?ജിന്നിന്റെ സ്വന്തം ശൈത്താൻ 2?[Fallen Angel] 120

ഞാൻ അത് പറഞ്ഞതും അവൾ കെറുവിച്ച് കൊണ്ട് എന്റെയടുത്തേക്ക് വന്നു എന്റെ ഷർട്ടിൽ കുത്തിപിടിച്ചു

“ദേ മനുഷ്യ ഞാൻ ഇല്ലാത്തപ്പോ വേറെ പെൺകുട്ടികളെ വായി നോക്കി നടക്കാനാണ് പ്ലാൻ എങ്കിൽ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ”

“നീ എന്നെ കുറിച്ച് അങ്ങനെ ആണോ വിചാരിച്ച് വച്ചേക്കുന്നത് നീ എന്ന സത്യത്തെ അല്ലാണ്ട് ഞാൻ വേറെ ആരെയും സ്നേഹിച്ചിട്ടില്ല പെണ്ണേ അത് നിനക്ക് ഇനിയും മനസിലായില്ലാലെ..”

അവളുടെ സംസാരം ഒക്കെ കേട്ട് ഉള്ളിൽ വന്ന ചിരി അടക്കിപിടിച്ചു ഒരു കള്ള പരിഭവത്തോടെ ഞാൻ അത് പറഞ്ഞു തിരിഞ്ഞു നിന്നു .. കുറച്ച് നേരമായിട്ടും  ശബ്ദം ഒന്നും കേൾക്കാതെ കൊണ്ട് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് കണ്ണൊക്കെ നിറഞ്ഞ് എന്നെ തന്നെ നോക്കി നിൽക്കുന്ന എന്റെ പെണ്ണിനെ ആയിരുന്നു.

അത് കണ്ടതും എന്റെയുള്ളിൽ ഒരു കൊളുത്തി വലി അനുഭവപ്പെട്ടു എന്റെ ആ വാക്കുകൾ അവളെ എത്രത്തോളം വേദനിപ്പിച്ചെന്ന് ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു ഞാൻ ഓടിപ്പോയാവളെ കെട്ടിപിടിച്ചു ഞങ്ങൾ കുറച്ച് നേരം അങ്ങനെ നിന്നു മൗനം വാക്കുകളെ ബന്ധിച്ചപ്പോഴും ഞങ്ങളുടെ കണ്ണുകൾ സംസാരിക്കുന്നുണ്ടായിരുന്നു

“എന്റോഡ് ഷെമിക്കെടി ഞാൻ അപ്പോഴത്തെ പൊട്ടബുദ്ധിയിൽ പറഞ്ഞ് പോയതാണ് ”

“സാരില്ല ഇക്ക എനിക്കറീലെ എന്റെ ഇക്കാനെ…”

“എനിക്ക് നിന്നെ കാണണം പാത്തുമ്മ നിന്നെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യണിണ്ട്.. ”

“സമയമായില്ല ഇക്ക സമയമായാൽ ഞാൻ തന്നെ വരും ഇക്കാനെയും കൊണ്ട് പോവാൻ ”

“അതിന് മുന്നേ ഞാൻ വരുമെടി നിന്റെയടുത്തേയ്ക്ക് ”

എന്റെ കൺപോളകളിൽ നിന്ന് കണ്ണുനീർ കവിളുകളെ തലോടി അവളുടെ ഷോൾഡറെ നനച്ചുകൊണ്ടിരുന്നു . അവൾക്കത് മനസിലായതും എന്നെ അവളിൽ നിന്ന് വേർപ്പെടുത്തി നേരെ നിറുത്തി ഒഴുകിയിറങ്ങുന്ന കണ്ണുനീരിന്നെ അവളുടെ കൈകൾക്കൊണ്ട് തുടച്ചു

“അയ്യേ ഇക്ക കരയാണോ എനിക്കറിയുന്ന ഫൈസൽ ഇങ്ങനെ അല്ല ഒന്ന് ചിരിച്ചേ… ഹ ഒന്ന് ചിരിക്ക് മാഷേ ”

അവളുടെ കൊച്ച് കുട്ടികൾ വാശിപിടിക്കണേ പോലെയുള്ള സംസാരം കേട്ട് ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. എത്ര വലിയ സങ്കടത്തിലും എന്നെ ചിരിപ്പിക്കാനുള്ള കഴിവ് അവൾക്ക് അന്നും ഇന്നും ഉണ്ടായിരുന്നു

“ദേ ചെക്കാ ഞാൻ ഇല്ലന്ന് കരുതി വേറെ പെണ്കുട്ടികളെയെയും വായിനോക്കി നടക്കല്ലേട്ടാ…”

Updated: February 20, 2021 — 11:09 pm

13 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️സ്നേഹം ബ്രോ.കാത്തിരിക്കുന്നു ?

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…❤❤

  2. ബ്രോ,
    എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
    സ്നേഹപൂർവ്വം…

    1. സ്നേഹം മാത്രം ❤❤ പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും

  3. അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
    Waiting for next part

    ♥️♥️♥️

    1. Thank you ❤❤ അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവും…

  4. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤❤❤

    1. വായിച്ചോ കഥ

    2. ❤❤??

  5. മാത്തപ്പൻ

    ??

Comments are closed.