അല്ലാതെ കല്പനയുടെ ആയിരുന്നില്ല.
ബർഗരീകന്റെ മനസിൽ ഉള്ളത് അവർക്ക് പിടികിട്ടിയില്ല.
മഹാരാജൻ പറഞ്ഞു വരുന്നത്?
മാന്ത്രിക മുഴുവിക്കാതെ പറഞ്ഞ് നിർത്തി.
അതുതന്നെ മാന്ത്രിക…… എന്റെ സന്തതിയെ നിങ്ങൾ കാക്കണം…… സന്തതിയല്ല…… സന്തതികൾ…… രണ്ടു പേര്……. അതായത് ഇരട്ടകൾ.
ബർഗരീകന്റെ മുഖത്തു നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി വിടർന്നു.
മഹാരാജൻ….. ഇരട്ട സന്താനങ്ങളോ? അത്ഭുതം തന്നെ…… നാഗ പരമ്പരയിലും ചരിത്രത്തിലും ഇത് ആദ്യ അനുഭവം തന്നെ….
അനന്തനാഗത്തിന്റെ അനുഗ്രഹം വേണ്ടുവോളം അങ്ങയിൽ പ്രാപ്തമായിരിക്കുന്നതിന്റെ തെളിവ് ആണത്.
കങ്കാണി തറപ്പിച്ചു പറഞ്ഞു.
അതെന്തേലും ആവട്ടെ കങ്കാണി…… നമുക്ക് ഉറപ്പ് നൽകൂ…… ഈ ലോകത്തിന്റെ ഏത് കോണിലായാലും നിങ്ങൾ ജീവൻ വെടിയും വരെ എന്റെ സന്തതികളെ സംരക്ഷിച്ചു കൊള്ളാമെന്നു സത്യം ചെയ്യ്
ബർഗരീകൻ ആണയിട്ട് ആവശ്യപ്പെട്ടതും ആ വൃദ്ധ ദമ്പതികൾ ഒന്നു നടുങ്ങി.
തങ്ങളുടെ ചക്രവർത്തിയുടെ നിസ്സഹായത തിരിച്ചറിഞ്ഞ ഇരുവരും സത്യം ചെയ്യാൻ തയാറായി.
കങ്കാണി എന്തോ അർത്ഥം വച്ച പോലെ നോക്കിയതും മാന്ത്രിക മനസിലായെന്ന മട്ടിൽ തലയാട്ടികൊണ്ട് വീടിന് ഉള്ളിലെ നിലവറയിലേക്ക് പോയി.
അവിടെ നിലവറയിൽ പ്രതിഷ്ടിച്ചിരുന കരിനാഗജർ അമൂല്യമായി കരുതുന്ന കഠാരയ്ക്ക് സാമീപമാണ് മാന്ത്രിക എത്തി ചേർന്നത്.
ആ കഠാരയുടെ പിടി സർപ്പിള ആകൃതിയിൽ ആയിരുന്നു.
തിളങ്ങുന്ന മൂർച്ചയേറിയ ഒന്ന്.
അതിനെ തൊട്ടു വണങ്ങിയ ശേഷം മാന്ത്രിക അവർക്ക് സമീപമെത്തി.
കൈകകളിൽ കഠാരയുമായി വന്ന മാന്ത്രികതയെ കണ്ടപ്പോൾ തന്നെ കാര്യങ്ങളുടെ കിടപ്പ് വശം ബർഗരീകന് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളു.
ഭാര്യ കൊണ്ടു വന്ന കഠാരയെ വന്ദിച്ച ശേഷം കങ്കാണി ആ കഠാര പതിയെ ഉയർത്തി പിടിച്ചു.
എന്നിട്ട് തള്ള വിരലിൽ കഠാരയുടെ മുന കൊണ്ട് പോറിയ ശേഷം അതിൽ നിന്നുമിറ്റ രക്തതുള്ളികൊണ്ട് ബർഗരീകന്റെ നെറ്റിയിൽ തിലകം ചാർത്തി.
മാന്ത്രികയും അതുപോലെ തന്നെ തള്ളവിരലിൽ പോറലേർപ്പിച്ച് രക്ത തുള്ളികൊണ്ട് വീണ്ടും ബർഗരീകന്റെ നെറ്റിയിൽ തിലകം ചാർത്തി.
എന്നിട്ട് ഇരുവരും തങ്ങളുടെ കരം നീട്ടി പിടിച്ചുകൊണ്ട് വീശിഷ്ടമായ ആ കഠാരയെ സാക്ഷിയാക്കി സത്യം ചെയ്തു.
ഞങ്ങൾ കരിനാഗ വംശജർ വീശിഷ്ടമായി കരുതി പോരുന്ന ആയുധത്തെ സാക്ഷിയാക്കി, ഈ പാതാളലോകത്തെ സാക്ഷിയാക്കി ഞങ്ങൾ ആദരവോടെ വഹിക്കുന്ന ചിന്താമണി രത്നം സാക്ഷിയാക്കി സത്യം ചെയ്യുന്നു……. ഞങ്ങളുടെ ചക്രവർത്തി ബർഗരീകന്റെ സന്തതികളെ ഞങ്ങൾ പ്രാണൻ വെടിയും വരെ സംരക്ഷിച്ചിരിക്കും…….. ഇത് സത്യം……. സത്യം ലംഘിച്ചാൽ തത്ക്ഷണം ഞങ്ങൾ മൃത്യു വരിക്കും.
ഇരുവരും ഉറച്ച ശബ്ദത്തിൽ സത്യം ചെയ്യുന്നത് കേട്ട് ബർഗരീകൻ അഭിമാന പുളകിതനായി.
ഇങ്ങനൊരു പ്രജകളെ സ്വന്തമാക്കിയതിന്.
ചാണക്യ കഥ രണ്ട് എടുത്തു൦ ഒരു പോലെ പോസ്റ്റ് ചെയ്യണ൦.അത നീതി
Ivanokke ithe pattoo pettwnnu theerkkanam paranju varunna aal randu masam kazhinju varumbozhum 10 page undakum alle vaseekarana mandram booss marannu atha paranjathu ithra pratheeshicha mathi
ഗുയ്സ്….. ?
കഴിഞ്ഞ പാർട്ട് തന്നെയാ വീണ്ടും പോസ്റ്റ് ചെയ്തത്….
അബദ്ധം പറ്റിയതിൽ ക്ഷമ ചോദിക്കുന്നു..
നാളെ പുതിയ പാർട്ട് വരുന്നതായിരിക്കും..
എല്ലാവരോടും സ്നേഹം ?
നന്ദി ❤️
അടുത്ത പാർട്ട് എപ്പോ വരും ?
PL full fo entha bro
ഇതേ പേര് തന്നെയാണ് രണ്ടും .
അവിടെ 8 ഭാഗങ്ങൾ കൂടുതലുണ്ട്.
@irfan
പ്ര/തി/ലി/പി ❤️
കിടുക്കി
ഇത് കഴിഞ്ഞ ഭാഗം തന്നെയാണ്
ഇത് കഴിഞ്ഞ ഭാഗമാണ്
ചാണക്യ എന്തുവാടെ ഇത്. എന്തു പറ്റി?
ഇത് കഴിഞ്ഞ ഭാഗം തന്നെയാണ്
കഴിഞ്ഞ പാർട്ട് ആണ് ഇത്
ഇതു കഴിഞ്ഞ പാർട്ട് ആണലോ
പുതിയ പാട്ട് ഫുള്ള് എഴുതിക്കഴിഞ്ഞ് ഇട്ടാ മതി ചേട്ടാ
അപ്പുറത്ത് ഒരു 10 part കൂടുതൽ ഉണ്ട്
Evide
Evide ?
PL
Thank you
Pl full form entha
PL full form
Apurath poi vayichu. poli 🙂
@rajesh
ഒരുപാട് സന്തോഷം സഹോ ?
സ്നേഹം ❤️
@haari
പ്ര/തി/ലി/പി ❤️