അഥർവ്വം 2 [ചാണക്യൻ] 180

Views : 17421

“നീ എന്താ ഒന്നും പറയാത്തെ അനന്തു ”

“ഞാൻ എന്ത് പറയാനാ. എനിക്ക് ഇപ്പൊ പ്രേമിക്കാൻ വലിയ മൂഡ് ഒന്നുമില്ല. ”

അനന്തു പതിയെ ദീർഘ നിശ്വാസം എടുത്തു വിട്ടു.

“അപ്പൊ ഇവൻ മറ്റവനാണല്ലേ ? ”

രാഹുൽ അമർത്തി ചിരിച്ചുകൊണ്ടു ചോദിച്ചു.

“എന്ത് ? “സ്നേഹ അവനെ തുറിച്ചു നോക്കി.

“മിസ്റ്റർ. ബ്രഹ്മചാരി ”

“ഓഹ് അങ്ങനെ ഞാൻ വെറുത തെറ്റിദ്ധരിച്ചു.”

സ്നേഹ അവനെ നോക്കി ചുണ്ടുകൾ കടിച്ചു പിടിച്ചു ചിരിച്ചു.

അനന്തു അവരെ ഒന്നു തുറിച്ചു നോക്കിയതും രണ്ടുപേരും ഒരുപോലെ മുഖം വെട്ടിച്ചു. സ്നേഹയും രാഹുലും കിളികളുടെ കണക്കെടുപ്പിൽ വീണ്ടും വ്യാപൃതരായി.

അനുവദിച്ച സമയം കഴിഞ്ഞതും അവർ ക്ലാസ്സിലേക്ക് കയറി പോയി. ഏറ്റവും പുറകിലത്തെ ബെഞ്ചിലാണ് മൂവർ സംഘത്തിന്റെ ഇരിപ്പിടം.

മുൻപിൽ ഇരിക്കുന്ന അശ്വതിയുമായി അനന്തു കത്തിയടിച്ചിരിക്കുന്ന സമയത്താണ് ലാംഗ്വേജ് പഠിപ്പിക്കാൻ അധ്യാപിക കയറി വന്നത്. ടീച്ചർ മനോഹരമായ അധ്യാപന ശൈലിയിൽ ടെക്സ്റ്റിലെ ഏതോ ഒരു ഭാഗം പഠിപ്പിച്ച ശേഷം ബെഞ്ച് വൈസ് ചെയ്യാൻ ഒരു ഗ്രൂപ്പ്‌ വർക്ക്‌ നൽകി.

അതിന് ശേഷം അധ്യാപിക പുറത്തേക്ക് ഇറങ്ങി പോയി.

അതോടെ തേനീച്ച കൂട് ഇളകിയ പോലെ ക്ലാസ്സ്‌ അലങ്കോലമായി. എല്ലാവരും സൊറ  പറയുന്ന തിരക്കിലും.

ഉച്ചയ്ക്ക് ബെല്ലടിക്കുന്ന വരെ അനന്തുവിന് ഇന്നലെ അച്ഛച്ചന്റെ മുറിയിൽ നിന്നും കിട്ടിയ പെട്ടിയെ കുറിച്ചും തളികയെ കുറിച്ചും ആയിരുന്നു ചിന്ത.

സ്നേഹയും രാഹുലും ഇടക്ക് അവനോട് എന്ത് പറ്റിയെന്നു ചോദിച്ചെങ്കിലും അവൻ തലവേദന ആണെന്ന് പറഞ്ഞു  ഒഴിഞ്ഞു.അതിനാൽ അവർ ഇരുവരും അവനെ ഒറ്റയ്ക്ക് വിട്ടു.

ലഞ്ച് ടൈം ആയപ്പോൾ തല്ക്കാലം മനസ്സിൽ വന്ന ദുർചിന്തകളെ ഒരു മൂലക്ക് എറിഞ്ഞു അനന്തു ക്യാന്റീനിൽ പോയി  അവരുടെ കൂടെ ഇരുന്നു ഭക്ഷണം ആസ്വദിച്ചു കഴിച്ചു.

അതിനുശേഷം ഗ്രൗണ്ടിലൂടെ മൂവർസംഘം  കുറെ നേരം ചുറ്റിയടിച്ചുകൊണ്ടിരുന്നു.
ബ്രേക്ക്‌ കഴിഞ്ഞതും അവർ ക്ലാസ്സിലേക്ക് ഓടി വന്നു . ഉച്ചക്ക് ശേഷമാണ് അസൈൻമെന്റ് അവതരണ സെഷൻ തീരുമാനിച്ചിരുന്നത്.  ക്ലാസ്സിലെ കുട്ടികൾ 5 ഗ്രൂപ്പുകളായി തരം തിരിഞ്ഞു.

സ്നേഹയും അനന്തുവും ഒരേ ഗ്രൂപ്പിലും നിർഭാഗ്യവശാൽ രാഹുൽ മറ്റൊരു ഗ്രൂപ്പിലുമാണ് ഉൾപ്പെട്ടത്. അധ്യാപികയുടെ സാന്നിധ്യത്തിൽ അസൈൻമെന്റ് അവതരണം തുടങ്ങി.

അസൈൻമെന്റ് അവതരണവും ചോദ്യോത്തര വേളകളും ക്ലാസ്സിൽ തകൃതിയായി നടന്നുകൊണ്ടിരുന്നു. ഇതിനിടയ്ക്ക് അസൈൻമെന്റ് സെഷൻ മടുത്ത അനന്തുവും സ്നേഹയും മുഖാമുഖം നോക്കിയിരുന്നു കണ്ണുകൾ കൊണ്ടു ദ്വന്ദയുദ്ധം നടത്തി

“എന്താടാ ചെക്കാ ”

സ്നേഹ കണ്ണുകൾ കൂർപ്പിച്ചു അവനെ നോക്കി.

“ച്ചും ”

Recent Stories

The Author

ചാണക്യൻ

21 Comments

  1. Super masha oru thrille varan thudagi🥰🥰🥰

  2. Bro നന്നായിട്ടുണ്ട് ത്രില്ല് വന്നു തുടങ്ങുന്നു പക്ഷെ പേജ് എണ്ണം വളരെ കുറവ് next part waiting

  3. നെക്സ്റ്റ് പ്ളീസ്

    1. ചാണക്യൻ

      തീർച്ചയായും സഹോ 😍

  4. അറിവില്ലാത്തവൻ

    Super waiting for next part

    1. ചാണക്യൻ

      നന്ദി സഹോ… തീർച്ചയായും 😍

  5. Waiting for next part….

    1. ചാണക്യൻ

      നന്ദി ഷാന.. ഒരുപാട് സന്തോഷം 😍

    1. ചാണക്യൻ

      😍😍😘

  6. കഥ കഴിഞ്ഞ ഭാഗത്ത് നിന്നും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, എങ്കിലും എഴുത്തിന്റെ ശൈലിയിൽ വായിക്കാൻ രസമുണ്ട്,
    പേജുകൾ കുറച്ച് കൂടെ കൂട്ടിയാലും വായിക്കാൻ ബുദ്ദിമുട്ട് ഒന്നും ഇല്ല. അടുത്ത ഭാഗം വേഗം വരുവാൻ ആശംസകൾ…

    1. ചാണക്യൻ

      ജ്വാല… അടുത്ത ഭാഗം മുതൽ ശരിയാക്കാംട്ടോ.. പേജുകൾ ഇനിയും കൂട്ടാം… ആശംസകൾക്ക് ഒരുപാട് നന്ദി 😍

  7. Maattam onnum kaanunnillallo..!🤔

    1. ചാണക്യൻ

      അടുത്ത ഭാഗം മുതൽ മാറ്റം vവരുത്താംട്ടോ… നന്ദി 😍

  8. Sambahvam kidukki adutha partinaii wait cheyyunnu

    1. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍

    2. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍😍

  9. വശീകരണ മന്ത്രം തന്നാണോ ഇത്..?

    1. Vasheekarana manthram 😅

      1. ചാണക്യൻ

        Sulthan… ബ്രോ അതേലോ 😍

    2. ചാണക്യൻ

      Anas Muhammed… അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇട്ടതാണ് 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com