ജയ്യ് പറഞ്ഞപ്പോഴേക്കും ഇരുട്ടിൽ നിന്നും അവർക്ക് ചുറ്റും ഒരു എട്ടുപേര് വന്നു നിന്നു. അവർ എല്ലാവരുടെയും കയ്യിൽ എക്സ്പാൻഡബിൾ ബാറ്റേൺ ഉണ്ടായിരുന്നു.
അവരെ കണ്ടു പകച്ചു നിൽക്കുക ആയിരുന്നു വിഘ്‌നേശും കൂട്ടാളിയും.
ജയ്യ് ഇതുകണ്ടു ചിരിച്ചു കൊണ്ട് പതുകെ പിന്നിലേക്ക് മാറാൻ പോയതും വിഘ്‌നേശ് അവനെ ആക്രമിക്കാൻ ആഞ്ഞെങ്കിലും സൈഡിൽ നിന്നും ചവിട്ട് കിട്ടി തെറിച്ചു വീണു.
“ടാ നിന്നോട് ഞാൻ പറഞ്ഞില്ലേ ഇതിൽ ഞാൻ വെറും സഹായി മാത്രം ആണ് എന്ന്. നിന്നോട് ഉള്ള കണക്ക് തീർക്കാൻ വന്നത് ഇവരാണ്.”
ചവിട്ട് കൊണ്ട് തെറിച്ചു വീണ വിഘ്‌നേശിനോട് ഉറക്കെ പറഞ്ഞ ശേഷം ജയ്യ് അവിടെ നിന്നും കുറച്ചു മാറി നിന്നു.
അവിടെ നിന്നു എഴുന്നേൽക്കാൻ ശ്രമിച്ച വിഘ്‌നേശിനെ എടുത്തു നിന്ന ഒരുത്തൻ ഒരു ചവിട്ടും കൂടി കൊടുത്തു. അവൻ വീണ്ടും തെറിച്ചു ചുമരിൽ ഇടിച്ചു വീണു.
ഇതൊക്കെ കണ്ടു പേടിച്ചു നിൽക്കുന്ന കൂട്ടാളി ആണെങ്കിൽ ഇവിടെ നിന്നും രക്ഷപെട്ടു പോകാൻ ഉള്ള വഴി നോക്കുക ആയിരുന്നു.
ചവിട്ട് കൊണ്ട് വീണപ്പോൾ തന്നെ അവന്റെ വായയിൽ നിന്നും ചോര വന്നു. വീണ്ടും എഴുന്നേൽക്കാൻ നോക്കിയ അവന്റെ നെഞ്ചത്ത് ചവിട്ടി രണ്ടു കൈയും പിടിച്ചു തിരിച്ചു ഒടിച്ചു. വേദന കൊണ്ട് അവൻ അലറി വിളിച്ചു എങ്കിലും ആരും തന്നെ രക്ഷിക്കാൻ ഇല്ല എന്ന് അവന് തന്നെ അറിയാമായിരുന്നു.
ബാക്കി ഉള്ളവർ അവരുടെ ബാറ്റേൺ വച്ചു തന്നെ അവന്റെ കാലുകളും ഒടിച്ചു. വിഘ്‌നേശിന്റെ കാര്യം തീരുമാനം ആയതും അവർ അവന്റെ കൂട്ടാളിയേയും അതേപോലെ ആക്കി എടുക്കാൻ അധികം സമയം എടുത്തില്ല.
സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ് ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ് ചെയ്യണം. കഥയുടെ ക്ലൈമാക്സ് ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.
അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?
♥️♥️♥️♥️
❣️
Super
❣️