?കഥയിലൂടെ ? 5 [കഥാനായകൻ] 466

“ഒന്നുല്ലടോ ഞാൻ ഇങ്ങനെ ഓരോരോ കാര്യങ്ങൾ ഓർത്തു ഇരുന്നു പോയതാ.”

“എന്തായാലും മോള് പോയി ഫ്രഷ് ആയി വാ നമ്മുക്ക് രാത്രിയിലേക്ക് ഉള്ളത് ഉണ്ടാക്കണ്ടേ?”

“നി തുടങ്ങിക്കോ ഞാൻ പെട്ടന്ന് ഫ്രഷ് ആയി വരാം.”

വൈഷ്ണവി അവളുടെ ഡ്രസ്സ്‌ എടുത്തു ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി. അവൾ അപ്പോഴും മനുവിൽ ആയിരുന്നു ചിന്ത. അവൾക്ക് തന്നെ തോന്നി തുടങ്ങി അവൻ അവളോട്‌ പറഞ്ഞ അവന്റെ കഥ മുഴുവൻ സത്യമല്ല എവിടെയോ എന്തൊക്കയോ അവൻ തന്നിൽ നിന്നും മറച്ചിട്ടുണ്ട്. അത് താൻ മനുവിനോട് ഇഷ്ടം തുറന്നു പറഞ്ഞത് കൊണ്ട് തന്നെ ഒഴിവാക്കാൻ പറഞ്ഞത് ആണോ എന്നും അവൾക്ക് സംശയം ആയി തുടങ്ങി. ഇതൊക്കെ ആരോടാണ് ചോദിക്കുക താനും മനുവും തമ്മിൽ എന്താ ബന്ധം എന്ന് എല്ലാവരും ചോദിക്കും. അതുപോലെ ഇപ്പോൾ മനു അവളുടെയും മുതലാളി ആണ്.

അപ്പോൾ ആണ് അവൾക്ക് ജയ്യ് പോരാൻ നേരത്ത് പറഞ്ഞത് ഓർമ വന്നത് ഇനി കഥ അവിടെ കൊച്ചിയിൽ അല്ലെ അപ്പോൾ എല്ലാം അവിടെ നിന്നുകൊണ്ട് തന്നെ നിനക്ക് എല്ലാം മനസ്സിലാകും.” അപ്പോൾ ഇനിയും താൻ അറിയാൻ കിടക്കുന്നു അല്ലെങ്കിൽ സത്യം തിരിച്ചു അറിയാൻ പോകുന്നു. എന്തായാലും വരുന്നിടത്തു വച്ചു കാണാം എന്ന് തീരുമാനിച്ചു അവൾ വേഗം ഫ്രഷ് ആവാൻ തുടങ്ങി.

******************************************************************************************************************************************************************************************************

കമ്പനിയിലെ പരിപാടിക്ക് ശേഷം അനൂപും മനുവും നേരെ പള്ളിയിലേക്ക് ആണ് വന്നത്. മനു അവന്റെ വേണ്ടപ്പെട്ടവരുടെ കല്ലറക്ക് മുൻപിൽ കുറച്ചു നേരം ഇരുന്നു.

പള്ളിയുടെ മുൻപ്പിൽ കാറിൽ ചാരി നിൽക്കുന്ന അനൂപിന്റെ തോളിൽ ഒരു കൈ വച്ചത് കണ്ടാണ് അവൻ ആലോചനകളിൽ നിന്നും മുക്തനായത്.

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.