അനൂപ് ആ വ്യക്തിയെ നോക്കിയപ്പോൾ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു.
“നി അവരെ ഇത്രയും പെട്ടന്ന് വീട്ടിൽ ആക്കിയോ?”
“ഇല്ല ടാ അച്ഛൻ ആക്കിക്കോളാം എന്ന് പറഞ്ഞു അതുകൊണ്ട് ഞാൻ ഇങ്ങോട്ട് പോന്നു. എനിക്ക് അറിയാമായിരുന്നു നിങ്ങൾ ഇങ്ങോട്ട് ആണ് വരുന്നത് എന്ന്.”
“നി എങ്ങനെ ആണ് വന്നത് വണ്ടിക്കാണോ?”
“അല്ലടാ അച്ഛൻ എന്നെ ഇവിടെ ആക്കിയിട്ട് അവരെയും കൊണ്ട് പോയി. അതുപോട്ടെ മനു എന്തെങ്കിലും പറഞ്ഞോടാ? അവൻ എവിടെ ആയിരുന്നു എന്നോ? എന്തെങ്കിലും പറഞ്ഞോ?”
അനൂപിന്റെ കൂടെ കാറിൽ ചാരി നിന്നുകൊണ്ട് ഹരി ആണ് ചോദ്യം ചോദിച്ചത്.
“ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല അവൻ ആകെ പറഞ്ഞത് ഇങ്ങോട്ട് കൊണ്ടുവരാൻ മാത്രം ആണ്.”
അതിന് ഹരി മൂളിയിട്ട് അവർ മനുവിന് വേണ്ടി കാത്തിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ മനു പള്ളിയിൽ നിന്നും ഇറങ്ങി വരുന്നത് ആണ് രണ്ടു പേരും കണ്ടത്.
“നിങ്ങൾ വണ്ടി എടുക്ക് എന്നിട്ട് കുറച്ചു നേരം സ്വസ്ഥമായി ഇരിക്കാൻ പറ്റുന്ന സ്ഥലത്തേക്ക് പോകാം.”
അവർ രണ്ടു പേരും പിന്നെ ഒന്നും പറയാതെ വണ്ടിയിൽ കയറി അവരുടെ പണ്ടത്തെ സ്ഥിരം സ്ഥലത്തേക്ക് വണ്ടി എടുത്തു.
******************************************************************************************************************************************************************************************************
സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ് ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ് ചെയ്യണം. കഥയുടെ ക്ലൈമാക്സ് ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.
അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?
♥️♥️♥️♥️
❣️
Super
❣️