?കരിനാഗം 20? [ചാണക്യൻ] 132

എവിടെയായിരുന്നു നിങ്ങൾ ഇത്രയും വർഷക്കാലം? ഒരു വാക്ക് പോലും പറയാതെ എവിടേക്കാണ് നിങ്ങൾ പോയി മറഞ്ഞത്?

ബ്രഹസപ്തി അവരുടെ ഉത്തരത്തിനായി അക്ഷമയോടെ ആരാഞ്ഞു.

സേനാധിപതെ…….. ഞങ്ങൾ ചക്രവർത്തി ബർകരീഗന്റെ ആജ്ഞയുമായി ബന്ധപ്പെട്ട് പാതാള ലോകവും ത്യജിച്ചു വലിയൊരു ഉദ്യമത്തിനായി യാത്രയായവരാണ്.

ചക്രവർത്തിയുടെ ആജ്ഞയോ? എന്താണത്?

മാതംഗി ആകാംക്ഷയോടെ ചോദിച്ചു.

പറയാം മാതംഗി…….. ഒരുപാട് ഉണ്ട് പറയാൻ….. നിങ്ങൾ അറിയാത്ത കഥകൾ…… ഇനി നിങ്ങളറിയേണ്ട കഥകൾ.

മാന്ത്രികയുടെ ശബ്ദത്തിൽ ആത്മവിശ്വാസം നിഴലിച്ചു.

അതെന്തെന്ന് കേൾക്കുവാൻ അവർ കാതോർത്തു.

അപ്പോഴേക്കും യക്ഷമിയും വാമിഖയും അവിടെ എത്തിച്ചേർന്നു.

മാതംഗിയുടെ നിർദ്ദേശത്തെ തുടർന്നു.

കങ്കാണിയും മാന്ത്രികയും പാതാള ലോകത്ത് അറിയപ്പെടുന്ന ഒരു മന്ത്ര തന്ത്ര വിധികളറിയുന്ന ദമ്പതികളാണ്.

കങ്കാണിക്ക് അപൂർവമായ പച്ചിലകൾ കൊണ്ടുള്ള വൈദ്യം വശമാണ്

മാന്ത്രിക അറിയപ്പെടുന്ന വയറ്റാട്ടിയും.

പാതാള ലോകത്തിൽ ജനിക്കുന്ന നാഗ കുഞ്ഞുങ്ങൾക്ക് ജനിച്ചു കഴിഞ്ഞ് നിശ്ചിത സമയത്തിനകം ചിന്താമണി രത്നം മന്ത്ര വിദ്യകളോടെ തിരുനെറ്റിയിൽ ആവേശിപ്പിക്കുന്നത് കങ്കാണിയുടെയും മാന്ത്രികയുടെയും സാന്നിധ്യത്തിലാണ്.

അവർക്കാണ് അതിനുള്ള അധികാരം നൽകിയിരുന്നത്.

അന്ന് ഒരിക്കൽ ബർകരീഗ ചക്രവർത്തി പരിഭ്രമത്താൽ കീഴ്പ്പെട്ട മുഖവുമായി അവരുടെ വസതിയിൽ എത്തിച്ചേർന്നു.

കരിനാഗ ചക്രവർത്തിയും വില്ലാളി വീരനുമായ ബർഗരീകൻ അവരുടെ കുടിലിൽ നേരിട്ട് എത്തി ചേർന്നതിന്റെ അമ്പരപ്പിൽ ആയിരുന്നു കങ്കാണിയും മാന്ത്രികയും.

ഭയമെന്ന വികാരത്താൽ ആദ്യമായി അദ്ദേഹത്തിന്റെ നീലമിഴികൾ പിടയ്ക്കുന്നത് അവർ ഞെട്ടലോടെ കാണുകയായിരുന്നു.

ചക്രവർത്തി തിരുമനസേ……. എന്തുപറ്റി പറഞ്ഞാലും?

ബർഗറീകന്റെ ഉത്കണ്ഠ എന്തെന്ന് അറിയാനുള്ള വ്യഗ്രതയിൽ അവർ ചോദിച്ചു.

കങ്കാണി……. മാന്ത്രിക…….. നിങ്ങൾ ഇരുവരുടെയും സഹായം അഭ്യർത്ഥിക്കാനാണ് ഞാനിവിടെ എത്തിച്ചേർന്നത്

ബർഗരീകന്റെ ശബ്ദത്തിൽ പതർച്ച ഉണ്ടായിരുന്നു.

ചക്രവർത്തി കല്പിച്ചാലും……. അടിയങ്ങൾ അങ്ങയുടെ ആജ്ഞയ്ക്ക് കീഴ്പ്പെട്ടവരാണ്….. പറഞ്ഞാലും

കങ്കാണി പറഞ്ഞതും ബർഗരീകൻ അവിടെ പതിയെ ഇരുന്നു.

കങ്കാണി……… നാം ഒരുവളിൽ രമിച്ചു അവളിലെ ഗർഭത്തിന് കാരണഭൂതനായിരിക്കുന്നു…….നാം ഒരു പിതാവ് ആയിരിക്കുന്നു.

ബർഗരീകന്റെ നേർത്ത കണ്ണുകളിൽ വിഷാദം പടർന്നു.

ചക്രവർത്തി തിരുമനസേ……. ഈ സന്തോഷ വിവരം അറിഞ്ഞു ഞങ്ങളും അത്യധികം സന്തുഷ്ടരാണ്……. കരിനാഗജരുടെ പുതിയ രാജകുമാരനെ വരവേൽക്കാൻ ഞങ്ങളും കുടുംബത്തോടെ തയാറായി കഴിഞ്ഞു.

കങ്കാണിയുടെ ശബ്ദത്തിൽ ആവേശം നിഴലിച്ചു.

കങ്കാണി അരുത്……. അവിവേകം കാട്ടരുത്……. ചില ദുഷ്ട ശക്തികൾ നമ്മുക്ക് ഒരു സന്തതി പിറക്കാൻ പോകുന്നുവെന്ന കാര്യം അറിഞ്ഞിരിക്കുന്നു……. നമ്മുടെ സന്തതിയെ ഇല്ലായ്മ ചെയ്യാൻ അവർ തയാറെടുക്കുകയാണ്…… ഈ വിവരം രഹസ്യമാക്കി വക്കണം…….. എന്നന്നേക്കുമായി.

ബർഗരീകന് പിടിവാശിയുടെ സ്വരമായിരുന്നു.

25 Comments

  1. സൂര്യൻ

    ചാണക്യ കഥ രണ്ട് എടുത്തു൦ ഒരു പോലെ പോസ്റ്റ് ചെയ്യണ൦.അത നീതി

  2. Ivanokke ithe pattoo pettwnnu theerkkanam paranju varunna aal randu masam kazhinju varumbozhum 10 page undakum alle vaseekarana mandram booss marannu atha paranjathu ithra pratheeshicha mathi

  3. ചാണക്യൻ

    ഗുയ്സ്‌….. ?
    കഴിഞ്ഞ പാർട്ട്‌ തന്നെയാ വീണ്ടും പോസ്റ്റ്‌ ചെയ്തത്….
    അബദ്ധം പറ്റിയതിൽ ക്ഷമ ചോദിക്കുന്നു..
    നാളെ പുതിയ പാർട്ട്‌ വരുന്നതായിരിക്കും..
    എല്ലാവരോടും സ്നേഹം ?
    നന്ദി ❤️

    1. അടുത്ത പാർട്ട് എപ്പോ വരും ?

  4. PL full fo entha bro

    1. ഇതേ പേര് തന്നെയാണ് രണ്ടും .

      അവിടെ 8 ഭാഗങ്ങൾ കൂടുതലുണ്ട്.

    2. ചാണക്യൻ

      @irfan

      പ്ര/തി/ലി/പി ❤️

  5. കിടുക്കി

  6. ഇത് കഴിഞ്ഞ ഭാഗം തന്നെയാണ്

  7. ഇത് കഴിഞ്ഞ ഭാഗമാണ്

  8. സൂര്യൻ

    ചാണക്യ എന്തുവാടെ ഇത്. എന്തു പറ്റി?

  9. ഇത് കഴിഞ്ഞ ഭാഗം തന്നെയാണ്

  10. കഴിഞ്ഞ പാർട്ട്‌ ആണ് ഇത്‌

  11. രുദ്രൻ

    ഇതു കഴിഞ്ഞ പാർട്ട്‌ ആണലോ

    1. പുതിയ പാട്ട് ഫുള്ള് എഴുതിക്കഴിഞ്ഞ് ഇട്ടാ മതി ചേട്ടാ

      1. അപ്പുറത്ത് ഒരു 10 part കൂടുതൽ ഉണ്ട്

        1. നീലകുറുക്കൻ

          Thank you

          1. Pl full form entha

          2. PL full form

        2. Apurath poi vayichu. poli 🙂

          1. ചാണക്യൻ

            @rajesh

            ഒരുപാട് സന്തോഷം സഹോ ?
            സ്നേഹം ❤️

          2. ചാണക്യൻ

            @haari

            പ്ര/തി/ലി/പി ❤️

Comments are closed.