?നിന്നിലായ് ? [കിറുക്കി ?] 214

അവൾക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു…. അപ്പോഴേക്കും ആയാൾ ഫോണിൽ ഒരു മെസേജ് കാണിച്ചു…..അത് അവളുടെ നമ്പറിൽ നിന്നും അയാൾക്ക് പണം കൊടുത്തതിന്റെ തെളിവ് ആയിരുന്നു….. ഒപ്പം ചില മെസ്സേജുകളും… അതിൽ പകുതിയും ഡിലീറ്റ് ചെയ്‌തെന്ന് അവൾക്ക് മനസിലായി… ഇയാളെ അങ്കിളിന്റെ ഓഫീസിലെ ഒരു ജോലിക്കാരന്റെ സഹായത്തോടെയണ് കണ്ടെത്തിയത്…..പക്ഷെ ഇയാളെ ഏൽപ്പിച്ചത് ആധിവിനെ ഒന്ന് വിരട്ടി തന്നെ ഒഴിവാക്കാൻ പറയണം എന്ന് മാത്രമായിരുന്നു….. അല്ലാതെ ആ കുട്ടികളെ ഉപദ്രവിക്കാൻ താൻ പറഞ്ഞിട്ടില്ല

അപ്പോഴേക്കും ആധി അകത്തേക്ക് കയറി ഒരു ബാഗിൽ അവളുടെ സാധനങ്ങളുമായി വന്നു അവളെയും വലിച്ചു കാറിൽ കയറ്റിയിരുന്നു… ചുറ്റുമുള്ളവർ പറയുന്നത് ഒന്നും കേൾക്കാൻ നിൽക്കാതെ അവൻ അവളെയുമായി പോയി

അങ്കിളിന്റെ വീട്ടിലേക്കാണ് പോകുന്നതെന്ന് അവൾക്ക് മനസിലായി…. അവിടെ ചെന്നുടനെ അവളെ കാറിൽ നിന്നും വലിച്ചിറക്കി…. ശബ്ദം കെട്ട് മാധവനും ഇന്ദുവും പുറത്തേക്ക് വന്നിരുന്നു

“അങ്കിളിനോട് എന്റെ വീട്ടുകാർക്ക് ഉള്ള സ്നേഹബന്ധം ഓർത്തു മാത്രമാ ഒരു കല്യാണത്തിന് മനസ്സ് കൊണ്ട് തയ്യാർ ആവാതെ ഇരുന്നിട്ടും ഞാനീ വിവാഹത്തിന് സമ്മതിച്ചത്…. ഒരു കളങ്കവുമില്ലാത്ത പൂർണ മനസ്സോടെ തന്നെയാ ഞാൻ ഇവളെ സ്വീകരിച്ചത്…. പക്ഷെ ഇതുപോലെ ദുഷിച്ച മനസ്സുള്ള ഒരു പെണ്ണിനെ ഭാര്യയായി കാണാൻ എനിക്ക് പ്രയാസമുണ്ട്….. കല്യാണം കഴിഞ്ഞു ഒരു ദിവസം ആയതേ ഉള്ളു… അപ്പോഴേക്കും ഇങ്ങനെയൊക്കെ നടന്നതിനു എനിക്ക് ദുഖമുണ്ട് അങ്കിൾ…. പക്ഷെ ഇത് തുടർന്ന് കൊണ്ട് പോകാൻ എനിക്ക് താല്പര്യം ഇല്ല…. എന്നേ പോലെ എന്റെ വീട്ടുകാരെയും സ്വന്തമായി കണ്ട് സ്നേഹിക്കുന്ന ഒരു പെണ്ണിനെ ഭാര്യയായി വേണമെന്ന് ഞാൻ ആഗ്രചിച്ചിരുന്നു… ഇവൾക്ക് അതിനു ഒന്നും പറ്റില്ല…. ആരെയും സ്നേഹിക്കാനോ ബഹുമാനിക്കാനോ ഇവൾക്ക് അറിയില്ല… മനസ്സ് നിറയെ എന്തോ ആണെന്നുള്ള അഹംഭവം മാത്രമാ…. സോറി അങ്കിൾ… എന്നോട് ഷെമിക്ക്….”

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൻ അവിടെ നിന്നും പോയി… വീട്ടിലേക്ക് ചെന്നപ്പോൾ എല്ലാവരും ഉമ്മറത്ത് തന്നെയുണ്ട്

“കേട്ടപാതി കേൾക്കാത്ത പാതി ചാടിയങ് പുറപ്പെട്ടോണം… അവനാ മംഗലത്തുകാരുടെ ഗുണ്ടാ പണിക്ക് നടക്കുന്നവനല്ലേ…. അവനെ വിശ്വസിക്കാമോ… ഒന്നുകൂടെ എടുത്തിട്ട് അവനെയൊന്നു പെരുമാറിയപ്പോൾ അവൻ സത്യം പറഞ്ഞു…. ആരു മോള് മക്കളെ ഉപദ്രവിക്കാൻ പറഞ്ഞിട്ടില്ല…..മോളെ ഉപേക്ഷിക്കാൻ നിന്നോട് പറഞ്ഞു നിന്നെ ഒന്ന് വിരട്ടാൻ ആ കുട്ടി അവനോട് പറഞ്ഞിരുന്നു….. അതെ പറഞ്ഞുള്ളു… ബാക്കിയൊക്കെ മംഗലത്തുകാരുടെ പണിയാ…. നീ ഉടനെ ആ കുട്ടിയെ അങ്ങ് കൊണ്ട് പോയില്ലേ… മാധവൻ എന്ത് വിചാരിച്ചു കാണും….”

അച്ഛൻ പറഞ്ഞു നിർത്തിയപ്പോൾ അവൻ എല്ലാവരെയും ഒന്ന് നോക്കി

“എന്ത് പറയാൻ… കല്യാണം കഴിഞ്ഞു പിറ്റേ ദിവസം ഭർത്താവിന് കൊട്ടെഷൻ കൊടുത്ത ഭാര്യയെ കൂടെ നിർത്താൻ എനിക്ക് കുറച്ചു ബുദ്ദിമുട്ടുണ്ട്…. അവൾ ചിലപ്പോൾ ഇവരെ ഉപദ്രവിക്കാൻ പറഞ്ഞിട്ടില്ലായിരിക്കും… എന്ന് കരുതി അവളെ പോലെ അഹങ്കാരം തലക്ക് പിടിച്ച ഒന്നിനെ എനിക്ക് വേണ്ട… നിങ്ങളുടെയൊക്കെ താല്പര്യം അല്ലെ ഈ കല്യാണം… എന്റെ രാധുനു കൊടുത്ത വാക്ക് എന്നും പറഞ്ഞു അമ്മയ്ക്ക് അല്ലായിരുന്നോ അവളെ ഇങ്ങോട്ട് കൊണ്ട് വരാൻ ഇത്ര ദൃതി… എന്നിട്ട് എന്തായി….”

“ആധി അച്ഛനും അമ്മയും ഇല്ലാതെ വളർന്ന പുറത്തൊക്കെ നിന്ന കുട്ടിയല്ലേ… നമ്മളെയൊക്കെ അംഗീകരിക്കാൻ അവൾക്ക് കുറച്ചു ബുദ്ദിമുട്ട് കാണും…. അതൊക്കെ നമ്മൾ ഓർക്കണ്ടേ….”

അമ്മ പറയുന്ന കെട്ട് ആധി ദേഷ്യത്തോടെ മുകളിലേക്ക് പോയി…. മാധവന്റെ വീട്ടിൽ തന്റെ മുറിയിൽ കിടന്ന ആരുവും എന്തൊക്കെയോ ഓർത്തു പോയി…. തെറ്റാണു ചെയ്തത്… പക്ഷെ കുട്ടികളെ ഉപദ്രവിക്കാനൊന്നും ഞാൻ പറഞ്ഞില്ലല്ലോ…. അയാളെയും ഉപദ്രവിക്കരുതെന്ന് താൻ പറഞ്ഞല്ലോ… ആ വീട്ടിൽ നിന്നും രക്ഷപെടാൻ വേറെ മാർഗം ഒന്നും ഇല്ലാത്തതുകൊണ്ടല്ലേ….അതല്ലേലും നിഷ്കളങ്കരായ ആളുകളാണ് അവിടെയുള്ളവർ…..അവിടെ താൻ ചേരില്ല….അവൾ കണ്ണുകൾ ഇറുക്കെയടച്ചു….

പിറ്റേന്ന് രാവിലെ താഴേക്ക് വന്നപ്പോൾ ആധിടെ ചെറിയമ്മമാരും വലിയമ്മയും അമ്മയും അവിടെയിരിക്കുന്നത് കണ്ട് ആരു ഒന്ന് ഞെട്ടി… അവൾക്ക് അവരെ അഭിമുഖീകരിക്കാൻ പ്രയാസം തോന്നി

24 Comments

  1. ♥♥♥♥♥♥

  2. കിറുക്കി…

    എന്താ പറയാ… കിടു… അവസാനം ഒക്കെ ആയപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ വരെ നിറഞ്ഞു… സൂപ്പർ …

    ❤️❤️❤️❤️❤️

  3. 10, 30 പാർട്ടിന് ഉള്ള കഥയാണ് 13 പേജിൽ തീർത്തത്…… എന്നാലും കിടിലം ആയിരുന്നു… നല്ല ഫീലിൽ വായിച്ചു പോയി….. ഒരുപാട് ഇഷ്ട്ടമായി…. വെറുത്തിരുന്നവരെ സ്നേഹിച്ച ആരാധ്യ.. ..
    അവളുടെ change മനോഹരമായിരുന്നു…
    ❤❤❤❤

    സ്നേഹത്തോടെ സിദ്ധു ❤

  4. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിട്ടുണ്ട്.. പക്ഷേ പെട്ടെന്ന് തീർക്കാതെ ഒന്നു രണ്ട് പാർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ..

  5. ഇത്തിരി പൂവ്

    കിറുക്കിയുടെ ഇ കിറുക്കും ഇഷ്ടപ്പെട്ടു,???

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  6. Simple and cute, yet mesmerizing and powerful!!!!!

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  7. എൻ്റെ പൊന്നുടാവെ കിറുക്കി? വീണ്ടും വീണ്ടും അൽഭുതപെടുത്താലോ ഒരു രക്ഷേം ഇല്ല ശെരിക്കും അടിപൊളി ആയിട്ടുണ്ട്?????❤️❤️❤️❤️

    ഇനിയും എഴുതണം ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ❣️

  8. Nannayitt y eth pole follow cheyith pokuka

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  9. അശ്വിനി കുമാരൻ

    ❤️

    1. കിറുക്കി ?

      ❣️❣️

    1. കിറുക്കി ?

      താങ്ക്യു ❣️

  10. As usual.. ഒരു കൊച്ചു sweet കഥ ????❤

    1. കിറുക്കി ?

      താങ്ക്യു ❣️

  11. കിറുക്കീ… ???.
    ❤❤❤. ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല..
    ഒറ്റ വാക്ക്..
    ❤❤❤❤❤
    അടിപൊളി….
    ?????
    Keep writing…
    സ്നേഹം മാത്രം

    1. കിറുക്കി ?

      താങ്ക്യു ❣️

  12. Nannaayittund
    Ithupolulla mattu kathakale apekshichu pettennu convincing closure
    Excellent ????

    1. കിറുക്കി ?

      താങ്ക്യൂ ❣️

    1. കിറുക്കി ?

      താങ്ക്യു ❣️

Comments are closed.