?കഥയിലൂടെ ? 5 [കഥാനായകൻ] 466

“നി ആ മുത്തുവിനെ വിളിച്ചു നോക്കിയേ? ഇവന്മാർ കാരണം പോസ്റ്റ്‌ ആകുമോ എന്തോ?”

അതിൽ ഒരാൾ ഫോൺ എടുത്തു വിളിച്ചപ്പോഴേക്കും ഫോൺ ആ ഗോഡൗണിൽ തന്നെ ബെൽ അടിക്കുന്നത് കേൾക്കാൻ തുടങ്ങി.

“ഏഹ് മച്ചാ അവൻ ഇവിടെ തന്നെ ഉണ്ട് എന്ന് തോന്നുന്നു. മുത്തു.. ടാ മുത്തു…”

അപ്പോഴേക്കും വലിയ ശബ്ദം കേട്ടു അവർ ശബ്ദം കേട്ട സ്ഥലത്തേക്ക് പോയി. അവർ ശബ്ദം കേട്ട സ്ഥലത്ത് കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒരു നാലഞ്ച് പേരെ ആണ്. അപ്പോൾ തന്നെ ഗോഡൗണിന്റെ വാതിൽ അടയുന്ന ശബ്ദം കേട്ടു അവർ അല്പം ഭയത്തോടെ ചുറ്റും നോക്കി.

അവർ പെട്ടന്ന് ഫോൺ അടി കേൾക്കുന്ന ആളുടെ എടുത്തേക്ക് എത്തി. അവർക്ക് അയാളെ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ആണ് അയാൾ ചോരയിൽ മുങ്ങി കിടക്കുന്നത്.

“ആഹ്”

പെട്ടന്ന് തന്നെ വലിയ ഒരു കല്ല് വന്നു ആ രണ്ടുപേരിൽ ഒരാളുടെ തലയിൽ തന്നെ കൊണ്ട്. ആ വേദനയിൽ അയാൾ ഇരുന്നു പോയി അതുപോലെ കല്ല് കൊണ്ട് തല പൊട്ടിയിട്ടും ഉണ്ട്.

മറ്റേ ആൾ ചുറ്റും നോക്കിയിട്ടും ആരെയും കാണുന്നില്ല അതുപോലെ ഭയം അയാളെ നല്ല പോലെ കീഴ്പെടുത്തിയിരുന്നു.

“ആരാടാ അത് ധൈര്യം ഉണ്ടെങ്കിൽ മുൻപിൽ വാടാ”

“വന്നല്ലോ അണ്ണാ, അണ്ണനെ നല്ല പോലെ കാണണം എന്നാണ് ഞങ്ങളോട് പറഞ്ഞത് അപ്പോൾ ഞങ്ങൾക്ക് അണ്ണന്റെ മുൻപിൽ വരാതെ ഇരിക്കാൻ സാധിക്കില്ലല്ലോ.”

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.