?കരിനാഗം 20? [ചാണക്യൻ] 132

അവരെ ബർഗരീകന് പരിപൂർണ വിശ്വാസമായിരുന്നു.

ചക്രവർത്തി……. അങ്ങയുടെ സന്താനങ്ങൾക്ക് ജനനം നൽകാൻ ഭാഗ്യം ലഭിച്ച ആ തരുണീമണി ആരാണ്? ചൊല്ലിയാലും?

മാന്ത്രിക ആകാംക്ഷയോടെ ചോദിച്ചു.

കാരണം വീരാധിവീരനും  കണ്കണ്ട  ദൈവവുമാണ് ബർഗരീകൻ കരിനാഗജരെ സംബന്ധിച്ചോളം.

ഒരുപാട് യുവതികൾ അദ്ദേഹത്തെ പ്രതിശ്രുത വരനായി കാംക്ഷിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ സത്കീർത്തികൾ കേട്ടാണ് ദേവശില്പിയായ വിശ്വകർമാവ് പോലും സൂര്യധൂളികൾ കടഞ്ഞെടുത്ത് മഹത്തായ വജ്രകേയം പോലും നിർമിച്ചു നൽകിയത്.

കരിനാഗർജർക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.

അത്‌ മറ്റു നാഗവംശജരെ പ്രതിസന്ധിയിലാക്കി എന്ന് വേണം പറയാൻ.

ദിനം പ്രതി അവരുടെ അസൂയ കൂടി കൂടി വന്നു

പ്രത്യേകിച്ചും വെള്ളിനാഗ വംശജെർക്ക്.

മാന്ത്രികയുടെ ചോദ്യം ബർഗരീകന്റെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു.

തന്റെ സന്താനങ്ങളെ ഉദരത്തിൽ പേറുന്ന ആ തരൂണിമണി.

അതാരാണ്?

ആ ചോദ്യം ബർഗരീകന്റെ ചുണ്ടിൽ നനുത്തൊരു പുഞ്ചിരി സമ്മാനിച്ചു.

ആ ചോദ്യത്തിനു ഉത്തരം പറയാൻ നിർവാഹമില്ല മാന്ത്രിക…….. അതൊരു രഹസ്യമായി നില നിൽക്കട്ടെ..

തന്റെ മനസിലെ ഞെട്ടിപ്പിക്കുന്ന സത്യം പുറത്തു വരാതിരിക്കാൻ അദ്ദേഹം പാട് പെട്ടു.

പൊടുന്നനെ ബർഗരീകൻ ആ വസതിയുടെ മുന്നിൽ വച്ച ഭാണ്ഡക്കെട്ട് പുറത്തെടുത്തു.

അതിൽ സ്ഫടിക നിർമിതമായ ഒരു പൂമൊട്ട് ഉണ്ടായിരുന്നു.

സാമാന്യം വലിപ്പമുള്ളത്.

അതിൽ എന്തോ വസ്തു അടങ്ങിയിട്ടുണ്ട്.

ദ്രാവാകാവസ്ഥയിൽ.

മാന്ത്രികയും കങ്കാണിയും അതിലേക്ക് സൂക്ഷിച്ചു നോക്കിയതും ഞെട്ടിപ്പോയി.

ആ പൂമൊട്ട് ഉള്ളിൽ വഹിച്ചുകൊണ്ടിരുന്നത് ഭ്രൂണത്തെയായിരുന്നു.

മാസങ്ങളോളം പ്രായമായ ഇരട്ട ഭ്രൂണങ്ങൾ.

ആ കാഴ്ച കണ്ട് കങ്കാണിയും മാന്ത്രികയും തരിച്ചിരുന്നു പോയി.

കാരണം അവർ പോലും ഒരിക്കലും ഇത്തരത്തിലുള്ള ഭ്രൂണത്തെ നേരിട്ട് കണ്ടിട്ടില്ല.

ആദ്യമായിട്ട് കാണുകയായിരുന്നു.

ചക്രവർത്തി…..എന്താ ഇത്? എന്തൊക്കെയാ ഇവിടെ സംഭവിക്കുന്നെ?

മാന്ത്രിക ഭയാശങ്കയോടെ ചോദിച്ചു.

ഭയപ്പെടേണ്ടതില്ല മാന്ത്രിക…… നമ്മുടെ പ്രിയതമയിൽ മൊട്ടിട്ട രണ്ടു പൂമൊട്ടുകൾ ആണിത്……. നമ്മുടെ സന്താനങ്ങൾ……. ഈ ബർഗരീകന്റെ പിന്തലമുറ…….. ഇവരിലൂടെ ഇനി കരിനാഗ സാമ്രാജ്യം അറിയപ്പെടും…….ഇത് സാമ്രാട്ടിന്റെ വാക്കുകളാണ്…… കുറിച്ചു കൊൾക

ബർഗരീകന്റെ ശബ്ദം ഉയർന്നു.

25 Comments

  1. സൂര്യൻ

    ചാണക്യ കഥ രണ്ട് എടുത്തു൦ ഒരു പോലെ പോസ്റ്റ് ചെയ്യണ൦.അത നീതി

  2. Ivanokke ithe pattoo pettwnnu theerkkanam paranju varunna aal randu masam kazhinju varumbozhum 10 page undakum alle vaseekarana mandram booss marannu atha paranjathu ithra pratheeshicha mathi

  3. ചാണക്യൻ

    ഗുയ്സ്‌….. ?
    കഴിഞ്ഞ പാർട്ട്‌ തന്നെയാ വീണ്ടും പോസ്റ്റ്‌ ചെയ്തത്….
    അബദ്ധം പറ്റിയതിൽ ക്ഷമ ചോദിക്കുന്നു..
    നാളെ പുതിയ പാർട്ട്‌ വരുന്നതായിരിക്കും..
    എല്ലാവരോടും സ്നേഹം ?
    നന്ദി ❤️

    1. അടുത്ത പാർട്ട് എപ്പോ വരും ?

  4. PL full fo entha bro

    1. ഇതേ പേര് തന്നെയാണ് രണ്ടും .

      അവിടെ 8 ഭാഗങ്ങൾ കൂടുതലുണ്ട്.

    2. ചാണക്യൻ

      @irfan

      പ്ര/തി/ലി/പി ❤️

  5. കിടുക്കി

  6. ഇത് കഴിഞ്ഞ ഭാഗം തന്നെയാണ്

  7. ഇത് കഴിഞ്ഞ ഭാഗമാണ്

  8. സൂര്യൻ

    ചാണക്യ എന്തുവാടെ ഇത്. എന്തു പറ്റി?

  9. ഇത് കഴിഞ്ഞ ഭാഗം തന്നെയാണ്

  10. കഴിഞ്ഞ പാർട്ട്‌ ആണ് ഇത്‌

  11. രുദ്രൻ

    ഇതു കഴിഞ്ഞ പാർട്ട്‌ ആണലോ

    1. പുതിയ പാട്ട് ഫുള്ള് എഴുതിക്കഴിഞ്ഞ് ഇട്ടാ മതി ചേട്ടാ

      1. അപ്പുറത്ത് ഒരു 10 part കൂടുതൽ ഉണ്ട്

        1. നീലകുറുക്കൻ

          Thank you

          1. Pl full form entha

          2. PL full form

        2. Apurath poi vayichu. poli 🙂

          1. ചാണക്യൻ

            @rajesh

            ഒരുപാട് സന്തോഷം സഹോ ?
            സ്നേഹം ❤️

          2. ചാണക്യൻ

            @haari

            പ്ര/തി/ലി/പി ❤️

Comments are closed.