?കഥയിലൂടെ ? 5 [കഥാനായകൻ] 466

“എന്നാൽ നമ്മുക്ക് വീട്ടിലേക്ക് വിട്ടാലോ?”

“അത് ശരിയാ ഇന്ന് നല്ല ഷീണം ഉണ്ട് മോനെ നമ്മുക്ക് വീട്ടിലേക്ക് ചലിക്കാം.”

അവർ മൂന്ന് പേരും പിന്നെ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു.

വണ്ടി ഗേറ്റ് കിടക്കുമ്പോൾ തന്നെ ഉള്ളിൽ നിന്നുള്ള ബഹളം കേട്ടപ്പോൾ അവർക്ക് മനസ്സിലായി എല്ലാവരും അവിടെ തന്നെ ഉണ്ട് എന്ന്.

അവർ വീട്ടിൽ കയറിയതും പെട്ടന്ന് എല്ലാവരും സൈലന്റ് ആയി. പക്ഷെ സീന അപ്പോഴേക്കും എഴുനേറ്റു വന്നു മനുവിനെ കെട്ടിപിടിച്ചു കരഞ്ഞു പോയി.

“എവിടെ ആയിരുന്നു മോനെ നി?”

“എന്താണ് അമ്മച്ചി കരയാതെ ഞാൻ തിരിച്ചു വന്നില്ലേ.”

“എന്നാലും ഇച്ചായൻ ഞങ്ങളെ ഒക്കെ ഉപേക്ഷിച്ചു പോയില്ലേ”

കണ്ണ് നിറച്ചു കൊണ്ട് മേഘയും അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

“അതെ അമ്മയും മകളും കരഞ്ഞു കൊളമാക്കല്ലേ അവൻ വന്നില്ലേ അത് പോരെ.”

“നി പോടാ സത്യം പറയടാ നിനക്ക് അറിയാമായിരുന്നു അല്ലെ ഇവൻ എവിടെ ആയിരുന്നു എന്ന്?”

അനൂപ് രംഗം ഒന്ന് ശാന്തം ആക്കാൻ വേണ്ടി പറഞ്ഞു എങ്കിലും സീന കണ്ണുനീർ തുടച്ചു കൊണ്ട് അവനോട് ദേഷ്യപ്പെടുന്ന പോലെ ചോദിച്ചു.

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.