?കഥയിലൂടെ ? 5 [കഥാനായകൻ] 464

തന്റെ മുറിയിൽ നിന്നും ഇറങ്ങി വന്നുകൊണ്ടാണ് സീന ഇതിന് മറുപടി പറഞ്ഞത്.

സീന: “നി വലിയ ആൾ ആവണ്ട ഞാൻ എപ്പോഴേ റെഡി ആയതാണ് നി ആണ് തുണി ഉടുക്കാൻ കയറിയിട്ട് ഇത്രയും വൈകിപ്പിച്ചത്. അവളുടെ ഒരുക്കം കണ്ടാൽ അവളുടെ കല്യാണം ആണ് എന്നാ അവളുടെ വിചാരം.”

മേഘ: “അമ്മച്ചി ഇന്ന് ആനിവേഴ്സറി ആണ് സ്ഥാപനത്തിന്റെ എല്ലാവരും ഉണ്ടാകും അവിടെ ഞാൻ ആണ് ഇവന്റിന്റെ നടത്തിപ്പ്. എന്തെങ്കിലും പ്രശ്നം വന്നാൽ പിന്നെ എന്നെ സെമിതേരിയിലേക്ക് എടുത്താൽ മാത്രം മതി.”

പുറത്തു കമ്പനിയുടെ കാറിൽ കയറാൻ റെഡി ആയി ആണ് സീനക്ക് മേഘ മറുപടി പറഞ്ഞത്.

സീന: “ഒന്ന് പോടി ഞാൻ ആദ്യമായി കാണുന്നത് ഒന്നും അല്ല കമ്പനിയിലെ പരിപാടി ഒക്കെ. കൊല്ലങ്ങൾ ആയി ഞാൻ കാണുന്നു ആ എന്നെ നി പഠിപ്പിക്കാൻ വരല്ലേ. അല്ല നിന്റെ കീഴിൽ അല്ലെ കഴിഞ്ഞ ആഴ്ച രണ്ടു പിള്ളേരെ അപ്പോയിന്റ് ചെയ്തത് അവരുടെ വിധി എന്താ പറയുക.”

വീട് പൂട്ടി കൊണ്ട് സീന മേഘക്കുള്ള മറുപടി പുച്ഛത്തോടെ കൊടുത്തത്.

മേഘ: “അമ്മച്ചി അത് പുതിയ രണ്ട് പിള്ളേർ അല്ലെ ഒരാൾ ആണെങ്കിൽ തമിഴും, അവർക്ക് നല്ല പേടി ആണ്. അതൊക്കെ പഠിച്ചു വരാൻ സമയം എടുക്കും. പിന്നെ അമ്മച്ചി പണ്ട് നടന്ന പോലെ ഉള്ള പരിപാടികൾ അല്ല പിന്നെ തലപ്പത് ഒരു കാട്ടുപോത്തും ഉണ്ട് ഹരിയേട്ടൻ. എന്നെ ഇഞ്ച് ഇഞ്ച് ആയി കൊല്ലും ഒരു മയവും അതിൽ കാണിക്കില്ല.”

അവർ കാറിന്റെ ബാക്കിൽ കയറി ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു.

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.