?കരിനാഗം?[ചാണക്യൻ] 189

?കരിനാഗം?

Author : ചാണക്യൻ

 

നാഗങ്ങളെ കുറിച്ചുള്ള ഒരു കഥയാണിത്…

ഞാൻ എഴുതുന്ന മറ്റൊരു myth…

നിങ്ങൾ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള നാഗകഥകളിൽ നിന്നും സർപ്പ കഥകളിൽ നിന്നും അല്പം വ്യത്യാസം ഉണ്ടായിരിക്കും എന്റെ കഥയ്ക്ക്….

അത്‌ കഥക്ക് വേണ്ടി ചെയ്തിട്ടുള്ളതാണ്…

പിന്നെ ഇതിലെ സ്ഥലവും കഥാപാത്രങ്ങളും മറ്റും തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്…. ജീവിക്കുന്നവരോ മരിച്ചവരുമായോ ഇതിന് ഒരു ബന്ധവുമില്ല…

അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ ?
.
.
.
.
.
.
.
.
.
.
.
രാജസ്ഥാനിലെ രാജ്ഘട്ട് മേഖല.

അവിടെ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് രംഗസ്ഥൽ.

വികസനം തീരെ എത്തി നോക്കാത്തതും പാവപ്പെട്ട ജനങ്ങൾ അധിവസിക്കുന്നതുമായ ഒരു ഗ്രാമം.

അധികവും മണലാരണ്യമായിരുന്നു അവിടമാകെ.

അതിനാൽ തന്നെ കുടിവെള്ള ക്ഷാമം അവിടെ രൂക്ഷമായിരുന്നു.

അവർക്ക് ആവശ്യമായ ജലം അല്പം ദൂരെയായി ഒഴുകുന്ന സമ്പാതി നദിയിൽ നിന്നും കുടങ്ങളിൽ നിറച്ചു തല ചുമടായി സ്ത്രീകൾ കൊണ്ടു വരികയായിരുന്നു പതിവ്.

ഒരുപാട് ആളുകൾ ചെറു കുടിലുകൾ കെട്ടി ആ ഗ്രാമത്തിൽ വസിച്ചു പോന്നു.

54 Comments

  1. Neyyaattinkara kuruppu ????

    Ipozhanu vaayichathu..thudakkam kidu

  2. Superb masha?

Comments are closed.