?LoVe & WaR 5?[ പ്രണയരാജ] 480

അമ്മയുടെ ശബ്ദം കേട്ടു പാർവതി ഉണർന്നു

 

ദാ… വരുന്നു അമ്മേ..

 

അതും പറഞ്ഞു പാർവ്വതി എഴുന്നേറ്റു ഇരുന്നു. തന്റെ അഴിഞ്ഞു കിടന്ന കേശഭാരം വാരികെട്ടി ഒതുക്കിയ ശേഷം, അവളുടെ മിഴികൾ അവന്റെ മുഖത്ത് പതിഞ്ഞു. ഒരു ചെറുപുഞ്ചിരി അവളുടെ മുഖത്തെ കൂടുതൽ സുന്ദരമാക്കി, അതോടെ ചുവന്നു തുടുത്ത മുഖവുമായി, അവൾ അവന്റെ കവളിൽ  ചുംബനം നൽകിയ ശേഷം,പതിയെ വാതിൽ തുറന്നു പുറത്തേക്ക് പോയി.

 

നിറഞ്ഞ മനസ്സോടെ, മനസ്സറിഞ്ഞ് പുഞ്ചിരിച്ച് കൊണ്ടാണ് ശിവ മിഴികൾ വീണ്ടും തുറന്നത്. രാവിലെ ത ന്നെ തന്റെ പ്രണയിനിയുടെ അധരങ്ങൾ പകർന്നു നൽകിയ സ്നേഹചൂടിൽ അവന്റെ മനസ്സ് നിറഞ്ഞിരുന്നു.

 

പുറത്തു നിന്നും അമ്മയും അവളുമായുള്ള സംസാരങ്ങളുടെ  ചെറു ശബ്ദങ്ങൾ  ഇവിടെയും കേൾക്കാം. അവൻ വേഗം തന്നെ ഫ്രഷായി ജോലിക്ക് പോകുവാൻ ഉള്ള തയ്യാറെടുപ്പിലാണ്.ഭക്ഷണം കഴിക്കാനായി മേശയ്ക്ക് മുന്നിൽ ചെന്ന് ഇരുന്നതും, തിരക്കിട്ട് പാഞ്ഞുcവരുന്ന പാർവ്വതിയെ ആണ് ഞാൻ കണ്ടത്.

 

എനിക്കു മുന്നിൽ പാത്രം നിരത്തുമ്പോഴും, ഭക്ഷണം വിളമ്പി തരുമ്പോഴും, അവളിൽ ഉണ്ടായിരുന്ന പരവേശവും നാണവും അവളെ എനിക്ക് കൂടുതൽ പ്രിയപ്പെട്ടവൾ ആക്കി. മിഴികൾ  കൊണ്ട് അവൾ  പറയാതെ പറയുന്ന പല കാര്യങ്ങളും ഇന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്, അവളുടെ ഉള്ളിലെ കൊച്ചു  ആഗ്രഹങ്ങൾ  പോലും എനിക്കു  വായിച്ചെടുക്കാൻ കഴിയുന്നു.

 

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇഡ്ഡലിയും സാമ്പാറുമാണ്, ഇന്ന് അവൾ എനിക്കായി ഒരുക്കിയത്. ഭക്ഷണം മതിയാക്കി ഞാൻ കൈ കഴിയുക ഇറങ്ങിയതും, എനിക്ക് ഓർമ്മ വന്നിരുന്നു ഫോണെടുക്കാൻ മറന്നത്, തിരിച്ചു  ഹോളിലേക്ക് കയറിയപ്പോൾ ഞാൻ  കണ്ട കാഴ്ച. ഞാൻ ബാക്കി വെച്ച ഭക്ഷണം, സന്തോഷത്തോടെ കഴിക്കുന്ന പാർവ്വതിയെ.

 

അവൾ അത് ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിയതു കൊണ്ടാണ് ഇന്ന് ഞാൻ ഭക്ഷണം ബാക്കിയാക്കിയത്, മനസ്സുകൊണ്ട് അവൾ  ഇന്നെന്റെ ഭാര്യയാണ്, ശരീരം കൊണ്ട് നിങ്ങൾ ഒന്നായി ഇല്ലെങ്കിലും, ഇതാണ് യഥാർത്ഥ ദാമ്പത്യം.

Updated: January 6, 2021 — 6:16 pm

31 Comments

  1. ponno feeel adichu

  2. എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു

Comments are closed.