?കരിനാഗം 20? [ചാണക്യൻ] 132

അതുകേട്ടു ആ വൃദ്ധ ദമ്പതികളും ആവേശത്തിലായി.

കങ്കാണി…….. മാന്ത്രിക…….. നമ്മുടെ പ്രിയതമയെ ചില ഹിംസ ജന്തുക്കൾ മഹാതലത്തിലേക്ക് അപഹരിച്ചു കൊണ്ടു പോയി.

സർപ്പ ലോകത്തിലേക്കോ? അതും ചക്രവർത്തിനിയോ?

മാന്ത്രികയും കങ്കാണിയും ഒരുപോലെ നടുങ്ങി.

അതേ……. സർപ്പലോകത്തിലേക്ക്

ആരാണ് ആ ദുസാഹസത്തിനു മുതിർന്നത്?

നുരഞ്ഞു വരുന്ന കോപം അടക്കാനാവാതെ കങ്കാണി അലറി.

വ്യാളി സർപ്പങ്ങൾ

ബർഗരീകൻ ഒരു കൂസലുമില്ലാതെ പറഞ്ഞു.

ആ പേര് കേട്ട് അവർ ഇരുവരും ഞെട്ടിപ്പോയി.

വ്യാളി സർപ്പങ്ങൾ.

സർപ്പലോകത്തിന്റെ ചാവേറുകൾ.

ദുഷ്ടതയുടെയും ക്രൂരതയുടെയും പൈശാചികതയുടെയും പര്യായം.

അവരെ പോലെ ഹിംസ ജന്തുക്കൾ ഈ പ്രപഞ്ചത്തിൽ വേറെയില്ല.

നാഗങ്ങൾക്ക് പോലും അവരെ ഭയമാണ്.

അതാണ് സത്യം.

വ്യാളി സപ്പങ്ങളോ? ഇതെങ്ങനെ സംഭവിക്കും?

മാന്ത്രിക ഞെട്ടലോടെ ചോദിച്ചു.

നിർഭാഗ്യവശാൽ സംഭവിച്ചു പോയി……. എന്റെ ഒരു പിഴ കാരണം……. ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമെന്നോണം ഞാൻ സർപ്പ ലോകത്തിലേക്ക് യാത്ര തിരിക്കുകയാണ്……. എന്റെ പ്രിയതമയെ കണ്ടെത്തി വീണ്ടെടുത്ത ശേഷമേ ഇനിയൊരു മടക്കമുള്ളൂ.

ബർഗരീകന്റെ ദൃഢനിശ്ചയം കേട്ട് അവർക്ക് അഭിമാനം തോന്നി.

പക്ഷെ സർപ്പ ലോകമായ മഹാതലത്തിലേക്കുള്ള പോക്ക് എത്രത്തോളം ദുഷ്‌കരമാണെന്നുള്ള ബോധം ആ വൃദ്ധദമ്പതികൾക്ക് ഉണ്ടായിരുന്നു.

ബർഗരീകനെ തടയാൻ മാത്രം കെൽപ് അവർക്ക് അശേഷം ഇല്ലായിരുന്നു.

കൈയിലുള്ള പൂമൊട്ട് ബർഗരീകൻ അവർക്ക് നൽകി.

എന്റെ സന്താനങ്ങളുടെ സുരക്ഷ നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നു……. ഈരെഴുലകിൽ നിന്നും ശത്രുക്കൾ നിങ്ങളെ പിന്തുടരും….. പിടി കൊടുക്കരുത്…… ഈ നിശയിൽ തന്നെ നിങ്ങൾ ഈ പാതാള ലോകം വിടണം…… എത്രയും വേഗം…… ഇവിടം സുരക്ഷിതമല്ല……. ഈ പ്രപഞ്ചത്തിലെ മാറ്റേതെങ്കിലും കോണിലേക്ക് പൊയ്ക്കോളൂ…… ആരുടേയും കണ്ണിൽ പെടാതെ…… വൈകാതെ ഞാൻ നിങ്ങൾ ഇരുവരേയും സന്ധിച്ചു കൊള്ളാം.

ബർഗരീകൻ അവർക്ക് ഉറപ്പ് നൽകി.

തന്റെ സന്താനങ്ങളെ ഒന്നുകൂടി കൺ നിറയെ കണ്ട ശേഷം നിസ്സഹായതയോടെ ബർഗരീകൻ അവരുടെ വസതിയിൽ നിന്നുമിറങ്ങി.

എന്നിട്ട് ഇരുളിലേക്ക് മറഞ്ഞു.

അപ്പോഴും വൃദ്ധദമ്പതികൾ തരിച്ചു നിൽക്കുകയായിരുന്നു.

ഇനിയാ സന്തതികളുടെ ഭാവിയോർത്ത്.

ആവശ്യത്തിനു വസ്തുക്കളും ഭ്രൂണങ്ങളുമെടുത്തു രാത്രിക്ക് രാത്രി അവർ സ്ഥലം വിട്ടു.

അവർ പാതാളം വിട്ട് അഭയം പ്രാപിച്ചത് ഭൂമിയിലായിരുന്നു.

ഭൂമിയിൽ മനുഷ്യരൂപത്തിൽ അവർ എത്തിച്ചേർന്നത് പ്രകൃതിരമണീയതയാൽ സമ്പന്നമായിരുന്ന പശ്ചിമഘട്ട മലനിരകളിൽ ആയിരുന്നു.

അവിടെ ആരോരുമറിയാതേ ഒരു കുഞ്ഞു വീടെടുത്ത് ഒരു മലയോര ഗ്രാമത്തിൽ കങ്കാണിയും മാന്ത്രികയും താമസം തുടങ്ങി.

അവർക്ക് കൈവശമായിയുണ്ടായിരുന്ന വൈദ്യം തന്നെ അവർ ഭൂമിയിലെ ജീവനോപാധിയാക്കി മാറ്റി.

അതിലൂടെ ഭൂമിയിലെ ജീവിതം അവർ തള്ളി നീക്കി.

അതോടൊപ്പം ആ ഭ്രൂണങ്ങളെ പൊന്നു പോലെ സംരക്ഷിച്ചു.

25 Comments

  1. സൂര്യൻ

    ചാണക്യ കഥ രണ്ട് എടുത്തു൦ ഒരു പോലെ പോസ്റ്റ് ചെയ്യണ൦.അത നീതി

  2. Ivanokke ithe pattoo pettwnnu theerkkanam paranju varunna aal randu masam kazhinju varumbozhum 10 page undakum alle vaseekarana mandram booss marannu atha paranjathu ithra pratheeshicha mathi

  3. ചാണക്യൻ

    ഗുയ്സ്‌….. ?
    കഴിഞ്ഞ പാർട്ട്‌ തന്നെയാ വീണ്ടും പോസ്റ്റ്‌ ചെയ്തത്….
    അബദ്ധം പറ്റിയതിൽ ക്ഷമ ചോദിക്കുന്നു..
    നാളെ പുതിയ പാർട്ട്‌ വരുന്നതായിരിക്കും..
    എല്ലാവരോടും സ്നേഹം ?
    നന്ദി ❤️

    1. അടുത്ത പാർട്ട് എപ്പോ വരും ?

  4. PL full fo entha bro

    1. ഇതേ പേര് തന്നെയാണ് രണ്ടും .

      അവിടെ 8 ഭാഗങ്ങൾ കൂടുതലുണ്ട്.

    2. ചാണക്യൻ

      @irfan

      പ്ര/തി/ലി/പി ❤️

  5. കിടുക്കി

  6. ഇത് കഴിഞ്ഞ ഭാഗം തന്നെയാണ്

  7. ഇത് കഴിഞ്ഞ ഭാഗമാണ്

  8. സൂര്യൻ

    ചാണക്യ എന്തുവാടെ ഇത്. എന്തു പറ്റി?

  9. ഇത് കഴിഞ്ഞ ഭാഗം തന്നെയാണ്

  10. കഴിഞ്ഞ പാർട്ട്‌ ആണ് ഇത്‌

  11. രുദ്രൻ

    ഇതു കഴിഞ്ഞ പാർട്ട്‌ ആണലോ

    1. പുതിയ പാട്ട് ഫുള്ള് എഴുതിക്കഴിഞ്ഞ് ഇട്ടാ മതി ചേട്ടാ

      1. അപ്പുറത്ത് ഒരു 10 part കൂടുതൽ ഉണ്ട്

        1. നീലകുറുക്കൻ

          Thank you

          1. Pl full form entha

          2. PL full form

        2. Apurath poi vayichu. poli 🙂

          1. ചാണക്യൻ

            @rajesh

            ഒരുപാട് സന്തോഷം സഹോ ?
            സ്നേഹം ❤️

          2. ചാണക്യൻ

            @haari

            പ്ര/തി/ലി/പി ❤️

Comments are closed.