?LoVe & WaR 5?[ പ്രണയരാജ] 480

ആരു പറഞ്ഞു…

 

ഇല്ല, എനിക്കറിയാം..

 

ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. എന്തു പറഞ്ഞാലും കണ്ണീരൊഴുക്കുക എന്നത് പെണ്ണിന് കൈ വന്ന കലയാണ്. ആ കണ്ണീര് കാണുമ്പോൾ സ്നേഹിക്കുന്ന പുരുഷൻ്റെ ഹൃദയമാണ് നീറുകയെന്നത് അവർക്ക് അറിയില്ല. എനി അറിഞ്ഞു കൊണ്ടാണോ… അവരങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചാൽ  ആർക്കുമറിയില്ല, കാരണം പെണ്ണ് എന്നാൽ ആർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരു സമസ്യ തന്നെയാണ്.

 

എപ്പോൾ ചിരിക്കും, എപ്പോൾ കരയും എന്ന് ആർക്കും പറയാനാവില്ല, സന്തോഷം വന്നാലും കരയും, സന്തോഷം വന്നാലും ചിരിക്കും, ദുഃഖം മറച്ചു പിടിക്കാൻ ചിരിക്കും, ദുഖം  സഹിക്ക  വയ്യാതെയും കരയും , അതെല്ലാം മനസ്സിലാക്കാൻ ഒരു പുരുഷ ജന്മം മതിയാവാതെ വരും.

 

ഞാൻ പതിയെ അവളുടെ അരികിലേക്ക് ചെന്നു, ഇരു കൈകളും അവളുടെ ഷോൾഡറിൽ പിടിച്ചു കൊണ്ട് ഞാൻ അവളെ നോക്കി, തല താഴ്ത്തി കരയുനന്ന അവളെ കണ്ട്  എനിക്ക് ചിരിയാണ് വന്നത്. അവളുടെ താടി പിടിച്ചു ഞാൻ പതിയെ ഉയർത്തി, ആ കണ്ണുകളിലേക്കു തന്നെ ഞാൻ നോക്കി, ആ സമയം, നാണമെന്ന വികാരം അവളെ അടിമപ്പെടുത്തിയിരുന്നു. അവൾ പതിയെ പറഞ്ഞു.

 

ശിവ, എനിക്ക് സമ്മതമാണ്.. നീ എന്തു വേണമെങ്കിലും ചെയ്തോ…

 

അവളുടെ നിഷ്കളങ്കമായ വാക്കുകൾക്ക് എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. അവൾ എത്ര മാത്രമാണ് എന്നെ പ്രണയിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.

 

പാർവതി, കുറച്ചു മുന്നേ ഞാൻ നിന്റെ കണ്ണുകളിൽ കണ്ട ആ ഭയം, അതിൻ്റെ എല്ലാ അർത്ഥങ്ങളും എനിക്ക് മനസ്സിലാകും, അതുകൊണ്ട് തന്നെയാണ് ഞാൻ അതിന് തുനിയാതെ നിന്നതും.

 

ഇല്ല, ശിവ…അത് ഞാൻ ,

 

Updated: January 6, 2021 — 6:16 pm

31 Comments

  1. ponno feeel adichu

  2. എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു

Comments are closed.