?കഥയിലൂടെ ? 5 [കഥാനായകൻ] 464

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ തന്നെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഏറു കൊണ്ട ആളും കൂടെ ഉള്ള ആളും നന്നായി ഞെട്ടി.

“ഒന്നും മനസ്സിലായില്ല അല്ലെ മച്ചാ, നി എന്ത് വിചാരിച്ചു ഞാൻ നിനക്ക് എന്റെ പെങ്ങളെ കെട്ടിച്ചു തരും എന്നോ. എടാ പെലയാടി മോനെ നി എന്താ വിചാരിച്ചത് നിന്റെ കെണിയിൽ ഞങ്ങൾ വീണു എന്നോ എന്നാ നിനക്ക് തെറ്റി നിന്നെ കുടുക്കാൻ വേണ്ടി കളിച്ച കളി ആയിരുന്നു അത്. നിന്നെ പൂട്ടാൻ ഒരു അവസരത്തിന് കാത്തിരുന്ന ഞങ്ങൾക്ക് നി തന്നെ ഓടി വന്നു കെണിയിൽ ചാടി.”

അതുവരെ പേടിച്ചു നിന്ന അവന്റെ മുഖത്തിൽ ദേഷ്യം വന്നു. ഒരുതരം വന്യത അവന്റെ മുഖത്തു കാണാൻ സാധിച്ചു.

“നി എന്നെ എന്ത് ചെയ്യും? നി ഒന്നും എന്നെ ഒരു കോപ്പും ചെയ്യില്ല. ഇനി എന്നെ കൊന്നാൽ പോലും നീയും നിന്റെ കുടുംബവും പോലും ഈ ഭൂലോകത്തുണ്ടാവില്ല ജയ്യ്.”

“എടാ നായിന്റെ മോനെ നി ഒന്നും ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല പിന്നെ നി ഉദ്ദേശിച്ച നിന്റെ ആളുകൾ ആണെങ്കിൽ നി ഇപ്പോൾ വിളിച്ചു നോക്ക് ആരും ഇപ്പോൾ ജീവനോടെ ഉണ്ടോ എന്ന് പോലും ഉറപ്പില്ല.”

വിഘ്‌നേഷിനെ പ്രകോപിപ്പിക്കാൻ പറ്റുന്ന പോലെ ജയ്യ് പ്രകോപിപ്പിച്ചു. അവരുടെ സംസാരത്തിനിടയിൽ തന്നെ കല്ല് കൊണ്ട് വീണ ആൾ എഴുന്നേറ്റിയിരുന്നു.

രണ്ട് പേരും കൂടി അവനെ തല്ലാൻ അവന്റെ എടുത്തേക്ക് കുതിക്കാൻ തയ്യാറായപ്പോഴേക്കും.

“ഏഹ് ഞാൻ അല്ല നിങ്ങളെ കൊല്ലാൻ പോകുന്നത് ഞാൻ വെറും അവരുടെ സഹായി മാത്രം.”

“അണ്ണാ നിങ്ങൾക്ക് ഉള്ള ആളുകൾ റെഡി എല്ലാം വേഗം ആയിക്കോട്ടെ.”

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.