? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2634

പ്രീയപ്പെട്ട കൂട്ടുകാരെ.,.,.,

 

ശ്രീരാഗം അതിന്റെ ക്ലൈമാക്സിനോട് അടുക്കുകയാണ്.,.,., അടുത്ത ഭാഗം ക്ലൈമാക്സ് ആണ്.,., 

അതുകൊണ്ട് തന്നെ അത് എന്നാണ് വരിക എന്ന് എനിക്ക് ഇപ്പൊ പറയാൻ സാധിക്കില്ല.,.,.,

കഴിയുന്നത്രയും വേഗത്തിൽ തരാൻ ശ്രമിക്കാം.,.,. ആദ്യമായിട്ട് ഞാനെഴുതിയ ഈ കഥയെ ഇത്രത്തോളം എത്തിയത് നിങ്ങളുടെ സപ്പോർട്ട്  ഒന്നുകൊണ്ടുമാത്രമാണ്.,.,.

വായിക്കുക.,.,, അഭിപ്രായങ്ങൾ അറിയിക്കുക.,.,.

സ്നേഹപൂർവ്വം.,.,.,

തമ്പുരാൻ.,..

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 17~~

Sreeragam Part 17| Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

പോലീസുകാരൻ ശ്രീഹരിയുടെ അടുത്ത് എത്തിയപ്പോൾ.,.,. അവൻറെ ഫോണിലൂടെയുള്ള സംഭാഷണം കേട്ട് അയാൾ അയാൾ കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ അവനെ ക്രോസ് ചെയ്തു കടന്നു പോയി.,.,.,.എന്നിട്ട് അവന്റെ പുറകിലായി ഇരുന്നു.,.,.,.,

ദേവനും ശ്രീഹരി ചോദിക്കുന്ന ഓരോ ചോദ്യത്തിനും വണ്ടിയുടെ ഒരു സൈഡിൽ ചാരി നിന്നുകൊണ്ട് മറുപടികൾ പറഞ്ഞുകൊണ്ടിരുന്നു.,.,,.,

എന്നാൽ ഇതേ സമയം മുത്തുവും അവൻറെ കൂട്ടാളിയായ അജുവും കൂടി ദേവൻറെ അടുത്തേക്ക് ഇരുട്ടിൻറെ മറവിലൂടെ നടന്നെത്തിയത് അവൻ അറിഞ്ഞിരുന്നില്ല.,.,.,

ശ്രീഹരിയുടെ പുറകിലിരുന്ന പോലീസുകാരൻ കുറച്ചു നേരം കഴിഞ്ഞപ്പോൾ അവിടെ നിന്നും എഴുന്നേറ്റു പോയി.,.,.,

അതുകണ്ടപ്പോൾ ശ്രീഹരി പതിയെ ദേവനും ആയുള്ള സംഭാഷണം അവസാനിപ്പിച്ചു കോൾ കട്ട് ചെയ്യാൻ ഒരുങ്ങി.,.,.,

പെട്ടെന്നാണ് ഇരുട്ടിൻറെ മറവിലൂടെ പജീറോയുടെ പുറകിൽ എത്തിയ മുത്തു ഒരു ഇരുമ്പു വടി കൊണ്ട് ദേവൻറെ തലയ്ക്ക് ആഞ്ഞടിച്ചത്.,.,.,.

തലയ്ക്ക് പ്രഹരം ഏറ്റതും.,.,., നിലവിളിച്ചുകൊണ്ട് ദേവൻ നിലത്തേക്ക് ബോധമറ്റ് മറിഞ്ഞുവീണു.,,..,

ദേവൻറെ ഉച്ചത്തിലുള്ള നിലവിളി ഫോണിലൂടെ ഒരു ഞെട്ടലോടെയാണ് ശ്രീഹരി കേട്ടത്…,,, അപ്പോഴേക്കും ആ കോൾ കട്ട് ആയിരുന്നു…,,

ശ്രീഹരി വീണ്ടും ദേവൻറെ ഫോണിലേക്ക് തിരികെ വിളിച്ചു നോക്കിയെങ്കിലും നോട്ട് റെസ്പോണ്ടിങ് എന്ന മറുപടിയാണ് അവന് കേൾക്കാൻ സാധിച്ചത്…,,

അവൻ വളരെ വേഗത്തിൽ തന്നെ ബാഗെടുത്ത് തോളിലിട്ടു കൊണ്ട് വണ്ടി പാർക്ക് ചെയ്തിരുന്ന തെക്കേ നടയ്ക്കൽ ഉള്ള പാർക്കിംഗിലേക്ക് ഓടി..,,,,

അങ്ങോട്ടേക്ക് എത്തുന്നതിനു മുൻപുതന്നെ ദൂരെ ഒരു സ്കോർപിയോ ഇരുട്ടിലേക്ക് ഓടിച്ചു പോകുന്നത് ശ്രീഹരി കണ്ടിരുന്നു.,.,.,

ആ ഒരു കാഴ്ചയിൽ നിന്നും തന്നെ അവിടെ എന്താണ് സംഭവിച്ചിട്ടുണ്ടാകാൻ സാധ്യതയെന്ന് ശ്രീഹരിക്ക് ഏകദേശം ഒരു ഊഹം ലഭിച്ചു.,.,.,.

ശ്രീഹരി വേഗം തന്നെ ഓടി തൻറെ പജീറോയുടെ അടുത്തേക്ക് ചെന്നു.,.,. അവിടെ നിലത്തുനിന്നും ദേവൻറെ ഫോൺ അവനു ലഭിച്ചു…,,

200 Comments

  1. ഏട്ടാ…. ?

    സംഭവം കളറായിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾ മികച്ചുനിന്ന ഒരു പാർട്ട്‌.
    Fight സീനൊക്കെ അടിപൊളി ആയിരുന്നു.
    ഒരു നിമിഷമെങ്കിൽ ഒരു നിമിഷം ശ്രീക്കുട്ടിയുടെ മനസ്സിൽ അവനോട് സംശയം തോന്നിയപ്പോ ശെരിക്കും സങ്കടം വന്നു.എന്നാൽ പെട്ടന്ന് തന്നെ എല്ലാം പറഞ്ഞ് സോൾവ് ആക്കിയല്ലോ ?.

    പിന്നെ അപ്പുവേട്ടന്റെ കാമുകിയിലെ ആ സീൻ.
    അത് ഉൾപെടുത്തിയ വിധം എനിക്ക് ഭയങ്കര ഇഷ്ടമായി.അത് ഒട്ടും ബോറിങ് അല്ലായിരുന്നു.

    //പരമപദ ദശമൂർത്തി ജനോ വിഗ്രഹസ്യ ഗിരിധാരഭ്യ: അഷ്ടജുനോ മധുസൂദന മാർഗ്ഗം ദൃശ്യാമി//

    ഇതിന്റെ അർത്ഥം നല്ല രീതിയിൽ വിവരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ?.

    സ്നേഹം ?

    1. കുട്ടപ്പാ കഥ വായിച്ചുവല്ലോ.., വായിച്ചിട്ട് ഇഷ്ടപ്പെട്ടുവല്ലോ ഒരുപാട് സന്തോഷം,..,.,
      ഈ രംഗം അവൻ കാമുകി ക്ലൈമാക്സ് എഴുതുമ്പോൾ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചതാണ്.,., ശ്രീക്കുട്ടി അങ്ങനെ ശ്രീഹരിയെ സംശയിക്കുമോ., സംശയിച്ചാലും അതെത്രത്തോളം നീണ്ടുപോകും.,.,അതാണ്.,
      ബാക്കി..അടുത്ത ഭാഗത്തിൽ അറിയാം.,.,
      സ്നേഹം.,.,
      ??

  2. രാഹുൽ പിവി

    അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷം ഈ കഥ സൈറ്റിൽ വന്ന ആദ്യ ദിവസം തന്നെ വായിക്കാൻ സാധിച്ചു. സെക്കൻ്റ് ലാസ്റ്റ് ഭാഗത്തിൻ്റെ എല്ലാ ഭംഗിയും സമം ചേർത്ത് തന്നെ ഈ ഭാഗവും കിട്ടി.കഥയിൽ ആദ്യമായ് വായിച്ചപ്പോൾ ടെൻഷൻ അടിച്ചു. ഒന്നും പറയാനില്ല. സ്ഥിരം പറയുന്നത് പോലെ എന്താണ് പറയേണ്ടത് എന്നറിയാതെ നിൽക്കുന്ന അവസ്ഥ?

    കഴിഞ്ഞ ഭാഗം നിർത്തിയത് വായിച്ചപ്പോ ഇനി തട്ടിക്കൊണ്ട് പോകുന്നതിനു മുൻപ് ഹരി വരും എന്നാണ് കരുതിയത്.പക്ഷേ വില്ലന്മാർ എൻ്റെ പ്രതീക്ഷ തെറ്റിച്ചു.ഇത്ര വലിയ സംഘട്ടനത്തിലേക്ക് കൊണ്ട് എത്തിക്കുമെന്ന് കരുതിയില്ല. നല്ല വെടിച്ചില്ലു അടി കാണാൻ കഴിഞ്ഞു?

    എനിക്കീ ഭാഗത്ത് ഏറ്റവും ഇഷ്ടപ്പെട്ട സീൻ അവരുടെ വീട്ടിലെ ഭാഗമാണ്.ദേവനെ തട്ടിക്കൊണ്ട് പോയ സമയത്ത് ഇന്ദുവിൻ്റെ ഉളളിൽ അതിൻ്റെ പ്രതിഫലനം കാണാൻ തുടങ്ങി.അതേ പോലെ ശ്രീക്കുട്ടിക്കും രാധമ്മയ്ക്കും.ഏറ്റവും അടുപ്പമുള്ള ആളുകൾക്ക് മാത്രമേ ഇതുപോലെ അപകടം ഉണ്ടാകുമ്പോൾ മനസ്സിൽ അത് തെളിയുന്നതായി തോന്നുന്നത്????

    പിന്നെയാ ആക്ഷൻ.എന്നാ പറയേണ്ടത്.ദേവനും ആയുള്ള കമ്മ്യൂണിക്കേഷൻ ഒക്കെ അങ്ങനെ ആകുമെന്ന് ചെറിയൊരു സംശയം ഉണ്ടായിരുന്നു.ഇങ്ങനെ ട്രാക്ക് ചെയ്യാനുള്ള വഴി കാണുമെന്ന് കരുതിയില്ല. രാജനെയും മുത്തുനെയും എല്ലാം ഇടിച്ചിട്ടു.കൂടാതെ വഴിയേ പോയ തല്ല് ഇരന്നു വാങ്ങിയ നീഗ്രോകൾ കൊള്ളാം??????

    എന്തായാലും എൻവിയെ പോലെ രാക്ഷസൻ അല്ലാത്ത കൊണ്ട് ഇടയ്ക്ക് ചെറിയ തല്ലോക്കെ കൊണ്ടു.എന്നാലും സാരമില്ല.ഒരുവിധം എല്ലാം ഒതുക്കിയല്ലോ. സാമ്പിൾ വെടിക്കെട്ട് മാത്രമാണ് നടന്നത് എന്നറിയാം. തൃശൂർ പൂരത്തിന് വേണ്ടി കാത്തിരിക്കുന്നു?????

    വീട്ടിൽ ചെന്നുള്ള സീനുകൾ നന്നായി വായിച്ച് ആസ്വദിച്ചു.പെണ്ണുങ്ങൾക്ക് പേടിയും സ്നേഹവും ഉള്ളത് കൊണ്ട് അവരെ കൊണ്ട് സത്യം ചെയ്യിച്ചു.നിധിക്ക് വേണ്ടിയാണ് ഹരി വന്നത് എന്നറിഞ്ഞാൽ ശ്രീദേവി എന്ത് പറയും എന്ന ടെൻഷൻ ആദ്യം മുതലേ ഉണ്ടായിരുന്നു.ഇപ്പൊ അത് മാറി കിട്ടി✌️✌️✌️

    കാമുകിയും ആയുള്ള മിക്സിംഗ് അടിപൊളി ആയിരുന്നു.അതിൽ ഉള്ള സീൻ ആയത് കൊണ്ട് രണ്ടും കൂടെ ബന്ധമുണ്ട് എന്ന് തോന്നുംവിധം തന്നെ വായിക്കാൻ സാധിച്ചു???

    ഇനി പതിയെ എല്ലാവരെയും ഒതുക്കാൻ കഴിയും എന്ന് കരുതുന്നു.ഒന്നൊന്നര മാസിന് വേണ്ടി,പ്രണയത്തിന് വേണ്ടി ക്ലൈമാക്സിനു വേണ്ടി കാത്തിരിക്കുന്നു ????

    1. രാഹുല് നിൻറെ കഥ ഞാൻ പകുതി വായിച്ചു നിർത്തിവെച്ചിരിക്കുകയാണ് ആണ് അത് മുഴുവൻ വായിച്ചു കഴിഞ്ഞാൽ അവിടെ കമൻറ് ഞാൻ ഇട്ടേക്കാം.,.,,. കഥ വായിച്ചല്ലോ എന്നിട്ട് ഇഷ്ടപ്പെട്ടുവല്ലോ ഒത്തിരി സന്തോഷം.,.,
      അതങ്ങനെയാണ് സ്നേഹം ഉള്ളവർക്ക് അല്ലെങ്കിൽ സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും അപകടം ഒക്കെ സംഭവിച്ചാൽ നമുക്ക് ചിലപ്പോഴൊക്കെ ഒരു ടെൻഷൻ അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ ഒരു ദുസൂചനകൾ തോന്നാൻ സാധ്യതയുണ്ട്.,.,., പിന്നെ ആ രംഗങ്ങൾ അവിടെവച്ച് അതിൻറെ പ്രധാന ഉദ്ദേശം 11 പേജോളം നീണ്ട ഒരു സംഘട്ടനരംഗം ആയിരുന്നു എഴുതിയിരുന്നത്.,., തുടർച്ചയായി ഫൈറ്റ് മാത്രമാകുമ്പോൾ ആളുകൾക്ക് ബോർ അടിക്കാൻ സാധ്യതയുണ്ട് എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെയുള്ള രണ്ടു ചെറിയ സീനുകൾ ഇടയിൽ കയറ്റിയത്,..,., എൻ വിക്കും ഇടയ്ക്ക് അടിയൊക്കെ കൊള്ളുന്നുണ്ട്.,., ഇവിടെ ഈ മുന്നിൽ വന്ന പത്തിരുപത്തഞ്ച് ആളുകൾ ശ്രീഹരി ഒറ്റയ്ക്കല്ല അടിച്ചിട്ടത്.,.,.അതാണ്.,.,. ഇനി ഇതേ പോലെ ഒരു വലിയ സംഘട്ടനരംഗം ഉണ്ടാകാൻ സാധ്യതയില്ല അതുകൊണ്ടാണ് ഫ്രീ ക്ലൈമാക്സ് പാർട്ടിൽ ഇത്രയും വലിയ ഒരു രംഗം എഴുതിച്ചേർത്തത്.,.,
      സ്നേഹപൂർവ്വം.,,
      ??

  3. പരമപദ ദശമൂർത്തി ജനോ വിഗ്രഹസ്യ ഗിരിധാരഭ്യ: അഷ്ടജുനോ മധുസൂദന മാർഗ്ഗം ദൃശ്യാമി

    1. അമ്പട ജിൻജിന്നാക്കടി.,.,,.?

  4. The boss. ? .ഇനി ഇന്ദു വിന്റെ അച്ഛൻ എങ്ങാനും ആണോ ?

    1. ആണോ.,.,.,ഏയ്.,.,ഇനി ആവോ.,.,
      ആ.,.,.??

  5. Ok boss we are waiting ?

    1. താങ്ക്സ് ബ്രോ.,.,??

    1. താങ്ക്സ് ബ്രോ,.,??

  6. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    സൂപ്പർബ് ബ്രോ ?

  7. മേനോൻ കുട്ടി

    തമ്പുരാനെ,

    കഥ അങ്ങിനെ കഥ ആന്റി ക്ലൈമാക്സിൽ എത്തിയ അല്ലേ… അടുത്തഭാഗം ക്ലൈമാക്സ് ആണ് എന്ന് ആലോചിക്കുമ്പോൾ തന്നെ വിഷമം വരുന്നു… കാരണം ഈ അടുത്തകാലത്ത് ഇത്രയേറെ ഇഷ്ടപ്പെട്ട കാത്തിരുന്നു വായിക്കുന്ന ഒരു സ്റ്റോറി വേറെയില്ല.

    കഴിഞ്ഞ ഭാഗം ടെൻഷനോടുകൂടിയാണ് അവസാനിപ്പിച്ചത് എങ്കിലും ദേവന് ഒന്നും സംഭവിക്കില്ല എന്ന് നല്ല ഉറപ്പായിരുന്നു… കാരണം ശ്രീഹരി ദേവന്റെ അലർച്ച ഫോണിലൂടെ വ്യക്തമായി കേട്ടതുകൊണ്ടുതന്നെ ദേവൻ ഒരു ആപത്തിലും പെടില്ല എന്ന് നല്ല വിശ്വാസം ഉണ്ടായിരുന്നു. ഞാൻ ഉദ്ദേശിച്ച രീതിയിൽ ആയില്ലെങ്കിലും ദേവൻ രക്ഷപ്പെട്ടതിൽ ആശ്വാസം!

    ദേവന് അപകടം പറ്റിയെന്ന് ഇന്ദു സ്വപ്നം കണ്ടത് ഒരു ക്ലീഷേ സംഭവം ആയിരുന്നെങ്കിൽ കൂടിയും വായനയുടെ ഒഴുക്കിനെ അതു തെല്ലും ബാധിച്ചില്ല… മനസ്സിൽ തട്ടി സ്നേഹിക്കുന്നവർക്ക് എന്ത് സംഭവിച്ചാലും ദൈവം നൽകുന്ന സൂചനയാണ് ചില സ്വപ്നങ്ങൾ…

    ദേവനെ അടിച്ചു ബോധം കെടുത്തിയ മുത്തു വിനോട് ദേവനെയും കൊണ്ട് ഐസ് ഫാക്ടറി ലേക്ക് പോകാൻ പറഞ്ഞ നാക്കിനെ രാഘവൻ ഇപ്പോൾ വെറുക്കുന്നുണ്ടാകും… ഉള്ള ഗുണ്ടകളുടെ ആരോഗ്യവും പോയി ബോസിനെ വെറുപ്പും സമ്പാദിക്കാനായി കഷ്ടം തന്നെ രാഘവനെ കാര്യം.

    ശ്രീഹരി ഇലക്ട്രോണിക്സിൽ ബിരുദാനന്തരബിരുദം എടുത്ത ആളാണല്ലേ? എന്തൊക്കെ തരം ഇലക്ട്രിക്കൽ എക്യുമെൻസ് ആണ് അവൻ നിർമ്മിക്കുന്നത്… അവന്റെ ജീവൻ രക്ഷിച്ചത് പോലും അവൻ കണ്ടുപിടിച്ച ഉപകരണം മൂലം അല്ലേ ???

    ശ്രീഹരി ദേവനെ രക്ഷിക്കാൻ പോകുന്ന സീൻ വായിക്കുമ്പോൾ എനിക്ക് ഓർമ്മ വന്നത് ലാലേട്ടൻ മൂന്നാംമുറ സിനിമയിൽ കിഡ്നാപ് ചെയ്തവരെ രക്ഷിക്കാൻ പോകുന്ന സീനാണ്… ആ ബിജിഎം കൂടി കേട്ടുകൊണ്ടാണ് ആ ഭാഗങ്ങൾ വായിച്ചത്…

    ആക്ഷൻ പാക്ക് ഒരു രക്ഷയും ഇല്ല മോനേ… അല്ലു അർജുന്റെ സ്റ്റണ്ട് സീൻ കണ്ട ഫീൽ ആയിരുന്നു. ശ്രീരാഗ്ത്തിന്റെ ഇത്രയും പാർട്ടിൽ വച്ച് ഏറ്റവും ത്രില്ലടിച്ച സീനുകൾ ആയിരുന്നു ഈ പാർട്ടിൽ വന്ന fight സീൻ… നേരിട്ട് കണ്ടിരുന്നെങ്കിൽ തമ്പുരാനെ ഞാൻ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചേനെ… ആക്ഷൻ മൂവി എടുക്കുന്ന ആരും കാണണ്ട… എപ്പോൾ തിരക്കഥ എഴുതി കൊടുക്കാൻ പറയും!

    നീഗ്രോസിനെ പെരുക്കിയത് ഒന്നുമല്ല എനിക്ക് ഇഷ്ടമായത്…അതൊക്കെ dk ചുറ്റിക വെച്ച് ചെയ്യുന്നത് കണ്ട് അനുകരിച്ചത് അല്ലേ ശ്രീഹരി…
    രാജന് ഇട്ടു കൊടുത്തതാണ് ഹൈലൈറ്റ്… പുള്ളിയുടെ നട്ടെല്ല് അല്ലേ വെള്ളം ആയത്.രാജൻ ഇനി ചിത്രത്തിലെ ഉണ്ടാകില്ല! ആ ഇന്ദ്രനെ കൂടി ആ സമയത്ത് അവിടെ കിട്ടേണ്ടതായിരുന്നു…സാരമില്ല അവന്റെ യോഗം അടുത്ത പാർട്ടിൽ ആയിരിക്കും.

    ആ പോലീസുകാരുടെ കൃത്യനിഷ്ഠത ഇല്ലായ്മയാണ് എനിക്ക് പിടിക്കാത്തത്… ഇത്രയും നല്ല അവസരമുണ്ടായിട്ടും… മുത്തും രാജനും രക്ഷപ്പെടുന്നത് വരെ അവർ അവിടെ എത്താത്തത് വളരെ മോശമായി… അല്ലെങ്കിലും വെടിയും പുകയും തീർന്നിട്ട് ആണല്ലോ എല്ലാ പോലീസുകാരുടെയും എൻട്രി ???

    ഇനിയെന്റെ പ്രധാനപ്പെട്ട സംശയം ഒന്ന് ഞാൻ ചോദിക്കാം,

    ബ്രൂണോയുടെ അടി കിട്ടിയിട്ട് ശ്രീഹരി നിലത്തു മുഖമടിച്ചു വീണപ്പോൾ ശ്രീഹരിയുടെ ചുണ്ട് പൊട്ടി എന്ന് പറയുന്നുണ്ട്…ശരിയല്ലേ? അങ്ങിനെയാണെങ്കിൽ ശ്രീഹരിയും ദേവനും ശ്രീനിലയത്തിൽ എത്തുന്ന സമയം ശ്രീ ദേവിയോ ഇന്ദുവോ എന്തുകൊണ്ടാണ് അവന് പരുക്കു പറ്റിയത് കാണാതിരുന്നത്…ചുണ്ടിലെ മുറിവ് ഒക്കെ എന്തായാലും കാണേണ്ടതല്ലേ? അങ്ങിനെ ഒരു കാര്യമേ സംഭവിച്ചിട്ടില്ലാത്തതുപോലെ യാണ് ആ സന്ദർഭത്തിൽ വിവരിച്ചത്.

    പെട്ടെന്ന് എകെ എന്ന് കേട്ടപ്പോൾ ഇതു ഞാൻ മറ്റെവിടെയോ കേട്ടത് ആണല്ലോ എന്ന് ചിന്തിച്ചു പോയി… പിന്നീട് അടുത്ത വരിയിൽ ആത്മിക എന്നുകൂടി വായിച്ചപ്പോഴാണ് പ്രണയ രാജയുടെ നവ കാമുകി മിക്സ് ആയത് അറിഞ്ഞത്… എന്തായാലും അങ്ങിനെ ഒരു കോംബോ പൊളിച്ചു. വേണമെങ്കിൽ ശ്രീഹരിയുടെ കുട്ടിക്കാലം എന്റെ കുട്ടിക്കാലവുമായി മിസ്സ് ചെയ്തോളൂ… എനിക്ക് ഒരു വിരോധവുമില്ല കേട്ടോ ???

    ആന്റി ക്ലൈമാക്സ് പാർട്ടിൽ ആത്മികയെ കൊണ്ടുവന്ന സ്ഥിതിക്ക് ക്ലൈമാക്സിൽ തീർച്ചയായും, NV ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു… എങ്കിൽ ഇതൊരു ട്വന്റി20 സിനിമയായി അവസാനിക്കും… ഇനി ബോസ് എന്നു പറയുന്നവൻ കാമുകി യിലെ വല്ല വില്ലനും ആയിരിക്കുമോ? നിങ്ങളെ നമ്പൻ പറ്റില്ല തമ്പുരാനേ!

    ശ്രീദേവി സത്യങ്ങളെല്ലാം മനസ്സിലാക്കിയത് കൊണ്ട് തന്നെ ഗുരുവായൂർ ഉള്ള നിധിയുടെ ഉറവിടം അറിയാൻ ശ്രീ ഹരിക്ക് ശ്രീദേവി ഹെല്പ് ആയിരിക്കുമെന്നു കരുതുന്നു… അതിനുള്ള സൂചനയാണ് അവസാനത്തെ വരിയിൽ ഉള്ളത്. ആ അവസാനം എഴുതിയത് വായിച്ചില്ല കേട്ടോ ഒന്നും തോന്നരുത് വായിക്കാൻ ഉള്ള മടി കൊണ്ടാണ് അല്ലാതെ മനസ്സിലാകാഞ്ഞിട്ടല്ല…. ഭാഷാ പണ്ഡിതനായ മേനോൻ കുട്ട്യോടാ കളി…???

    ക്ലൈമാക്സ് എന്ന തരുമെന്ന് ഉടനെ ഒന്നും പറയരുത്…കാരണം അത്ര നാളെങ്കിലും കഥ വരാൻ ഉണ്ടെന്നു കരുതി കാത്തിരിക്കാമല്ലോ അതൊരു സുഖമുള്ള കാര്യമാണ്…

    അതിനിടയ്ക്ക് വേറൊരു കഥ വരുന്നുണ്ട് എന്നുള്ളതാണ് ചെറിയൊരു ആശ്വാസം ഉള്ളത്… ഇതിന്റെ ക്ലൈമാക്സിനു മുമ്പ് അത് എഴുതുമോ അതോ ഇത് ക്ലൈമാക്സ് വന്നതിനുശേഷം ആയിരിക്കുമോ അത് വരുന്നത്?… എങ്ങനെയായാലും കുഴപ്പമില്ല ചില ഞരമ്പൻ മാരുടെ വാക്കുകേട്ട് എഴുതുന്നത് നിർത്താതെ ഇരുന്നാൽ മതി…നിങ്ങളുടെ കഥയ്ക്ക് ഒരുപാട് ഫീൽ തരാൻ കഴിയുന്നുണ്ട്, അതുകൊണ്ടാണ് റിക്വസ്റ്റ് ചെയ്യുന്നത്.

    അപ്പോൾ ശ്രീ രാഗത്തിന്റെ പതിനെട്ടാം ഭാഗത്തിൽ ക്ലൈമാക്സിൽ അഡാർ കമന്റ് മായി അടിപ്പൻ ആയി ഞാൻ വരുന്നതായിരിക്കും…

    സ്നേഹപൂർവ്വം,

    -Menon Kutty

    1. ഈ ഭാഗവും തനിക്കു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,. വലിയ കമൻറ് റിപ്ലൈ തരണം എന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും മൂഡ് ശരിയല്ലാത്തതു കൊണ്ട് അതിന് നിൽക്കുന്നില്ല.,.,
      ചുറ്റിക ഞാൻ ഡി കേ ക്ക് ഒരു ഡെഡിക്കേഷൻ ആയി വെച്ചത് ആണെങ്കിൽ കൂടി ഡി കെ യുടെ ആ ഏരിയയിൽ പെട്ട ഒരു കഥപോലും ഞാൻ വായിച്ചിട്ടില്ല എന്നുള്ളതാണ് സത്യം.,.,
      പിന്നെ നീ ചോദിച്ച് സംശയം അത് സി ഹരിയുടെ ഒരു ചുണ്ടിന് ഉൾവശം പല്ലുകൊണ്ട് പൊട്ടി ചോര പുറത് ഒഴുകി എന്നേ ഉദ്ദേശിക്കുന്നുള്ളൂ.,.,
      ചെറിയ പൊട്ടൽ ആയിരുന്നു അതുകൊണ്ട് ചുണ്ട് വീർത്തു ഒന്നും വന്നില്ല പക്ഷേ ബോഡി ഫുൾ വൈബ്രേറ്റ് ആയി ഹിറ്റ് ആയി നിൽക്കുന്ന ടൈം ആയതുകൊണ്ട് രക്തയോട്ടം കുറച്ചുകൂടി അതുകൊണ്ടാണ് ചോര പുറത്തേക്കു ഒഴുകിയത്.,., പിന്നെ ഹോസ്പിറ്റലിൽ പോയപ്പോൾ ഒന്ന് ഒന്ന് സ്പിരിറ്റ് മുക്കി തുടച്ച് കൊണ്ട് ഉണ്ട് അത് മാറിക്കിട്ടി.,.,.
      വേറെ ഒരു കഥ വരുന്നുണ്ട് എന്ന് പറഞ്ഞത് മിക്കവാറും ക്ലൈമാക്സിനു ശേഷം ആയിരിക്കും ഇടാൻ സാധ്യത.,.,
      സ്നേഹത്തോടെ.,.
      ??

  8. ♨♨ അർജുനൻ പിള്ള ♨♨

    ??♥️♥️♥️

  9. *വിനോദ്കുമാർ G*

    സൂപ്പർ തമ്പുരാൻ സൂപ്പർ ക്ലൈമാക്സ്‌ സൂപ്പർ ആകും എന്ന് അറിയാം
    അതുപോലെ ഒരു സങ്കടവും മനസ്സിൽ ഉണ്ട് ഈ കഥ എഴുതി തീർന്നാൽ താങ്കൾ കുറച്ചു കാലത്തേക്ക് കഥ എഴുതുന്നതിൽ നിന്നും ഒരു മാറ്റം വേണം എന്ന് പറഞ്ഞിരുന്നു അതിൽ ചെറിയ ഒരു സങ്കടം ഉണ്ട് ?

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,., ഗ്യാപ്പ് ഉണ്ടാകും.,.,എങ്കിലും ഇടക്ക് എപ്പോഴെങ്കിലും ഓർമ്മ പുതുക്കാൻ ആയി വരാം.,.,
      സ്നേഹം.,.,
      ??

  10. Superb❤️

    1. താങ്ക്സ് കിഡ്.,.,??

  11. Ambo kidu???

    1. ഒത്തിരി സന്തോഷം സ്പൈ.,.,
      ??

  12. അപ്പൂട്ടൻ❤??

    ♥♥♥❤❤????സ്നേഹം മാത്രം

    1. തിരിച്ചും സ്നേഹം മാത്രം.,.
      ??

  13. യാ മോനെ തീ???
    എന്താ ഇടി…
    ഇടിയോടിടി….
    ഇഷ്ടായീ…..

    അപ്പോ നിധി ഇച്ചിരി സീൻ ആണല്ലേ….
    ആ ബോസിനും രണ്ടുമൂന്നു ഡയറി മിൽക്ക് കൊടുത്തേക്….

    അപ്പോ വെയ്റ്റിങ് ഫോർ മോർ തീ????

    അപ്പോ

    1. ഇഷ്ടായില്ലോ.,.,
      അതിന്റെ മതി.,.,
      ഇടി ഒക്കെ ഒരു രസല്ലേ.,.,
      ബോസിന് ഡയറിമിൽക്ക് സിൽക്ക് തന്നെ കൊടുക്കാം.,.,പോരെ.,.,
      സ്നേഹത്തോടെ.,.,
      ??

  14. Ɒ?ᙢ⚈Ƞ Ҡ???‐??

    ഉഫ്‌…. 43 പേജ്… .മെഷീൻ തീ…?

    ഞാൻ പിന്നെ വായിക്കവേ…
    വായിക്കാൻ ഉള്ള കഥകൾ ബീവറേജ് ക്യു പോലെ നീക്കാണ്…

    ???

    1. നീ വായിക്ക് വാവേ.,.,
      എന്നിട്ട് വാ.,.,.
      സ്നേഹത്തോടെ.,.,
      ??

  15. എന്താപറയുക വാക്കുകൾ ഇല്ല
    AKയെ കൊണ്ടുവന്നത്❤️❤️❤

    1. ഇഷ്ടായില്ലോ.,.,.
      ദത് കേട്ടാൽ മതി.,.,.
      സ്നേഹം.,
      ??

  16. ♥️? വായിച്ചിട് തെറിവിളി ഊളെ…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മാമ… തെറി വിളി തുടങ്ങിയാൽ.എന്നേം വിളിക്കണേ

      1. ആദ്യായിട്ടാ ഒരാള് വിളിച്ചു തെറി ചോദിക്കുന്നെ.. തിരുപ്പതിയായി മകനെ തിരുപ്പതിയായി…

        ബൈ ദി ബൈ മാമൻ @#₹%&# പോടാ

      1. അന്നോടെന്താ പറയേണ്ടേ ഹമുക്കേ????

    2. വെയിറ്റിങ് ഫോർ യുവർ ഊള കമന്റ്.,.,
      ??

      1. രാഹുൽ പിവി

        ഊളയുടെ കമൻറ് എന്നല്ലേ പറയേണ്ടത്

        1. എങ്കിൽ വെയിറ്റിങ് ഊളയുടെ ഊള കമന്റ്.,., ഇപ്പൊ ഒക്കെ അല്ലെ.,.,??

          1. ലേശം കൗതുകം കൂടുതലാ കുട്ടിക്ക് ?

          2. രാഹുൽ പിവി

            ഇപ്പൊ ശരിയായി

          3. ഊച്ചാളീ… നിന്നെപ്പോലെ തന്നെ ഒരു കമന്റും തരാം ഞാൻ ??

        2. കഥ ആണ് ഊളയുടെ.. പിന്നെ എല്ല്ലാ കമന്റുകൾക്കും ഊള റിപ്ലൈ കൊടുക്കുന്നുമുണ്ട്..

  17. ❤️❤️❤️❤️❤️

  18. ???

    അപ്പോ എല്ലാം പറഞ്ഞ പോലെ മിസ്റ്റര്‍ പെരേര..!! ???

    1. ഐ ആം വെയിറ്റിങ് മിസ്റ്റർ ഭൃഗു.,.,
      ??

  19. ഹിഹി ❤️

  20. രാഹുൽ പിവി

    ❤️

Comments are closed.