അഥർവ്വം 2 [ചാണക്യൻ] 180

Views : 17421

രാഹുൽ നിവൃത്തിയില്ലാതെ തലയാട്ടി. അനന്തു സ്നേഹയെ നോക്കി കണ്ണുകൾ കൊണ്ടു ആംഗ്യം കാണിച്ച ശേഷം അവന്റെ ഇരിപ്പിടത്തിനു അരികിലേക്ക് പോയി.

അവന്റെ ബാഗിൽ നിന്നും ഒരു പൊതി എടുത്തു അവൻ രാഹുലിന്റെ കയ്യും പിടിച്ചു ടീച്ചർ കാണാതെ പുറത്തേക്കിറങ്ങി. സ്നേഹ ടീച്ചറിനോട് അനുവാദം ചോദിച്ച ശേഷം പതിയെ ക്ലാസ്സിൽ നിന്നും ഇറങ്ങി.

പുറത്തു എത്തിയതും അനന്തു നേരെ മുന്നോട്ട് നടന്നു. രാഹുലും സ്നേഹയും അവനെ നോക്കിയ ശേഷം  പിന്നാലെ അവരും വച്ചു പിടിപ്പിച്ചു.

കുറച്ചു മുന്നോട്ട് നടന്നതും കിണറിനു സമീപം ഉള്ള പഴക്കം ചെന്ന കെട്ടിടത്തിലേക്ക് അനന്തു കയറി. അവിടെ അധികം ആൾ സഞ്ചാരം ഇല്ലാത്ത ക്ലാസ്സ്‌ മുറിയിലേക്ക് അനന്തു കയറി നിന്നു.

സ്നേഹയും രാഹുലും അവനു പുറകെ ഓടിയെത്തി.
അവൻ നിൽക്കുന്ന ക്ലാസിനു പുറത്തു നിന്നു കിതപ്പോടെ അവർ അവനെ നോക്കി.

“ഇവിടെന്ത് തേങ്ങയാ ഉള്ളേ? ”

രാഹുൽ അവനെ നോക്കി കണ്ണു മിഴിച്ചു കാണിച്ചു.

അനന്തു അവരെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.

“അനന്തൂട്ടാ എന്താ കാര്യം പറയ്‌ ”

സ്നേഹ ആകാംക്ഷയോടെ അവനെ നോക്കി പറഞ്ഞു.

“രണ്ടുപേരും ഇങ്ങോട്ട് കയറി വാ… പറയാം”

അനന്തു അവരെ കൈകാട്ടി വിളിച്ചു.

രാഹുൽ ക്ലാസ്സിലേക്ക് കയറി അവനു സമീപം വന്നു നിന്നു. സ്നേഹ അവനു പിന്നാലെ പതിയെ കയറി വന്നു. അനന്തു അവിടെ ഉണ്ടായിരുന്ന പഴഞ്ചൻ ഡസ്ക് അവർക്കു മുൻപിൽ കൊണ്ടു വച്ചു.

എന്നിട്ട് അവന്റെ കയ്യിൽ ഉള്ള പൊതി അതിനു മുകളിൽ വച്ചു. സ്നേഹയുടെ രാഹുലും ആ പൊതിയിലേക്ക് പാളി നോക്കി.

“ഇന്നലെ അച്ഛച്ചന്റെ മുറിയിൽ വച്ചു കിട്ടിയതാ”

അനന്തു ആ പൊതിയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

“ഇതെന്താ വല്ല ബോംബാണോ? ”

സ്നേഹ പുരികം ഉയർത്തി അവനെ നോക്കി.

“ഹാ ചെറിയൊരു ബോംബ് ആന്ന് ”

“എന്താടാ ഇത് ”

രാഹുൽ അവനെ സംശയത്തോടെ നോക്കി.

അനന്തു ആ പൊതി കയ്യിൽ എടുത്തു.സ്നേഹയും രാഹുലും അതിലേക്ക് തന്നെ ഉറ്റു നോക്കി. അവൻ പതിയെ അതിനെ പൊതിഞ്ഞിരുന്ന പത്രക്കടലാസ് അഴിച്ചു മാറ്റി.

ആ ചുറ്റിൽ നിന്നും മോക്ഷം കിട്ടിയ പോലെ ഒരു ചുവന്ന പാട്ടിന്റെ കിഴി അവർക്ക് മുൻപിൽ അനാവൃതമായി. രാഹുൽ തന്റെ സ്‌പെക്ടസ് ഒന്നുകൂടി വിരൽ കൊണ്ടു അമർത്തി വച്ചു അനന്തുവിനെയും കിഴിയെയും മാറി മാറി നോക്കി.

Recent Stories

The Author

ചാണക്യൻ

21 Comments

  1. Super masha oru thrille varan thudagi🥰🥰🥰

  2. Bro നന്നായിട്ടുണ്ട് ത്രില്ല് വന്നു തുടങ്ങുന്നു പക്ഷെ പേജ് എണ്ണം വളരെ കുറവ് next part waiting

  3. നെക്സ്റ്റ് പ്ളീസ്

    1. ചാണക്യൻ

      തീർച്ചയായും സഹോ 😍

  4. അറിവില്ലാത്തവൻ

    Super waiting for next part

    1. ചാണക്യൻ

      നന്ദി സഹോ… തീർച്ചയായും 😍

  5. Waiting for next part….

    1. ചാണക്യൻ

      നന്ദി ഷാന.. ഒരുപാട് സന്തോഷം 😍

    1. ചാണക്യൻ

      😍😍😘

  6. കഥ കഴിഞ്ഞ ഭാഗത്ത് നിന്നും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, എങ്കിലും എഴുത്തിന്റെ ശൈലിയിൽ വായിക്കാൻ രസമുണ്ട്,
    പേജുകൾ കുറച്ച് കൂടെ കൂട്ടിയാലും വായിക്കാൻ ബുദ്ദിമുട്ട് ഒന്നും ഇല്ല. അടുത്ത ഭാഗം വേഗം വരുവാൻ ആശംസകൾ…

    1. ചാണക്യൻ

      ജ്വാല… അടുത്ത ഭാഗം മുതൽ ശരിയാക്കാംട്ടോ.. പേജുകൾ ഇനിയും കൂട്ടാം… ആശംസകൾക്ക് ഒരുപാട് നന്ദി 😍

  7. Maattam onnum kaanunnillallo..!🤔

    1. ചാണക്യൻ

      അടുത്ത ഭാഗം മുതൽ മാറ്റം vവരുത്താംട്ടോ… നന്ദി 😍

  8. Sambahvam kidukki adutha partinaii wait cheyyunnu

    1. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍

    2. ചാണക്യൻ

      slazz… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ… നന്ദി 😍😍

  9. വശീകരണ മന്ത്രം തന്നാണോ ഇത്..?

    1. Vasheekarana manthram 😅

      1. ചാണക്യൻ

        Sulthan… ബ്രോ അതേലോ 😍

    2. ചാണക്യൻ

      Anas Muhammed… അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇട്ടതാണ് 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com