അനൂപിനെ കളിയാക്കി കൊണ്ട് മനു അവരുടെ പഴയ മനു ആക്കാൻ ശ്രമിച്ചു.
“കേൾക്കാൻ ഒക്കെ രസമുണ്ട് പക്ഷെ പണ്ടത്തെ പോലെ അല്ലടാ രാത്രി ആയാൽ വീട്ടിൽ ആ കുരിപ്പ് ഒറ്റക്ക് ആയിരിക്കും. അവളെ പറ്റി ഇനി പ്രതേകിച്ചു നിനക്ക് പറഞ്ഞു തരേണ്ട ആവിശ്യം ഇല്ലല്ലോ?”
അനൂപ് വീണ്ടും അവന്റെ നിസഹായത വെളിവാക്കി. അത് കേട്ടുകൊണ്ട് ചിരിക്കുക ആയിരുന്നു ഹരി.
“ചിരിക്കട തെണ്ടി, നി അവളുടെ കയ്യിൽ നിന്നും രക്ഷപെട്ടല്ലോ. നിനക്ക് അറിയോടാ മനു കല്യാണം കഴിയുന്നത് വരെ പഞ്ച പാവം ആയി നിന്നിരുന്ന പെണ്ണ് ആണ് ഇപ്പോൾ എന്നെ കൊണ്ട് വട്ടം കറക്കുന്നത്.”
“വിഷമിക്കാതെ കുട്ടാ അവളെ അവളുടെ വീട്ടിൽ ആക്കിയാൽ പോരെ അല്ലെ ഹരി ഇപ്പോൾ അമ്മാവൻ വന്നതുകൊണ്ട് പ്രശ്നവും ഇല്ല.”
മനു അതിൽ ഒരു പരിഹാരം കണ്ടത്തോടെ അവർ മൂന്ന് പേരും ചിരിച്ചു.
“ടാ അപ്പോൾ നി എവിടെ ആണ് നിക്കുന്നത്?”
“ഞാൻ ഇപ്പോൾ നിൽക്കുന്നത് നമ്മുടെ ഗസ്റ്റ് ഹൗസിൽ ആണ് അവിടെ നിന്നും നാളെ എന്റെ സാധനങ്ങൾ എടുത്തു വീട്ടിൽ വക്കണം. വീട് എപ്പോഴും വൃത്തി ആക്കി ഇടുന്നത് കൊണ്ട് വലിയ പ്രശ്നം ഇല്ല.”
“എന്നാലേ നി ഇന്ന് ഗസ്റ്റ് ഹൗസിൽ പോകുന്നില്ല നമ്മൾ എല്ലാവരും ഇന്ന് എന്റെ വീട്ടിൽ ആണ് നിക്കുന്നത്. അച്ഛൻ അവരോട് ഒക്കെ ഇന്ന് അവിടെ നിന്നാൽ മതി എന്ന് പറഞ്ഞിട്ടുണ്ട് അതുപോലെ നിന്നെ അവിടേക്ക് കൊണ്ട് വന്നാൽ മതി എന്നാണ് പറഞ്ഞത്.”
സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ് ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ് ചെയ്യണം. കഥയുടെ ക്ലൈമാക്സ് ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.
അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?
♥️♥️♥️♥️
❣️
Super
❣️