?കഥയിലൂടെ ? 5 [കഥാനായകൻ] 466

ഹരി: “എന്തിനാടാ ആ പാവത്തിനെ ഇങ്ങനെ പേടിപ്പിക്കുന്നത്. അല്ലെങ്കിലേ നിന്റെ വാക്ക് കേട്ട് അവളെ ചീത്ത പറഞ്ഞു എന്നെ അവൾക്ക് നല്ല പേടി ആണ്.”

അനു: “ടാ അവൾക്ക് നല്ല കഴിവുണ്ട് പക്ഷെ അവൾ ഉപയോഗിക്കില്ല. പിന്നെ എന്നെ അവൾക്ക് ഒട്ടും പേടി ഇല്ല എന്നാ നിന്നെ നല്ല പേടി ആണ് അതല്ലേ അവളെ നിന്നെ കൊണ്ട് ഞാൻ ശരിക്കും ആക്കുന്നത്.”

ഹരി: “ശരിക്കും ഞാൻ പറഞ്ഞേക്കാം.”

എന്ന് പറഞ്ഞു കൊണ്ട് ഹരി അവിടെ നിന്നും നീങ്ങി അനുവും അവിടെ ഓരോരുത്തരെയും സ്വീകരിച്ചു പരിപാടിയുടെ മേൽനോട്ടത്തിലേക്ക് കടന്നു. ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു രാഘവനും സുധയും മാളുവും എത്തി. അവിടെ നിർത്തിരിക്കുന്ന സ്റ്റാഫുകൾ അവരെ സ്വീകരിച്ചു സ്റ്റേജിന്റെ മുൻപിലെ സീറ്റിൽ ഇരുത്തി. അവർ എത്തിയത് കണ്ടു ഹരി മേഘയോട് പരിപാടി തുടങ്ങാൻ പറഞ്ഞു. സുധയുടെ എടുത്തു തന്നെ സീനയും ഇരുന്നു. അനുവും ഹരിയും പരിപാടി തുടങ്ങാൻ പോവുന്നത് കൊണ്ട് അവരുടെ കൂടെ തന്നെ സ്റ്റേജിന്റെ ഫ്രന്റ്റിലെ സീറ്റിൽ ഇരുന്നു.

മേഘ: “വൈഷ്ണവി പറഞ്ഞ പോലെ നല്ല രീതിയിൽ അങ്ങു തുടങ്ങിക്കോളൂ. ടെൻഷൻ ഒന്നും വേണ്ട കേട്ടോ.”

വൈഷ്ണവി: “മാഡം നല്ല പേടി ഉണ്ട് ഞാൻ മാക്സിമം ശ്രമിക്കാം.”

മേഘ: “ഹേയ് പേടി ഒന്നും വേണ്ട നല്ല ഭംഗി ആയി വെൽക്കം സ്പീച്ച് പറഞ്ഞേക്ക്. തനിക്ക് അതിനുള്ള കഴിവ് ഉണ്ട് വേഗം ആയിക്കോട്ടെ.”

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.