?നിന്നിലായ് ? [കിറുക്കി ?] 214

അമ്മു താടിക്ക് കൈ കൊടുത്തു അവളെ നോക്കി

“ഏട്ടത്തിക്ക് ഏട്ടനെക്കുറിച്ച് ഒന്നും അറിയില്ലല്ലേ…. എന്റെ ഏട്ടനേ മദ്രാസ് IIT ൽ നിന്നും ഗോൾഡ് മേഡലോട് കൂടി പാസ്സ് ആയ ആളാ…. ഒരു വർഷം ഏട്ടൻ സിഡ്നിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തു…. ഭയങ്കര സാലറിയൊക്കെ ഉണ്ടായിരുന്നു…. പക്ഷെ ഏട്ടന് നാടും ഞങ്ങളെയൊക്കെ മിസ്സ്‌ ചെയ്യുന്നുന്നു പറഞ്ഞു തിരികെ പോരുന്നു…..”

ആരു അത്ഭുതത്തോടെ അവളെ നോക്കി… കല്യാണം കഴിഞ്ഞ രാത്രിയിൽ അവനോട് പറഞ്ഞതൊക്കെ അവൾക്ക് ഓർമ വന്നു…..

“അതൊരു മണ്ടത്തരം ആയില്ലേ…. ഇത്രയും സാലറി ഉണ്ടായിട്ടും തിരികെ പോരുന്നത്….”

“ഏട്ടത്തി ഏട്ടൻ പറയുന്നത് നമുക്കെല്ലാവർക്കും ഒരു നിയോഗം ഉണ്ടെന്നാ…. എന്തായാലും അവസാനം അതിലേക്ക് എത്തിച്ചേരും… ഏട്ടനെ ഈ നാടിനു ആവശ്യം ഉണ്ടെന്ന്… അത് പോലെ വേറെ ഒരുപാട് കാര്യങ്ങൾ ഏട്ടന് ചെയ്തു തീർക്കാൻ ഉണ്ടെന്ന്…. അതിനു ആ ജോലിക്ക് നിന്നാൽ പറ്റില്ല…. ഏട്ടന് ബെസ്റ്റ് ഈ നാട് തന്നെയാ…. അതാ അവിടം വിട്ടത്…..പിന്നെ ഞങ്ങൾ പാലക്കൽ ഗ്രുപ്പിന് ആവശ്യത്തിന് സ്വത്തോക്കെ ഉണ്ട് കേട്ടോ……”

അവളൊരു ഗമയോടെ പറഞ്ഞപ്പോൾ ആരു അവളെ ചേർത്തു പിടിച്ചു ഷെൽഫിൽ നിന്നും  ‘pride and prejudice ‘
എന്ന ബുക്ക്‌ എടുത്തു… തിരികെ റൂമിലേക്ക് വന്നപ്പോൾ അവൻ റൂമിൽ ഉണ്ട്…. അവളുടെ കൈയിലേക്കും ബുക്കിലേക്കും നോക്കി അവൻ അവിടെ നിന്നും പോയി….. അവളൊരു ചിരിയോടെ ബുക്കുമായി ബെഡിലേക്ക് വീണു….

ബുക്കും വായിച്ചു ഒരുറക്കവും കഴിഞ്ഞു ആരു എണീറ്റു പുറത്തേക്ക് വന്നു…. ഉമ്മറത്തെ കിണറ്റിൻകരയിൽ നല്ല ബഹളമാണ്…. ഇന്നലെ പോയ കറന്റ്‌ ഇതുവരെ വന്നിട്ടില്ല…. ചെറിയച്ഛനും അച്ഛനും വലിയച്ഛന്മാരും എല്ലാവരും വെള്ളം കോരി കൊടുക്കുന്നുണ്ട്… സ്ത്രീ ജനങ്ങൾ അതൊക്കെ ഓരോ പാത്രത്തിലാക്കി കൊണ്ട് പോകുന്നു…. ആരു അവിടേക്ക് ചെന്നു

“ആരു മോളെ കണ്ടോ ഞങ്ങളോന്നും ജിമ്മിൽ ഒന്നും പോയില്ലേലും നല്ല ഫിറ്റ്‌ ബോഡിയാ…. സീക്രെട് ഇതൊക്കെയാ….”

ചെറിയച്ഛൻ ഗമയോടെ അവളോട് പറഞ്ഞു… അത് കെട്ട് ചെറിയമ്മ ചുമ്മാ എന്ന് അവളോട് കൈ കൊണ്ട് കാണിച്ചു ചെറിയച്ഛനെ നോക്കി പുച്ഛിച്ചു പോയി… ആരു അത് കണ്ട് ചിരിച്ചു പോയി

“ഞാനൊന്ന് ട്രൈ ചെയ്തോട്ടെ ചെറിയച്ചാ….”

ആരു ചോദിച്ചപ്പോൾ അച്ഛനും വലിയച്ഛന്മാരും അവളെ വേണോ എന്നുള്ള ഭാവത്തിൽ നോക്കി

“പ്ലീസ്….”

അവളുടെ മുഖം കണ്ട് അവർ സമ്മതിച്ചു..
അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു തൊട്ടി വെള്ളം ആരു കോരിയെടുത്തു… അവസാനം എല്ലാവരും വഴക്ക് പറഞ്ഞപ്പോഴാണ് അവൾ അവിടെ നിന്നും പോകാൻ തുടങ്ങിയത്

പെട്ടെന്ന് വഴുക്കലിൽ ചവിട്ടി അവൾ നിലത്തേക്ക് വീണു… ഉമ്മറത്ത് തിണ്ണയിൽ കിടന്നു ഉറങ്ങിയ ആധി ബഹളം കെട്ട് അങ്ങോട്ടേക്ക് വന്നു…. അവിടെ കാലനക്കാൻ പറ്റാതെ കരഞ്ഞുകൊണ്ട് ഇരിക്കുവാണ് ആരു…. അവൻ അടുത്തേക്ക് ചെന്നു അവളുടെ കാലിൽ പിടിച്ചു….. വിരലുകൾ ഓരോന്ന് നിവർത്തി അവൻ കാലിൽ പിടിച്ചു പതിയെ വലിച്ചു…. അവൾക്ക് ജീവൻ നിന്നു പോകുന്ന പോലെ തോന്നി…. അപ്പോഴേക്കും അവൻ അവളെ പൊക്കിയെടുത്തു ഉമ്മറത്തേക്ക് ഇരുത്തി…. ആരു അവനെ മുറുകെ പിടിച്ചിരുന്നു…..

വലിയമ്മ കാലിൽ എണ്ണയിട്ട് നന്നായി തടവി…. അപ്പോഴും അവൾക്ക് നല്ല വേദന ഉണ്ടായിരുന്നു…. റൂമിലേക്കും ആധി എടുത്തുകൊണ്ടാണ് പോയത്….

രാത്രിയിൽ അവൻ റൂമിലേക്ക് വരുമ്പോൾ അവൾ ചുരുണ്ട് കൂടി നല്ല ഉറക്കമാണ്…. അവൻ പതിയെ പുതപ്പു പൊക്കി അവളുടെ കാലിൽ ഒന്ന് തഴുകി….. ഏതോ പ്രേരണയിൽ അവൻ അവളുടെ കവിളിൽ ചെറുതായി ചുണ്ടുകൾ ചേർത്തു…. അവനൊരു ചിരിയോടെ അവളെ നോക്കി അവിടെ നിന്നും പോയി

24 Comments

  1. ♥♥♥♥♥♥

  2. കിറുക്കി…

    എന്താ പറയാ… കിടു… അവസാനം ഒക്കെ ആയപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ വരെ നിറഞ്ഞു… സൂപ്പർ …

    ❤️❤️❤️❤️❤️

  3. 10, 30 പാർട്ടിന് ഉള്ള കഥയാണ് 13 പേജിൽ തീർത്തത്…… എന്നാലും കിടിലം ആയിരുന്നു… നല്ല ഫീലിൽ വായിച്ചു പോയി….. ഒരുപാട് ഇഷ്ട്ടമായി…. വെറുത്തിരുന്നവരെ സ്നേഹിച്ച ആരാധ്യ.. ..
    അവളുടെ change മനോഹരമായിരുന്നു…
    ❤❤❤❤

    സ്നേഹത്തോടെ സിദ്ധു ❤

  4. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിട്ടുണ്ട്.. പക്ഷേ പെട്ടെന്ന് തീർക്കാതെ ഒന്നു രണ്ട് പാർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ..

  5. ഇത്തിരി പൂവ്

    കിറുക്കിയുടെ ഇ കിറുക്കും ഇഷ്ടപ്പെട്ടു,???

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  6. Simple and cute, yet mesmerizing and powerful!!!!!

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  7. എൻ്റെ പൊന്നുടാവെ കിറുക്കി? വീണ്ടും വീണ്ടും അൽഭുതപെടുത്താലോ ഒരു രക്ഷേം ഇല്ല ശെരിക്കും അടിപൊളി ആയിട്ടുണ്ട്?????❤️❤️❤️❤️

    ഇനിയും എഴുതണം ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ❣️

  8. Nannayitt y eth pole follow cheyith pokuka

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  9. അശ്വിനി കുമാരൻ

    ❤️

    1. കിറുക്കി ?

      ❣️❣️

    1. കിറുക്കി ?

      താങ്ക്യു ❣️

  10. As usual.. ഒരു കൊച്ചു sweet കഥ ????❤

    1. കിറുക്കി ?

      താങ്ക്യു ❣️

  11. കിറുക്കീ… ???.
    ❤❤❤. ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല..
    ഒറ്റ വാക്ക്..
    ❤❤❤❤❤
    അടിപൊളി….
    ?????
    Keep writing…
    സ്നേഹം മാത്രം

    1. കിറുക്കി ?

      താങ്ക്യു ❣️

  12. Nannaayittund
    Ithupolulla mattu kathakale apekshichu pettennu convincing closure
    Excellent ????

    1. കിറുക്കി ?

      താങ്ക്യൂ ❣️

    1. കിറുക്കി ?

      താങ്ക്യു ❣️

Comments are closed.