അവളുടെ ക്ഷമാപണം നിറഞ്ഞ നോട്ടം അവന്റെ നെഞ്ചിൽ തറഞ്ഞു കയറി.
“സാരമില്ല മോളെ”
“രാധമ്മ കൂടാതെ ഒരാളും കൂടിയുണ്ട് മഹിഭയ്യായെ സ്നേഹിക്കാൻ”
അവളുടെ കുസൃതി കണ്ണുകൾ തിളങ്ങി.
“അതാരാ”
“ഞാൻ തന്നെ”
ആലിയ പറഞ്ഞത് കേട്ട് മഹാദേവ് ഉറക്കെ പൊട്ടിച്ചിരിച്ചു.
അതോടൊപ്പം ആലിയയുടെ ചെവിയിൽ അവന്റെ പിടുത്തം വീണു.
“ആാാഹ് മഹിഭയ്യാ വേദനിക്കുന്നു”
അവൾ കിടന്നു പിടഞ്ഞു.
പെട്ടെന്നു തന്നെ മഹി കൈ പിൻവലിച്ചു.
“ശ് ഹാ”
ആലിയ ചുണ്ട് കൂർപ്പിച്ചുകൊണ്ട് ചെവി തിരുമ്മി.
ഇതൊക്കെ കണ്ട് ഉള്ളിലൂറുന്ന ചിരിയോടെ മഹി ജീപ്പ് മുന്നോട്ടേക്ക് എടുത്തു.
മുന്നേ വന്ന ഹൈവേയിലൂടെ തന്നെയായിരുന്നു അവർ തിരിച്ചു പോന്നത്.
ജീപ്പ് കൂടിയ വേഗതയിൽ മഹി ഓടിച്ചുകൊണ്ടിരുന്നു.
അവൻ വല്ലാത്തൊരു പിരിമുറുക്കത്തിലായിരുന്നു.
അത് മുഴുവൻ ആക്‌സിലേറ്ററിൽ ഞെരിച്ചമർത്തിക്കൊണ്ട് അവൻ തീർത്തു.
“എങ്ങോട്ടാ മഹിഭയ്യാ പോകുന്നേ?”
Ipozhanu vaayichathu..thudakkam kidu
Superb masha?