? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2634

ശ്രീഹരി തന്റെ വണ്ടി രാഘവന്റെ ഐസ് ഫാക്ടറിക്ക് ഏകദേശം ഒരു ഇരുനൂറ് മീറ്റർ അകലെ ആയിട്ട് ഒരു പൊന്തകാട്ടിലേക്ക് കയറ്റി നിർത്തി.,.,.,

ദേവൻ അവിടെ തന്നെയാണ് എന്ന് ഉറപ്പിക്കാനായി ഒന്നുകൂടി അവൻ മൊബൈലിലെ ജി.പി.എസ് ലൊക്കേഷനിലേക്ക് നോക്കി..,,.,

അതേ.,..,അവൻ.,.,.ഇവിടെ തന്നെയുണ്ട്.,.,., അവന്റെ ഹാർട്ട് റേറ്റ് കാണിക്കുന്നുണ്ട്.,.,., ( ജി.പി.എസ് ട്രാക്കർ മാത്രമല്ല.,.,അതിൽ ബോഡി ഡിറ്റക്ഷൻ കൂടി ഉണ്ട്.,,.)

ശ്രീഹരി കുറച്ചു വെള്ളം എടുത്ത് കുടിച്ചു.,.,.

എന്നിട്ട് ബാഗിൽ നിന്നും നൈറ്റ് വിഷൻ കൊണ്ടാക്റ്റ് ലെന്സ് എടുത്ത് അണിഞ്ഞു.,.,പിന്നെ പതിയെ വണ്ടിയിൽ നിന്നും പുറത്തിറങ്ങി.,.,., മെല്ലെ ആരുടെയും ശ്രദ്ധയിൽ പെടാതെ ഫാക്ടറിയുടെ അടുത്തേക്ക് നീങ്ങി.,.,.,

കോമ്പൗണ്ടിന്റെ അകത്തായി നാലഞ്ചു വാഹനങ്ങൾ കിടപ്പുണ്ട്.,.,.,അതിൽ ഒരു വണ്ടിയിൽ ആളുകൾ ഇരിപ്പുണ്ട്.,.,.,

വേറെ കുറച്ചുപേർ അങ്ങിങ്ങായി നടക്കുന്നു,..,., ചിലർ സിഗരറ്റ് വലിക്കുന്നു.,., പിന്നെ കുറച്ചുപേർ അവിടെ വണ്ടിയുടെ ബോണറ്റിൽ കുപ്പിയും ഗ്ലാസും നിർത്തി മദ്യപിക്കുന്നു.,.,

ശ്രീഹരി ആരുടെയും ശ്രദ്ധയിൽ പെടാതെ ഇരുട്ടിന്റെ മറവു പിടിച്ചു ഫാക്ടറിയുടെ പുറകുവശത്തേക്ക് മെല്ലെ നീങ്ങി.,..,.,

ഇടക്ക് അവൻ ഫോണിൽ നോക്കുന്നുണ്ട്.,.,. ദേവന്റെ ലൊക്കേഷൻ അടുത്തടുത്ത് വരുന്നത് അവൻ അറിഞ്ഞു.,..,.

അവൻ ഇപ്പോൾ എത്തി നിൽക്കുന്നത് സ്റ്റോർ റൂം പോലെയുള്ള ഒരു വലിയ മുറിയുടെ പുറകിൽ ആണ്.,.,. ദേവന്റെ ലൊക്കേഷനും അവിടെ ആണ് കാണിക്കുന്നത്.,.,.,.

പെട്ടെന്നാണ് അവൻ അതിന്റെ പൊട്ടിയ ഒരു ജനാല ചില്ലിന്റെ ഇടയിലൂടെ വായിൽ നിന്നും ചോര ഒലിപ്പിച്ചുകൊണ്ട് തളർന്നിരിക്കുന്ന ദേവനെ കണ്ടത്.,.,.,

ദേവന്റെ മുന്നിൽ ആരോ നിൽക്കുന്നുണ്ട്.,.,., ആരാണെന്ന് കാണാൻ സാധിക്കുന്നില്ല.,.,. അയാൾ ദേവനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്.,., അവൻ എന്തൊക്കെയോ മറുപടി പറയുന്നുമുണ്ട്.,.,

പിന്നെ കാണുന്നത് അയാൾ ദേവനെ കൈ വീശി അടിക്കുന്നതാണ്.,.,. അടി കൊണ്ട ദേവന്റെ വായിൽ നിന്നും കട്ടച്ചോര പുറത്തേക്ക് ഒഴുകി.,.,.

ദേവനെ അടിച്ചു കൊണ്ട് തിരിഞ്ഞുനടന്നപ്പോഴാണ് ശ്രീഹരി ആളുടെ മുഖം വ്യക്തമായി കണ്ടത്.,.,. അവന്റെ വായിൽ നിന്നും അയാളുടെ പേര് പുറത്ത് വന്നു.,.,.,.

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.