?നിന്നിലായ് ? [കിറുക്കി ?] 214

“മോള് വിഷമിക്കണ്ട… ഇന്നലെ നടന്നതിന്റെ സത്യാവസ്ഥ ആ ഗുണ്ട തന്നെ പറഞ്ഞു… അവൻ മംഗലാത്തുകാരുടെയാളാ… നമ്മളെ ശത്രുക്കളയാ അവർ കാണുന്നത്….. ആധിക്ക് കുറച്ചു എടുത്തു ചാട്ടവും വാശിയും കൂടുതലാ…. ഇന്നലെ മോളെ ഇവിടേക്ക് കൊണ്ട് വരണ്ടെന്ന് എത്ര തവണ പറഞ്ഞതാ… കേൾക്കണ്ടേ… ഞങ്ങൾ മാധവിനോടും ഇന്ദുവിനോടും എല്ലാം സംസാരിച്ചു…. മോളെ കൂട്ടികൊണ്ട് പോകാനാ ഞങ്ങൾ വന്നത്…”

ആരു അവരെയൊന്നു നോക്കി… അവരുടെ കൈകൾ കൂട്ടിപ്പിടിച്ചു

“ഇല്ലമ്മേ ഞാൻ വരുന്നില്ല… എന്നേ അവിടെയർക്കും അംഗീകരിക്കാൻ കഴിയില്ല…. എന്നേ പോലൊരു പെണ്ണിന് നിങ്ങളെ ആരെയും അർഹിക്കാൻ ഒരു യോഗ്യതയുമില്ല…. അതുമല്ല എനിക്ക്… എനിക്ക് പറ്റില്ലമേ…”

അവൾ പറഞ്ഞു നിർത്തി അവരെ നോക്കി

“മോളെ നിന്റെ അമ്മ രാധികയും ഞാനും സുഹൃത്തുകളായിരുന്നു…. എന്റെ പ്രാണനെ പോലെ സ്നേഹിച്ച കൂട്ടുകാരിയാ അവൾ… അവൾക്ക് ഞനൊരു വാക്ക് കൊടുത്തിരുന്നു… എന്റെ മോന് മോളെ കൊടുക്കുമെന്ന്… നിന്നെ പോന്നു പോലെ നോക്കിക്കോളാം എന്ന്… ആ വാക്ക് എനിക്ക് പാലിക്കണം… അമ്മയ്ക്ക് അറിയാം മോള് വളർന്ന സാഹചര്യങ്ങൾ രീതികൾ എല്ലാം വ്യത്യാസതമാണെന്ന്….. മോൾക്ക് ഞങ്ങളെയൊക്കെ അംഗീകരിക്കാനും പ്രയാസം തോന്നും പക്ഷെ മോളെ സ്നേഹിക്കുന്ന ഒരുപാട് പേര് അവിടെയുണ്ട്…. അവരെയൊന്നും നിരാശ പെടുത്തരുത്… മോൾക്ക് അവിടെ ഒരു കുറവും ഉണ്ടാകിലാ…. മോൾക്ക് ഇഷ്ടമുള്ള പോലെ അവിടെ ജീവിക്കാം… ഒന്നിനും ആരും തടയില്ല…. എന്റെ മോള് തന്നെയാ നീയും…. കുറച്ചു ദിവസം അവിടെ നിൽക്ക്… എന്നിട്ടും മോൾക്ക് പറ്റുന്നില്ലെങ്കിൽ അമ്മ തന്നെ മോളെ തിരികെ കൊണ്ട് വരാം….

ജീവിതമാണ് മോളെ ഇത്… ദേഷ്യവും വാശിയും മാത്രമല്ല അവിടെ വേണ്ടത്…. മോള് കരുതുന്ന പോലെ മോളുടെ ഒരു സ്വപ്നങ്ങളും കുഴിച്ചുമൂടി ജീവിക്കേണ്ടി വരില്ല നിനക്ക്… എല്ലാ ജീവിതങ്ങളും ഒരുപോലെയല്ല മോളെ…. നിനക്കത് അവിടെ വരുമ്പോൾ മനസിലാകും…. എല്ലാം മറന്നു ഞങ്ങളെയൊന്നു മനസ്സ് തുറന്നു സ്നേഹിച്ചു നോക്ക് മോളെ… മോളുടെ അമ്മയ്ക്ക് വേണ്ടി….”

“”””അമ്മ “””” ആ ഓർമയിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. അവൾ ഇന്ദുനെയും മാധവിനെയും ഒന്ന് നോക്കി… അവർക്കും സമ്മതം ആണെന്ന് കണ്ടപ്പോൾ ഏതോ ഒരു ഉൾപ്രേരണയിൽ ഒട്ടും ഇഷ്ടമില്ലാതെ ഇറങ്ങി വന്നിടത്തു തന്നെ തിരികെ പോകാൻ അവൾ തീരുമാനിച്ചു……..

?…………………… ?

ആധി പാടത്തു നിന്നും പണിയൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വന്നപ്പോൾ എല്ലാവരും നല്ല സന്തോഷത്തിലാണ്… രാവിലത്തെ മൂകതയൊന്നും ആർക്കുമില്ല… അവനൊരു സംശയത്തോടെ പുറത്തെ ബാത്‌റൂമിൽ കുളിച്ചിട്ട് റൂമിലേക്ക് ചെന്നു…. അവിടെ ചെന്നപ്പോൾ കട്ടിലിൽ ഇരിക്കുന്ന ആരുനെ കണ്ട് അവന് ദേഷ്യം വന്നു

“ഓഹ് അപ്പൊ ഇതാണല്ലേ എല്ലാവരുടെയും സന്തോഷത്തിന്റെ കാരണം…. നീ വിഷമിക്കണ്ട അവരുടെ നിർബന്തതിനു വഴങ്ങി വന്നതല്ലേ ഇവിടേക്ക്…. വൈകാതെ തന്നെ നിന്റെ സ്വഭാവം നന്നായി മനസിലാകുമ്പോൾ അവർ തന്നെ തിരികെ കൊണ്ടുപോയിവിട്ടോളും…. വെറുപ്പ് മാത്രമേ ഉള്ളു നിന്നോട്….”

അവൻ ദേഷ്യത്തോടെ ഒരു റ്റി ഷർട്ട്‌ എടുത്തിട്ട് റൂമിൽ നിന്നും പോയി….

ആരു എന്തൊക്കെയോ ആലോചിച്ചു അവിടെ തന്നെയിരുന്നു… പെട്ടെന്നാണ് ജനലുകൾ എല്ലാം അടഞ്ഞു കിടക്കുന്നത് അവൾ ശ്രദ്ദിച്ചത്… അവൾ ഒരു ജനൽ തുറന്നു…. പെട്ടെന്ന് മനസ്സിനും ശരീരത്തിനും വല്ലാത്തൊരു തണുപ്പ് അവൾക്ക് തോന്നി…. തൊട്ട് മുന്നിൽ വിശാലമായ പാടമാണ്…. പാടത്തിന്റെ അവസാനം അങ്ങകലെ അമ്പലം കാണാം അവിടെ തന്നെ തലയെടുപ്പോടെ നിൽക്കുന്ന ആലും….ഇളം കാറ്റ് വീശുന്നുണ്ട്…. ആകാശം അസ്തമനത്തിന് തയാറായി നിൽക്കുന്നു….. മുഴുവൻ ചുവപ്പ് മയം

അടുത്ത ജനൽ തുറന്നപ്പോൾ അവിടെയൊരു തുറസ്സായ സ്ഥലമാണ്…. കുട്ടികൾ ക്രിക്കറ്റ്‌ കളിക്കുന്നുണ്ട്… അങ്ങ് ദൂരെ അസ്തമയ സൂര്യൻ കുങ്കുമ വർണത്തിൽ വിളങ്ങി നിൽക്കുന്നു…. ഈ സ്ഥലത്തിന് ഇത്ര ഭംഗിയുണ്ടോ എന്ന് ഒരു നിമിഷം അവൾക്ക് തോന്നിപോയി…. ഒരു ദൃശ്യവും അവളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു….

രാത്രിയിൽ ഭക്ഷണം കഴിക്കാൻ എല്ലാവരുടെയും ഒപ്പം ആരുവും ഉണ്ടായിരുന്നു…

“ബ്രെഡും സ്പ്രെഡും ഇല്ല കഞ്ഞിയും പയറുമാ…. ഓക്കാനം വരുന്നവരൊക്കെ എഴുന്നേറ്റ് പോണം……”

ആദിയുടെ പറച്ചില് കെട്ട് അവൾ എഴുന്നേൽക്കാൻ തുടങ്ങി….

24 Comments

  1. ♥♥♥♥♥♥

  2. കിറുക്കി…

    എന്താ പറയാ… കിടു… അവസാനം ഒക്കെ ആയപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ വരെ നിറഞ്ഞു… സൂപ്പർ …

    ❤️❤️❤️❤️❤️

  3. 10, 30 പാർട്ടിന് ഉള്ള കഥയാണ് 13 പേജിൽ തീർത്തത്…… എന്നാലും കിടിലം ആയിരുന്നു… നല്ല ഫീലിൽ വായിച്ചു പോയി….. ഒരുപാട് ഇഷ്ട്ടമായി…. വെറുത്തിരുന്നവരെ സ്നേഹിച്ച ആരാധ്യ.. ..
    അവളുടെ change മനോഹരമായിരുന്നു…
    ❤❤❤❤

    സ്നേഹത്തോടെ സിദ്ധു ❤

  4. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിട്ടുണ്ട്.. പക്ഷേ പെട്ടെന്ന് തീർക്കാതെ ഒന്നു രണ്ട് പാർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ..

  5. ഇത്തിരി പൂവ്

    കിറുക്കിയുടെ ഇ കിറുക്കും ഇഷ്ടപ്പെട്ടു,???

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  6. Simple and cute, yet mesmerizing and powerful!!!!!

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  7. എൻ്റെ പൊന്നുടാവെ കിറുക്കി? വീണ്ടും വീണ്ടും അൽഭുതപെടുത്താലോ ഒരു രക്ഷേം ഇല്ല ശെരിക്കും അടിപൊളി ആയിട്ടുണ്ട്?????❤️❤️❤️❤️

    ഇനിയും എഴുതണം ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ❣️

  8. Nannayitt y eth pole follow cheyith pokuka

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  9. അശ്വിനി കുമാരൻ

    ❤️

    1. കിറുക്കി ?

      ❣️❣️

    1. കിറുക്കി ?

      താങ്ക്യു ❣️

  10. As usual.. ഒരു കൊച്ചു sweet കഥ ????❤

    1. കിറുക്കി ?

      താങ്ക്യു ❣️

  11. കിറുക്കീ… ???.
    ❤❤❤. ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല..
    ഒറ്റ വാക്ക്..
    ❤❤❤❤❤
    അടിപൊളി….
    ?????
    Keep writing…
    സ്നേഹം മാത്രം

    1. കിറുക്കി ?

      താങ്ക്യു ❣️

  12. Nannaayittund
    Ithupolulla mattu kathakale apekshichu pettennu convincing closure
    Excellent ????

    1. കിറുക്കി ?

      താങ്ക്യൂ ❣️

    1. കിറുക്കി ?

      താങ്ക്യു ❣️

Comments are closed.