?കഥയിലൂടെ ? 5 [കഥാനായകൻ] 466

വേദന കൊണ്ട് കിടന്നു ഞെരിങ്ങുന്ന വിഘ്‌നേശിന്റെ എടുത്തു ചെന്ന് ജയ് പറഞ്ഞു.

“ടാ മൈ%@& നി ചാകുന്നതിന് മുൻപ് നി അറിയേണ്ടേ നിനക്ക് ഉള്ള ഈ കോട്ടെഷൻ എന്താണ് എന്ന്. എന്നാ നി കേട്ടോ നിനക്ക് ഓർമ ഉണ്ടോ നിന്റെ പണ്ടത്തെ ബോസ്സിന്റെ മരണത്തിനു പ്രതികാരം ചെയ്തത്. അതെ നിങ്ങൾ ആള് മാറി കൊന്ന ആ രണ്ടുപേരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ വേണ്ടി നിന്നെ ഞങ്ങൾ അങ്ങോട്ട്‌ തീർക്കുക ആണ്. അപ്പോൾ ശരി ഗുഡ് ബൈ.”

അവനോട് സംസാരിച്ചു ജയ്യ് തിരിഞ്ഞു നടന്നു  ഗോഡൗണിന്റെ പുറത്ത് എത്തി. ഫോൺ എടുത്തു വിളിച്ചു.

“ഹലോ സാർ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു ഇനി അവരുടെ ബോഡി പോലും കിട്ടില്ല. അതുപോലെ ഒരു തെളിവ് പോലും നമ്മുക്ക് എതിരെ വരാതെ ഇരിക്കാൻ ഉള്ള കാര്യങ്ങൾ ഒക്കെ ഞങ്ങൾ ചെയ്തിട്ടുണ്ട്.”

“ആണോ എന്നാ അധികം വൈകാതെ ജയ്യ് വീട്ടിലേക്ക് പൊയ്ക്കോളൂ. പിന്നെ ഞാൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ ഇത് നമ്മൾ രണ്ടു പേര് മാത്രം അറിഞ്ഞാൽ മതി. അതുപോലെ എന്നെ ഇനി നേരിട്ട് കണ്ടാൽ പോലും പരിചയം ഉള്ളതായി കാണിക്കരുത്.”

“ഒരിക്കലും ഇല്ല സാർ ഞാൻ ആയിട്ട് ആരെയും അറിയിക്കില്ല മനുവിനോട് പോലും ഞാൻ പറയില്ല. പിന്നെ ഇതുപോലെ ഒരു അവസരം എനിക്ക് തന്ന സാറിനോട് എനിക്ക് നന്ദി എങ്ങനെ പറയണം എന്ന് അറിയില്ല. ഇവനെ ഒക്കെ കൊന്ന് കുഴിച്ചു മൂടാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു. പക്ഷെ എനിക്ക് ആയിട്ട് ഇങ്ങനെ ഒരു അവസരം വരും എന്ന് വിചാരിച്ചില്ല. എന്തായാലും താങ്ക്സ് സാർ.”

“ഏഹ് നന്ദി ഒന്നും വേണ്ടടോ ഇനി എനിക്ക് മനസ്സമാധാനം ആയി കിടന്ന് ഉറങ്ങണം. അപ്പോൾ ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്ക് മെയിൽ ചെയ്താൽ മതി ഒക്കെ ബൈ.”

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.