?നിന്നിലായ് ? [കിറുക്കി ?] 214

അവളും അറിയാതെ അവന്റെ കണ്ണിലേക്കു തന്നെ നോക്കി പോയി… കണ്ണെടുക്കാൻ അവൾക്ക് സാധിച്ചില്ല…. പെട്ടെന്ന് ആധി അവളുടെ ഉണ്ടക്കവിളിൽ അമർത്തി കടിച്ചു….. അവളൊരു ശീൽക്കാരത്തോടെ അവനെ ചേർത്തു പിടിച്ചു…. വേദനയോടൊപ്പം എന്തോ ഒരു സുഖം വന്നു നിറയുന്നത് അവൾ അറിഞ്ഞു…. അവൻ അവളുടെ നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ചു പെട്ടെന്ന് എണിറ്റു പോയി…. അവൾ അങ്ങനെ തന്നെ ഒരു ചിരിയോടെ കിടന്നു……

രാവിലെ അമ്മയോടും മാളൂന്റെയും കൂടെ കുളപ്പടവിലേക്ക് വന്നതാണ് ആരു ….. അമ്മ അവൾക്ക് കച്ച കെട്ടിക്കൊടുത്തു …. ഏതോ സുഗന്ധമുള്ള തൈലം അമ്മ കിണ്ണത്തിൽ നിന്നും ആരുന്റെ കയ്യിലും കാലിലും തേച്ചു കൊടുത്തു

“അമ്മ ഈ തൈലം ഒന്നും തേച്ചില്ലെങ്കിലും ഏട്ടത്തി സുന്ദരിയാ….”

മാളു അമ്മയെ കളിയാക്കി പറഞ്ഞു

“ഒന്ന് പൊടി പെണ്ണെ…. എന്നും എന്റെ മോളുടെ സൗന്ദര്യം ഇങ്ങനെ നിലനിൽക്കാനാ ഞാനിതൊക്കെ ചെയ്യുന്നത്….”

അമ്മ മാളൂന്റെ തലയ്ക്കൊരു കിഴുക്ക് കൊടുത്തു ആരുനോട് പറഞ്ഞിട്ട് പുറത്തേക്ക് പോയി… മാളുവും അവരുടെ പിറകെ പോയി…. ആരു കാല് പതിയെ വെള്ളത്തിൽ തൊട്ട് നോക്കി…. നല്ല തണുപ്പ് ഉണ്ട്… അവൾ ഒരു മൂളിപ്പാട്ടൊക്കെ പാടി ഒരു ചെറിയ ചിരിയോടെ തിരിഞ്ഞപ്പോൾ തൊട്ട് പിന്നിൽ ആധി ….. ആ ഞെട്ടലിൽ പിന്നിലെ വെള്ളത്തിലേക്ക് വീഴാൻ പോയ അവളെ അവൻ ചേർത്തു പിടിച്ചു…. ഒരു മുണ്ടിന്റെ മാത്രം മറവിൽ അവനോട് ചേർന്ന് നിന്നപ്പോൾ അവളിലൂടെ ഒരു വിറയൽ കടന്നു പോയി….

“ഏട്ടത്തി……”

പെട്ടെന്ന് മാളൂന്റെ വിളി കെട്ട് ആധി ആരുനെയുമായി മറപ്പുരയിലേക്ക് കയറി…..അവളെ ചേർത്തു പിടിച്ചു നിന്നു…. അവളും ഒരു കുഞ്ഞ് ചിരിയോടെ അവനോട് ചേർന്ന് നിന്നു

“ഏട്ടത്തി എവിടെയാ….”

“ഞാൻ…. ഞാൻ മറപ്പുരയിൽ ഉണ്ട് മാളുസെ ….”

“ഇത്ര പെട്ടെന്ന് കുളി കഴിഞ്ഞോ…”

മാളൂന്റെ ചോദ്യം കെട്ട് അവൾ ദയനീയതയോടെ അവനെ നോക്കി… അവന്റെ നോട്ടം മുഴുവൻ അവളിലാണ്..

“അത്… പിന്നെ… ആ ഡ്രസ്സ്‌ അഴിഞ്ഞു പോകാൻ തുടങ്ങിയപ്പോൾ വന്നതാ…”

“ആഹ് ഓക്കേ വേഗം വായോ…”

മാളു അവിടെ നിന്നു പോയെന്ന് മനസിലായപ്പോൾ അവൻ ഒന്നുകൂടെ അവളിലേക്ക് ചേർന്ന് നിന്നു

“ഇഷ്ടായോ ഇവിടെ എല്ലാവരെയും….”

അവൻ പതിയെയാണ് അവളോട് ചോദിച്ചത്… അവൾ തലയാട്ടി

“എല്ലാരേയും ഇഷ്ടായോ…”

അവൾ വീണ്ടും തലയാട്ടി

“എന്നെയോ…”

അവൾ അവനെ തന്നെ നോക്കി നിന്നു… ആ നോട്ടത്തിൽ നിന്നും തനിക്കുള്ള ഉത്തരം അവന് കിട്ടി…. അവൻ അവളുടെ നഗ്നമായ കഴുത്തിലെ മറുകിലേക്ക് അമർത്തി ഉമ്മ വെച്ചു…. പതിയെ അത് നുണഞ്ഞെടുത്തു…… അവളും അവനെ തന്നിലേക്ക് അടുപ്പിച്ചു പിടിച്ചു

അമ്മുവിനോപ്പം ആദ്യമായി ശിവക്ഷേത്രത്തിലേക്ക് പോകുവാണ് ആരു…. ആധിയോട് പറഞ്ഞപ്പോൾ കോടിയേറ്റത്തിന് ഒന്നിച്ചു പോകാമെന്നു പറഞ്ഞു…. പാടവും കുളവും തോടും എല്ലാം അവളിൽ വല്ലാത്തൊരു സന്തോഷം നിറച്ചു… തന്നെ പരിചയമില്ലാത്ത എല്ലാവരെയും അമ്മു പരിചയപെടുത്തുന്നുണ്ട്…. ഒരുപാട് സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അവരെല്ലാം സംസാരിക്കുന്നത്…. അത് ആധിയോടുള്ള അവരുടെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഭാഗമാണെന്ന് അവൾക്ക് മനസിലായി…..

24 Comments

  1. ♥♥♥♥♥♥

  2. കിറുക്കി…

    എന്താ പറയാ… കിടു… അവസാനം ഒക്കെ ആയപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ വരെ നിറഞ്ഞു… സൂപ്പർ …

    ❤️❤️❤️❤️❤️

  3. 10, 30 പാർട്ടിന് ഉള്ള കഥയാണ് 13 പേജിൽ തീർത്തത്…… എന്നാലും കിടിലം ആയിരുന്നു… നല്ല ഫീലിൽ വായിച്ചു പോയി….. ഒരുപാട് ഇഷ്ട്ടമായി…. വെറുത്തിരുന്നവരെ സ്നേഹിച്ച ആരാധ്യ.. ..
    അവളുടെ change മനോഹരമായിരുന്നു…
    ❤❤❤❤

    സ്നേഹത്തോടെ സിദ്ധു ❤

  4. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിട്ടുണ്ട്.. പക്ഷേ പെട്ടെന്ന് തീർക്കാതെ ഒന്നു രണ്ട് പാർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ..

  5. ഇത്തിരി പൂവ്

    കിറുക്കിയുടെ ഇ കിറുക്കും ഇഷ്ടപ്പെട്ടു,???

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  6. Simple and cute, yet mesmerizing and powerful!!!!!

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  7. എൻ്റെ പൊന്നുടാവെ കിറുക്കി? വീണ്ടും വീണ്ടും അൽഭുതപെടുത്താലോ ഒരു രക്ഷേം ഇല്ല ശെരിക്കും അടിപൊളി ആയിട്ടുണ്ട്?????❤️❤️❤️❤️

    ഇനിയും എഴുതണം ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ❣️

  8. Nannayitt y eth pole follow cheyith pokuka

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  9. അശ്വിനി കുമാരൻ

    ❤️

    1. കിറുക്കി ?

      ❣️❣️

    1. കിറുക്കി ?

      താങ്ക്യു ❣️

  10. As usual.. ഒരു കൊച്ചു sweet കഥ ????❤

    1. കിറുക്കി ?

      താങ്ക്യു ❣️

  11. കിറുക്കീ… ???.
    ❤❤❤. ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല..
    ഒറ്റ വാക്ക്..
    ❤❤❤❤❤
    അടിപൊളി….
    ?????
    Keep writing…
    സ്നേഹം മാത്രം

    1. കിറുക്കി ?

      താങ്ക്യു ❣️

  12. Nannaayittund
    Ithupolulla mattu kathakale apekshichu pettennu convincing closure
    Excellent ????

    1. കിറുക്കി ?

      താങ്ക്യൂ ❣️

    1. കിറുക്കി ?

      താങ്ക്യു ❣️

Comments are closed.