?നിന്നിലായ് ? [കിറുക്കി ?] 214

ഞങ്ങൾ അവിടെ ചെല്ലുന്നത് അവർക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു… എന്തൊക്കെയോ മറച്ചു പിടിക്കുന്ന പോലെ…. അങ്ങനെ ഒരു ദിവസം ഒരുപാട് വഴക്കിട്ടു ഞങ്ങൾ മോളെ അവിടെ നിന്നും ഡോക്ടറെ കാണിക്കാൻ കൊണ്ട് പോയി

അവിടെ ഡോക്ടർ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് അറിഞ്ഞത് മോള് കുറെ നാളുകളായി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന്….കൗൺസിലിങ് നടത്തിയപ്പോൾ അറിഞ്ഞു അവളെ ശരീരികമായി ഉപദ്രവിച്ചത് അവളുടെ സ്വന്തം അച്ഛനും അച്ഛന്റെ അച്ഛനും ചേർന്നാണെന്ന്…. കുഞ്ഞായിരുന്നല്ലേ അവൾ എന്നിട്ടും ആ കഴുകന്മാർ എന്റെ കുഞ്ഞിനെ…. ഒന്നും അറിയാതെ ഞങ്ങളും…… ”

മാധവൻ കരഞ്ഞുകൊണ്ട് കണ്ണട ഊരി മാറ്റി…. ആധി ആകെ സ്തംഭിച്ചു നിന്നു പോയി…..

“എന്റെ രാധുനെയും അവർ കൊന്നതാ… ഭ്രാന്തൻ ആയിരുന്നു അവൻ… എന്റെ കുഞ്ഞിനെ അത്രയ്ക്ക് ക്രൂരമായി ആയിരുന്നു അവന്മാർ…. ഒരുപാട് മുറിവുകൾ അവളുടെ ജനനേന്ദ്രിയത്തിൽ ഉണ്ടായിരുന്നു… അവളെ ഉടനെ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു…. അവർക്കെതിരെ കേസും കൊടുത്തു… പക്ഷെ ശക്തമായ തെളിവുകൾ ഇല്ലെന്ന് പറഞ്ഞു കാശ് എറിഞ്ഞു അവർ രക്ഷപെട്ടു… നമ്മുടെ നാട്ടിലെ നിയമങ്ങൾ അല്ലെ….

അന്ന് ഒരുപാട് ചികിൽസിച്ചും കൗൺസിലിംഗ് നടത്തിയുമൊക്കെയാ അവളെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് ….. എന്നാലും ഭൂതകാലം അവളുടെ ഉള്ളിൽ എന്നും പേടിപ്പെടുത്തുന്ന ഓർമയായി ഉണ്ടായിരുന്നു…. ആ കുഞ്ഞ് മനസ്സ് മരവിച്ചു പോയിരുന്നു…. ആരോടും ഒരു കൂട്ടില്ല…. മിണ്ടില്ല…. പഠിക്കുക മാത്രം ചെയ്യും…. കുടുംബ ബന്ധങ്ങളിൽ വിശ്വസം പോലും ഇല്ലാതെയായ്… എല്ലാവരും അവരെ പോലെ ക്രൂരന്മാർ ആണെന്ന് ചിന്തിച്ചു……

ആ ഇടയ്ക്ക് അവളെ ഉപദ്രവിച്ച എല്ലാവരും ദുർമരണപ്പെട്ടു… അവളുടെ അച്ഛൻ എന്ന് പറയുന്ന ആ ചെകുത്താൻ ജനനേന്ദ്ര്യത്തിൽ കാൻസർ വന്നു വേദന അനുഭവിച്ച മരിച്ചത്….. ദൈവത്തിന്റെ കോടതിയിൽ അവർക്ക് മാപ്പുണ്ടോ….. മോൾക്ക് ഒരു മാറ്റം ഉണ്ടാവാൻ അവളെയുമായി ഞാനും ഇന്ദുവും മുംബൈക്ക് പോയി… അവളുടെ ഉള്ളിൽ ആരെങ്കിലുമൊക്കെ ആയി തീരണമെന്ന് ഉള്ള വാശി നിറച്ചു… പക്ഷെ അവളുടെ ഉള്ളിൽ നഷ്ടപെട്ട കുടുംബ ബന്ധങ്ങളുടെ വില മനസിലാക്കി കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല

മോനെ നീ ഇന്ന് കാണുന്ന ആരാധ്യ അല്ല… സ്നേഹിക്കാൻ അറിയാവുന്ന ഒരു മനസ്സ് എന്റെ കുഞ്ഞിനുണ്ട്…അവളെ മാറ്റിയെടുക്കാൻ നിനക്ക് കഴിയുമെന്ന് എന്ന് തന്നെയാ എന്റെ വിശ്വാസം… അവളുടെ കഥകൾ കേട്ടുള്ള സഹതാപം അല്ല അവളോട് ശെരിക്കും സ്നേഹം തോന്നുന്നെങ്കിൽ മാത്രം അവളെ സ്വീകരിച്ചാൽ മതി…. അല്ലെങ്കിൽ ഞങ്ങൾക്ക് തിരികെ തന്നേക്ക് പൊന്നു പോലെ നോക്കിക്കോളാം ഞങ്ങൾ…… ”

ആധി മാധവിനെ തന്നിലേക്ക് ചേർത്തു പിടിച്ചു…. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു…….

തിരികെ വീട്ടിലേക്ക് വന്നപ്പോൾ ആരു അവിടെയെങ്ങും ഇല്ല… അവൻ പാടത്തു പണിക്കാരെ നോക്കാൻ വന്നപ്പോൾ അവിടെ കുട്ടികൾ തോട്ടിൽ തോർത്തുകൊണ്ട് മീൻ പിടിക്കുന്നതും നോക്കി വരമ്പിൽ ഒരു ചിരിയോടെ ഇരിക്കുന്നുണ്ട്…. അവന് മാധവൻ പറഞ്ഞ കാര്യങ്ങൾ ഓർത്തു വല്ലാത്ത വേദന തോന്നി…. അവൻ കുറച്ചു നേരം കൂടി അവളെ നോക്കി നിന്നിട്ട് പണിക്കാരുടെ അടുത്തേക്ക് പോയി

ജോലിക്കാരോടൊപ്പം തമാശയൊക്കെ പറഞ്ഞു പാടത്തെ വെള്ളം പോകാനുള്ള ചാല് വെട്ടുന്ന അവനെ അവൾ നോക്കി നിന്നു… എല്ലാവരോടും ചിരിച്ചുകൊണ്ടാണ് സംസാരം…. വരമ്പിലൂടെ പോകുന്ന ആൾക്കാരൊക്കെ ഓരോ വിശേഷങ്ങൾ പറഞ്ഞു അവന്റെ അടുത്ത് നിൽപ്പുണ്ട്….

തിരികെ വീട്ടിലേക്ക് വന്നപ്പോൾ അമ്മുനോട് ഇവിടെയുള്ള ലൈബ്രറി എവിടെയാണെന്ന് ചോദിച്ചു…. അവളാണ് മുകളിലെ ഒരു റൂമിലേക്ക് കൊണ്ട് വന്നത്…. ആ മുറി നിറയെ ബുക്കുകൾ… അവളൊരു സംശയത്തോടെ ഉള്ളിലേക്ക് കയറി

“ഏട്ടന്റെ കളക്ഷനാ ഏട്ടത്തി…..”

അമ്മു പറഞ്ഞപ്പോൾ അവൾ അത്ഭുതത്തോടെ നോക്കി…. അവിടെ ഷെൽഫിൽ ഇരിക്കുന്ന മെഡലുകളിലേക് അവളുടെ നോട്ടം പോയി

“അതൊക്കെ ഏട്ടന്റെയാ…”

ആരു സംശയത്തോടെ അമ്മുനെ നോക്കി

“നിന്റെ ഏട്ടൻ പഠിച്ചിട്ടുണ്ടോ…..”

24 Comments

  1. ♥♥♥♥♥♥

  2. കിറുക്കി…

    എന്താ പറയാ… കിടു… അവസാനം ഒക്കെ ആയപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ വരെ നിറഞ്ഞു… സൂപ്പർ …

    ❤️❤️❤️❤️❤️

  3. 10, 30 പാർട്ടിന് ഉള്ള കഥയാണ് 13 പേജിൽ തീർത്തത്…… എന്നാലും കിടിലം ആയിരുന്നു… നല്ല ഫീലിൽ വായിച്ചു പോയി….. ഒരുപാട് ഇഷ്ട്ടമായി…. വെറുത്തിരുന്നവരെ സ്നേഹിച്ച ആരാധ്യ.. ..
    അവളുടെ change മനോഹരമായിരുന്നു…
    ❤❤❤❤

    സ്നേഹത്തോടെ സിദ്ധു ❤

  4. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിട്ടുണ്ട്.. പക്ഷേ പെട്ടെന്ന് തീർക്കാതെ ഒന്നു രണ്ട് പാർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ..

  5. ഇത്തിരി പൂവ്

    കിറുക്കിയുടെ ഇ കിറുക്കും ഇഷ്ടപ്പെട്ടു,???

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  6. Simple and cute, yet mesmerizing and powerful!!!!!

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  7. എൻ്റെ പൊന്നുടാവെ കിറുക്കി? വീണ്ടും വീണ്ടും അൽഭുതപെടുത്താലോ ഒരു രക്ഷേം ഇല്ല ശെരിക്കും അടിപൊളി ആയിട്ടുണ്ട്?????❤️❤️❤️❤️

    ഇനിയും എഴുതണം ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ❣️

  8. Nannayitt y eth pole follow cheyith pokuka

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  9. അശ്വിനി കുമാരൻ

    ❤️

    1. കിറുക്കി ?

      ❣️❣️

    1. കിറുക്കി ?

      താങ്ക്യു ❣️

  10. As usual.. ഒരു കൊച്ചു sweet കഥ ????❤

    1. കിറുക്കി ?

      താങ്ക്യു ❣️

  11. കിറുക്കീ… ???.
    ❤❤❤. ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല..
    ഒറ്റ വാക്ക്..
    ❤❤❤❤❤
    അടിപൊളി….
    ?????
    Keep writing…
    സ്നേഹം മാത്രം

    1. കിറുക്കി ?

      താങ്ക്യു ❣️

  12. Nannaayittund
    Ithupolulla mattu kathakale apekshichu pettennu convincing closure
    Excellent ????

    1. കിറുക്കി ?

      താങ്ക്യൂ ❣️

    1. കിറുക്കി ?

      താങ്ക്യു ❣️

Comments are closed.