എന്നാൽ കാര്യങ്ങൾ തകിടം മറിഞ്ഞത് പെട്ടെന്നാണ്.
പൂമൊട്ട് വിടരാനുള്ള ഉദ്യമത്തിന് തയാറെടുത്തതും ഭ്രൂണങ്ങൾ എവിടെ സംരക്ഷിക്കുമെന്നത് വലിയൊരു ചോദ്യ ചിഹ്നമായി മാറി.
അങ്ങനെ ഒരെത്തും പിടിയുമില്ലാതെ അവർ വെപ്രാളപ്പെട്ട് നിൽക്കുമ്പോഴായിരുന്നു മാന്ത്രിക ഒരു നിർദേശം മുന്നോട്ട് വച്ചത്.
പ്രിയനേ……. നമുക്ക് ഈ ഭ്രൂണങ്ങളെ യഥാക്രമം മനുഷ്യരുടെ ഗർഭപത്രത്തിൽ നിക്ഷേപിച്ചാലോ?
മണ്ടത്തരം പറയരുത് മാന്ത്രിക……. ഒരു നാഗ ഭ്രൂണത്തെ ഉൾക്കൊള്ളാൻ മനുഷ്യരുടെ ഗർഭപാത്രത്തിനു സാധിക്കില്ല……. അഥവാ സാധിച്ചാൽ തന്നേ സുഖപ്രസവത്തിനു ഉള്ളതിനേക്കാൾ 10 ഇരട്ടി വേദനയായിരിക്കും നാഗ ഭ്രൂണം പുറത്ത് വരുമ്പോൾ…… അതോടെ ആ സ്ത്രീ മരണപ്പെടും
കങ്കാണി അതിനെ നിശിതമായി എതിർത്തു.
പ്രിയനേ…….. നാം മുന്നോട്ട് വച്ച ആശയം ഒന്നുകൂടി ചിന്തിച്ചു നോക്കൂ…… ഈ ഭ്രൂണങ്ങൾക്ക് ഗർഭപാത്രമല്ലാതെ മറ്റൊന്നും യോജ്യമല്ല……. അതിനാൽ തന്നെ ഏതേലും മനുഷ്യ ശരീരത്തിലെ ഗർഭ പാത്രത്തിൽ ഇത് നിക്ഷേപിക്കേണ്ടതുണ്ട്.
മാന്ത്രിക അത് ആവർത്തിച്ചതും അതിൽ കാര്യമുണ്ടോ എന്ന് കങ്കാണിയും പിന്നീട് ചിന്തിക്കാതിരുന്നില്ല.
കന്യകാത്വം നശിക്കാത്ത ഒരു നാരിയിൽ ഈ ഉദ്യമം എങ്ങനെ വിജയമാകും?
കങ്കാണിക്ക് സംശയമുണ്ടായിരുന്നു.
വിജയകരമായി ഭവിക്കും പ്രിയനേ…… കന്യകാത്വം നഷ്ടപ്പെട്ട് ഗർഭിണിയായ ഒരു യുവതിയെ കണ്ടെത്തുക…… അതിൽ ചാപിള്ളയായ ഭ്രൂണം ആരുടെ വയറ്റിലാണോ അത് കണ്ടെത്തി നശിപ്പിച്ചിട്ട് ഈ ഭ്രൂണങ്ങൾ അതിൽ നിക്ഷേപിക്കാം.
മാന്ത്രിക മുന്നോട്ട് വച്ച നിർദേശം വളരെ മികച്ചതാണെന്ന് കങ്കാണിക്കും തോന്നി.
അത് വളരെ നല്ലൊരു ആശയം തന്നെ മാന്ത്രിക……. അങ്ങനെയെങ്കിൽ നമ്മുടെ ചക്രവർത്തി ബർഗരീകന്റെ കുഞ്ഞുങ്ങൾ ഈ ഭൂമിയിൽ തന്നെ വളർന്നു വരട്ടെ.
കങ്കാണി ആവേശത്തോടെ പറഞ്ഞു.
പശ്ചിമ ഘട്ട മലനിരകളാൽ നിബിഢമായ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഉള്ള ജില്ലാ ആശുപത്രിയിൽ അന്നത്തെ പ്രസവ വാർഡിൽ നന്നേ തിരക്ക് ആയിരുന്നു.
ഡ്യൂട്ടി ഡോക്ടർ റൌണ്ട്സിന് പുറത്തു പോയിരിക്കുകയാണ്.
ഒരുപാട് വനിതകൾ നിറവയറും താങ്ങിക്കൊണ്ട് നടക്കുന്നു.
ചുമലിൽ ഒരു ഭാണ്ഡവുമായി കങ്കാണിയും മാന്ത്രികയും ജില്ലാ ആശുപത്രിയിൽ പ്രത്യക്ഷരായി.
എന്നിട്ട് അവർ അതിലൂടെ നടന്നു പ്രസവ വാർഡ് കണ്ടെത്തി.
അവർ അവിടേക്ക് ചെന്നു.
അവിടെ 20 ലധികം സ്ത്രീകൾ പ്രസവത്തിനു തങ്ങളുടെ ഊഴവും കാത്ത് കിടപ്പുണ്ട്.
മാന്ത്രികയും കങ്കാണിയും തങ്ങളുടെ മന്ത്രശക്തിയിൽ രണ്ടു സ്ത്രീകളുടെ ഗർഭപാത്രത്തിൽ ചാപിള്ളയാണെന്ന് കണ്ടെത്തി.
അതിൽ ഒരു സ്ത്രീയെ തിരഞ്ഞെടുത്ത് അവരുടെ ഗർഭപാത്രത്തിലെ ചാപിള്ളയെ മാറ്റി ഇരട്ട ഭ്രൂണങ്ങളിൽ ഒന്നിനെ മന്ത്രോച്ചാരണങ്ങളോടെ നിക്ഷേപിച്ചു.
അപ്പോഴാണ് മറ്റൊരു സത്യം കൂടി അവർ മനസിലാക്കിയത്.
ആ മനുഷ്യ സ്ത്രീയുടെ ഗർഭ പാത്രത്തിനു ഒരു നാഗ ഭ്രൂണത്തെ ഉൾക്കൊള്ളുവാനുള്ള പ്രാപ്തിയെയുള്ളൂ.
അതിനാൽ തന്നെ ഗത്യന്തരമില്ലാത്തതിനാൽ മറ്റേ ഭ്രൂണം രണ്ടാമത്തെ സ്‌ത്രീയുടെ വയറ്റിൽ നിക്ഷേപിച്ചു.
പ്രസവ വേദന താങ്ങാനായി അവർ ആ രണ്ടു യുവതികളെയും ആശുപത്രിയിൽ വച്ചു പരിചയപ്പെട്ട് ഇരുവർക്കും അമൂല്യമായ ചിന്താമണി രത്നം സമ്മാനമായി നൽകി.
അതിൽ മുറുകെ പിടിച്ചാൽ പ്രസവ വേദന ഒരു പരിധി വരെ കുറയുമെന്ന് കങ്കാണിയും മാന്ത്രികയും അവരെ പറഞ്ഞ് പഠിപ്പിച്ചു.
അത് അവർക്കും ഒരു ആശ്വാസമായിരുന്നു.
എന്നാൽ അന്ന് വൈകുന്നേരത്തോടെ ആശുപത്രിയിൽ വലിയൊരു പൊട്ടി തെറി ഉണ്ടായി.
ഷോർട് സെർക്യൂട്ട് ആയിരുന്നു.
അപ്പൊ തന്നെ ആശുപത്രി അധികൃതർ അവിടെയുള്ള ഗർഭിണികളെയും രോഗികളെയും കൂട്ടത്തോടെയും അല്ലാതെയും ആശുപത്രികളിലേക്ക് മാറ്റി.
ചാണക്യ കഥ രണ്ട് എടുത്തു൦ ഒരു പോലെ പോസ്റ്റ് ചെയ്യണ൦.അത നീതി
Ivanokke ithe pattoo pettwnnu theerkkanam paranju varunna aal randu masam kazhinju varumbozhum 10 page undakum alle vaseekarana mandram booss marannu atha paranjathu ithra pratheeshicha mathi
ഗുയ്സ്….. ?
കഴിഞ്ഞ പാർട്ട് തന്നെയാ വീണ്ടും പോസ്റ്റ് ചെയ്തത്….
അബദ്ധം പറ്റിയതിൽ ക്ഷമ ചോദിക്കുന്നു..
നാളെ പുതിയ പാർട്ട് വരുന്നതായിരിക്കും..
എല്ലാവരോടും സ്നേഹം ?
നന്ദി ❤️
അടുത്ത പാർട്ട് എപ്പോ വരും ?
PL full fo entha bro
ഇതേ പേര് തന്നെയാണ് രണ്ടും .
അവിടെ 8 ഭാഗങ്ങൾ കൂടുതലുണ്ട്.
@irfan
പ്ര/തി/ലി/പി ❤️
കിടുക്കി
ഇത് കഴിഞ്ഞ ഭാഗം തന്നെയാണ്
ഇത് കഴിഞ്ഞ ഭാഗമാണ്
ചാണക്യ എന്തുവാടെ ഇത്. എന്തു പറ്റി?
ഇത് കഴിഞ്ഞ ഭാഗം തന്നെയാണ്
കഴിഞ്ഞ പാർട്ട് ആണ് ഇത്
ഇതു കഴിഞ്ഞ പാർട്ട് ആണലോ
പുതിയ പാട്ട് ഫുള്ള് എഴുതിക്കഴിഞ്ഞ് ഇട്ടാ മതി ചേട്ടാ
അപ്പുറത്ത് ഒരു 10 part കൂടുതൽ ഉണ്ട്
Evide
Evide ?
PL
Thank you
Pl full form entha
PL full form
Apurath poi vayichu. poli 🙂
@rajesh
ഒരുപാട് സന്തോഷം സഹോ ?
സ്നേഹം ❤️
@haari
പ്ര/തി/ലി/പി ❤️