..?

    1. Vasheekarana manthram 😅

      1. ചാണക്യൻ

        Sulthan… ബ്രോ അതേലോ 😍

    2. ചാണക്യൻ

      Anas Muhammed… അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇട്ടതാണ് 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com