?കഥയിലൂടെ ? 5 [കഥാനായകൻ] 466

മേഘ വൈഷ്ണവിയെ നല്ല രീതിയിൽ പ്രോത്സാഹനം കൊടുത്തു പരിപാടി തുടങ്ങി. വൈഷ്ണവി തന്റെ ജീവിതത്തിലെ വലിയ പരിപാടിയിൽ അവതരിപ്പിക്കാൻ തുടങ്ങി. അവൾ നല്ല രീതിയിൽ തുടങ്ങി പിന്നെ കമ്പനിയുടെ എംഡി കം സിഇഒ ആയ രാഘവനെ സ്റ്റേജിലേക്ക് വിളിച്ചു. തൊട്ട് പിറകെ മാനേജ്മെന്റ് അംഗങ്ങൾ ആയ അനൂപും ഹരിയും മാളുവും മേഘയും സ്റ്റേജിലെ സീറ്റിൽ ഇരുന്നു. അധ്യക്ഷ പ്രസംഗത്തിന് വൈഷ്ണവി രാഘവനെ വിളിച്ചു.

രാഘവൻ: “എല്ലാവർക്കും എന്റെ നമസ്കാരം വേദിയിലും ഹാളിലും ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു എത്തിയ എല്ലാവർക്കും എന്റെ പേരിലും കമ്പനിയുടെ പേരിലും ആദ്യമേ എന്റെ നന്ദി അറിയിക്കുന്നു.

3M ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ന്റെ മുപ്പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗം ആയി നടക്കുന്നു ഈ പരിപാടിയിൽ അധ്യക്ഷ സ്ഥാനം ഏറ്റു എടുക്കുമ്പോൾ അഭിമാനവും അതുപോലെ അതിയായ സന്തോഷവും ഉണ്ട്. മുപ്പത്ത് കൊല്ലം മുൻപ് എന്റെ രണ്ടു സുഹൃത്തുക്കൾ അവരുടെ ബിസിനെസ്സ് ഐഡിയ പറയുകയും അതിന് ഞാനും എന്റെ സഹോദരിയും കൂടി അതിൽ നിക്ഷേപിക്കുകയും ചെയ്തു തുടങ്ങിയത് ആണ് ഈ കമ്പനി. അവിടെ നിന്നും ഇന്ന് സൗത്ത് ഇന്ത്യയിൽ ഉള്ള ലീഡിങ് കമ്പനികളിൽ ഒന്ന് ആകാൻ സാധിച്ചത് പല ആളുകളുടെയും ഐഡിയകളും പ്രയത്നങ്ങളും ഒക്കെ ഉണ്ടായത് കൊണ്ട് മാത്രം ആണ്. ആ പല ആളുകളും ആണ് ഇവിടെ സന്നിഹിതരായിരിക്കുന്നത്. നിങ്ങൾ ഇല്ലെങ്കിൽ ഈ സ്ഥാപനം തന്നെ ഇല്ല.

ഞാൻ എന്റെ പ്രസംഗം നീട്ടുന്നില്ല. ഞാൻ ഇന്ന് പരിപാടിയിൽ പെടുത്താത്ത ചില കാര്യങ്ങൾ നിങ്ങളെ അറിയിക്കുക ആണ്. ഞാൻ പറയാൻ പോകുന്നത് ഇവിടെ ചിലർക്ക് മുൻകൂട്ടി അറിയാമായിരിക്കും. ഇനി മുതൽ ഞാൻ വെറും എംഡി ആയി തുടരും. സിഇഒ എന്നാ സ്ഥാനത്ത് നിന്നും ഞാൻ രാജി വച്ചിരിക്കുന്നു പുതിയ മാനേജ്മെന്റ് ഇവിടെ ഇപ്പോൾ ഞാൻ പ്രഖ്യാപ്പിക്കാൻ പോവുകയാണ്.

സിഎംഒ ആയി അനൂപ് ജനാർദ്ദനനെ മാറ്റിയിരിക്കുന്നു അതുപോലെ സിഎഫ്ഒ ആയി ഹരിശങ്കറും തുടരും. പുതിയ സിഒഒ ആയി മേഘ ജോർജിനെ ആപ്പോയിന്റ് ചെയ്തിരിക്കുന്നു. അതുപോലെ ആർ ആൻഡ് ഡി ഹെഡ് ആയി അമൃത അനൂപും തുടരും.”

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.