?LoVe & WaR 5?[ പ്രണയരാജ] 480

ഓക്കേ ശിവ.

 

ഫോൺ കോൾ അവസാനിച്ചതും, മനസ്സിന് ഒത്തിരി സന്തോഷം, ഒപ്പം കുറച്ച് സങ്കടങ്ങളും ബാക്കിയായി. അവളോട് സംസാരിക്കാൻ കഴിഞ്ഞത് ഒത്തിരി സന്തോഷം പകർന്നു, എന്നാൽ അവർ സ്വയം കുറ്റപ്പെടുത്തിയത് അത് എനിക്ക് സങ്കടവും പകർന്നു.

 

?????

 

ഓഫീസിലെ തിരക്കുകൾ എല്ലാം കഴിഞ്ഞതിനു ശേഷം, വീട്ടിലേക്ക് തിരിക്കുകയായിരുന്നു. പോകുന്ന വഴി, ഒരു പൂക്കടയിൽ കണ്ട മുല്ലപ്പൂവ്, എന്നെ വല്ലാതെ ആകർഷിച്ചു. അവിടെ വണ്ടി നിർത്തി, നാലുമുഴം മുല്ലപ്പൂവും വാങ്ങി, ഞാൻ വീട്ടിലേക്ക് യാത്രയായി.

 

പാർവതി, അവൾക്ക് ഏറെ ഇഷ്ടമാണ് മുല്ലപ്പൂ… ഞങ്ങളുടെ പ്രണയം തുടങ്ങിയതിനു ശേഷം, വന്നെത്തിയ ഓണം സെലിബ്രേഷൻ, അന്നാണ് ആദ്യമായ് അവൾക്ക് മുല്ലപ്പൂവിനോടുള്ള ഇഷ്ടം ഞാനറിയുന്നത്.ആ പഴയ കാലത്തേക്ക് ഒരു നിമിഷം  എന്റെ ഓർമ്മകൾ ചേക്കേറി.

 

അന്ന് ഞാൻ രാധു വിളിക്കാതെ തന്നെ, അതിരാവിലെ ഉണർന്നിരുന്നു. എത്രയും പെട്ടെന്ന് കോളേജിലേക്ക് എത്താനുള്ള വ്യഗ്രത ആയിരുന്നു മനസ്സു നിറയെ. ഞങ്ങളുടെ പ്രണയം തുടങ്ങിയതിനു ശേഷം ആദ്യമായി വരുന്ന ഫംഗ്ഷൻ. ഒട്ടനവധി ആഗ്രഹങ്ങൾ മനസ്സിലുണ്ടായിരുന്നു.

 

പെട്ടെന്നു തന്നെ പല്ലു തേപ്പും കുളിയും കഴിച്ചു, നീല കരയുള്ള കസവും മുണ്ടും, നീല ഷർട്ടും ധരിച്ച് ഞാൻ, ഡൈനിങ് ടേബിളിനു മുന്നിലെത്തിയിരുന്നു. പെട്ടെന്ന് എന്തോ അത്ഭുത കാഴ്ച കണ്ടതുപോലെ രാധു എന്നെ തന്നെ നോക്കി നിൽക്കുന്നു. ആ കാഴ്ച കണ്ടപ്പോൾ ചിരിയാണ് എനിക്ക് വന്നത്.

 

എന്താ… രാധൂ… എന്താ… നോക്കി നിൽക്കുന്നത്.

 

അല്ലാ… ഇന്ന് കാക്ക മലർന്നു പറക്കും, എന്നാ…. തോന്നുന്നേ…

 

ദേ… രാധൂ… വേണ്ടേ..

 

Updated: January 6, 2021 — 6:16 pm

31 Comments

  1. ponno feeel adichu

  2. എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു

Comments are closed.