അഭിരാമി 2 [Safu] 178

Views : 11704

അഭിരാമി 2

Author :Safu

[ Previous Part ]

 

വണ്ടി നിർത്തിയപ്പോഴാണു ഞാൻ മോളുടെ മേലെ നിന്ന് കണ്ണുകൾ പിന്‍വലിച്ചത്. അത് വരെ ഞാനും അവളും ഒളിച്ച് കളിയില്‍ ആയിരുന്നു. ആ ഒരു മണിക്കൂര്‍ ഞാൻ അവളെ മാത്രമേ കണ്ടുള്ളൂ. ഇതൊക്കെ അല്‍ഭുതതോടെ നോക്കുന്ന സിദ്ധാര്‍ത്ഥ് ഏട്ടനെ ഞാൻ കണ്ടിരുന്നില്ല.

 

 

വീട് എത്തിയതും ഞാൻ പുറത്ത്‌ ഇറങ്ങി. അധികം ആളുകൾ ഒന്നും ഇല്ലായിരുന്നു. കല്യാണം വളരെ ലളിതം ആയിരുന്നല്ലോ. അമ്പലത്തില്‍ വച്ച് ചെറിയ ഒരു താലികെട്ട്. രണ്ട് കൂട്ടരുടെയും അടുത്ത ബന്ധുക്കൾ മാത്രം. അതുകൊണ്ട്‌ തന്നെ വീട്ടു മുറ്റത്തും അധികം ആരും ഇല്ലായിരുന്നു.

പുറത്ത്‌ ഇറങ്ങി ഞാൻ വീട് ഒന്ന് നോക്കി. നല്ല വീട്. അധികം വലുതെന്നോ ചെറുത് എന്നോ പറയാന്‍ കഴിയാത്ത വിധത്തിൽ ഉള്ള ഒരു മിതത്വം തോന്നുന്ന വീട്. നല്ല ഐശ്വര്യം തോന്നുന്നു പുറമെ നിന്ന് നോക്കുമ്പോ തന്നെ.

“നിന്ന് സ്വപ്നം കാണാതെ വാടോ”ശബ്ദം കേട്ട് നോക്കിയപ്പോൾ ഒരു ചേച്ചി ആണ്. ചിരിച്ച് കൊണ്ട്‌ എന്നെ മുന്നോട്ട് നടത്തിച്ചു. അമ്മ എത്തിയിരുന്നു. നിലവിളക്ക് പിടിച്ചു ഒരു ചിരിയോടെ നില്ക്കുന്നുണ്ട്. ഞാൻ സിദ്ധാര്‍ത്ഥ് ഏട്ടനും മോൾക്കും ഒപ്പം മുന്നോട്ട് നടന്നു. വിളക്ക് സ്വീകരിച്ചു. അകത്തേക്ക് നടന്നു. പൂജാമുറിയില്‍ വിളക്ക് വച്ച് പ്രാര്‍ത്ഥിച്ചു. സിദ്ധാര്‍ത്ഥ് ഏട്ടനും മോളും ഈ സമയം ഒക്കെയും കൂടെ തന്നെ ഉണ്ടായിരുന്നു. ചടങ്ങുകൾ കഴിഞ്ഞപ്പോള്‍ തന്നെ അച്ഛനും മോളും മുറിയിലേക്ക് പോയി. ഞാൻ അവിടെ അമ്മയോടൊപ്പം നിന്നു. അവിടെ ഉണ്ടായിരുന്ന കുറച്ച് പേരെ പരിചയപ്പെട്ടു. പിന്നീട് അമ്മ മുറിയിലേക്ക് പറഞ്ഞയച്ചു. നേരത്തെ കണ്ട ചേച്ചി കൂടെ വന്നു. കക്ഷി ഇവിടുത്തെ അമ്മയുടെ ചേച്ചിയുടെ മകളാണ്. കല്യാണം കഴിഞ്ഞതാണ്. രണ്ട് കുട്ടികൾ ഉണ്ട്. രണ്ട് ആണ്‍മക്കൾ. സിദ്ധാര്‍ത്ഥേട്ടന്റെ മുറിയിലേക്ക് അല്ല പോയത്. മറ്റൊരു മുറിയിലേക്ക് ആണ്. അവിടെ നിന്ന് Dress ഒക്കെ മാറി വീണ്ടും അമ്മയുടെ അടുത്തേക്ക് വന്നു. ആ സമയം തന്നെ അച്ഛനും മോളും ഇറങ്ങി വന്നു മുറിയില്‍ നിന്നും. രണ്ടാളും Dress ഒക്കെ മാറിയിട്ടുണ്ട്. എന്തൊക്കെയോ കഥയൊക്കെ പറഞ്ഞ്‌ ചിരിച്ചു കളിച്ചാണ് വരുന്നത്. നോക്കി നിന്നു പോയി.

 

അമ്മയുടെ അടുത്ത് വന്ന് നിന്ന് പൊടി മോള് കഥാ പറയാന്‍ തുടങ്ങി. അമ്മയും അവളുടെ രീതിയില്‍ കൊഞ്ചി കൊണ്ട്‌ മറുപടി പറയുന്നുണ്ട്. ഒരു ചിരിയോടെ ഞാൻ എല്ലാം നോക്കി നിന്നു. ഇടയിൽ എന്നെ ഇടം കണ്ണിട്ട് നോക്കുന്നും ഉണ്ട് കുറുമ്പി.

 

വന്ന ബന്ധുക്കൾ ഒക്കെ പിരിഞ്ഞു പോയി. വീട്ടില്‍ അമ്മയും അച്ഛനും ഞാനും സിദ്ധാര്‍ത്ഥേട്ടനും മോളും പിന്നെ സിദ്ധാര്‍ത്ഥേട്ടന്റെ ചേച്ചിയും കുട്ടികളും മാത്രം ആയി. ചേച്ചിക്ക് 2 മക്കളാണ്. നേരത്തെ കണ്ട ചേച്ചിയുടെ അതേ പ്രായം തന്നെ. ഭര്‍ത്താവ് വിദേശത്താണ്. ചേച്ചി നാളെ പോകും അവരുടെ വീട്ടിലേക്ക്. കുട്ടികള്‍ക്ക് സ്കൂൾ ഉണ്ടെന്ന് പറഞ്ഞു. മൂത്തത് മകളും ഇളയത് മകനും ആണ്. രണ്ട് പേരും ആറിലും മൂന്നിലും പഠിക്കുന്നു. രാത്രി പൊടി മോള് അവരുടെ കൂടെ ഇരുന്നു ടിവി കണ്ടു. സിദ്ധാര്‍ത്ഥേട്ടനും അച്ഛനും പുറത്ത്‌ എവിടെയോ പോയി. ഞാൻ അമ്മയ്ക്കും ചേച്ചിക്കും ഒപ്പം അടുക്കളയില്‍ കൂടി. ഓരോന്ന് മിണ്ടിയും പറഞ്ഞും പണികള്‍ ചെയ്യാൻ സഹായിച്ചും ഒക്കെ. കുറച്ച് കഴിഞ്ഞ് പുറത്ത്‌ പോയ രണ്ട് പേരും വന്നു. എല്ലാവരും ഒരുമിച്ചിരുന്ന്  കൂട്ടായി ഭക്ഷണം കഴിച്ചു. . അമ്മുവും അപ്പുവും അല്‍പ്പം വികൃതി ആണ്. നല്ല രസമായിരുന്നു. ഭക്ഷണം കഴിക്കും നേരം പൊടി മോളെ എടുക്കാൻ ഒരു ശ്രമം നടത്തി. അവൾ പിടി തന്നില്ല. വേഗം അവളുടെ അച്ഛന്റെ മടിയില്‍ കയറി ഇരുന്നു. സങ്കടം തോന്നി. എന്റെ മുഖം വാടിയത് കണ്ടിട്ടാണ് എന്ന് തോന്നുന്നു,എല്ലാം ശരിയാകും എന്ന രീതിയില്‍ ചേച്ചി ചിരിച്ചു കണ്ണടച്ച് കാണിച്ചു. ഞാനും തിരികെ ഒരു ചിരി സമ്മാനിച്ചു.

 

ഭക്ഷണം കഴിച്ച് എല്ലാരും എണീറ്റു. ഞാനും അടുക്കള വൃത്തി ആക്കാനും മറ്റും കൂടി. അമ്മ വേണ്ടെന്ന് പറഞ്ഞെങ്കിലും കൂടെ തന്നെ നിന്നു.

Recent Stories

The Author

Safu

16 Comments

  1. 💖💖💖💖💖💖💖

  2. Bro,
    nice. nannaittundu.
    Varunna bhagangal korekoodi vekthamugum.
    waiting for next part.

  3. കഥ സൂപ്പർ ആയിട്ടുണ്ട് ബ്രോ നല്ല രസം ഉണ്ട് വായിക്കാൻ… അടുത്ത് ബാഗത്തിന്ന് കാത്തിരിക്കുന്നു..💖

    1. Thank you ❤️

  4. Nice twist 👍👍
    Nalla ezhuthu

    1. Thank you❤️

  5. അറക്കളം പീലിച്ചായൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. നല്ല എഴുത്ത് വായിക്കാൻ ഇമ്പമുണ്ട്, തുടർ ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രത്യാശിക്കാം അല്ലേ?
    ആശംസകൾ…

    1. Thank u😍❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️

  8. നല്ല രസം ഉണ്ട് വായിക്കാൻ… Waiting ❤❤👍🏻

  9. Nyz bro💛

    1. Thank you❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com