?? സ്വയംവരം 01 ?? 2104

അവിടെ അപ്പോളും ഗൗരവമായി ചർച്ചകൾ നടക്കുന്നുണ്ട്….  അവളുടെ അച്ഛനും ഏട്ടനും അടക്കമുള്ളവരുടെ ഇടയിലേക്ക് ആണ് ഞങ്ങൾ കയറുന്നത്…..

ഞങ്ങളെ കണ്ടതും സദസ്സ് നിശ്ചലമായി… പുറത്തു കണ്ടവരുടെ ആരവം അല്പം അകത്തേക്ക് അവ്യക്തമായി വരുന്നത് ഒഴിച്ചാൽ ഞങ്ങളുടെ കാലടിശബ്ദവും നിതയുടെ സാരി ഉലയുന്ന ശബ്ദവും മാത്രം കേൾക്കാം..

അവിടെ കൂടിയ പത്തോ പതിനഞ്ചോ പേർ. അവരുടെ മുപ്പത് കണ്ണുകളും എന്റെ നേരെ ആണെന്ന് കണ്ടു എന്റെ കാലുകൾ തളർന്നു.. ഞാൻ ഏടത്തിയുടെ പിറകിലേക്ക് വലിയാൻ നോക്കി..

“ഒപ്പം നടക്ക്ടാ.. തല ഉയർത്തി തന്നെ..”

എന്റെ കയ്യിൽ പിടിച്ചു വലിച്ചു ഏടത്തി എനിക്ക് കേൾക്കാൻ മാത്രം പതിഞ്ഞതെങ്കിലും ദൃഢമായ ശബ്ദത്തിൽ പറഞ്ഞു.. ഞങ്ങൾ വരുന്നത് കണ്ടു തുളസിത്തറക്ക് ചുറ്റും കൂടി നിന്നവർ ഒതുങ്ങി വഴിമാറി..

അവിടെ ഒരു കസേരയിൽ ഇരിക്കുന്ന അവളുടെ വല്യമ്മാവൻ.. താഴെ തുളസിത്തറയിൽ ചാരി നിലത്തു ടൈൽസിൽ ഇരിക്കുന്ന ഇന്ദുവിന്റെ അമ്മ.. അമ്മയുടെ നെഞ്ചിൽ ചാരി ഇരിക്കുന്ന ഇന്ദു…. തല കുനിച്ചാണ് ഇരിപ്പ്…. അവളെ കല്യാണവേഷത്തിൽ കാണുമ്പോൾ ഉണ്ടല്ലോ…

പക്ഷെ ഒരേ ഒരാളെ മാത്രം കണ്ടില്ല. ആ കസേരയിൽ ഇരിക്കേണ്ട അവകാശി. ഇന്ദു കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആൾ… അവളുടെ മുത്തശ്ശി..

ഞങ്ങളെ കണ്ടതും ഇന്ദു ചാടി പിടഞ്ഞു എണിറ്റു.. ഫുൾ മേക്ക് അപ്പ് കഴിഞ്ഞ് പുട്ടി ഒരു അര സെന്റിമീറ്റർ കനത്തിൽ ഇട്ടാണ് നിൽപ്പ് കക്ഷി.

സാരി മാത്രം മാറി ചുരിദാർ ഇട്ടിട്ടുണ്ട്.. അതോ സാരി മാറുന്നതിനു മുൻപേ അറിഞ്ഞതാണോ കല്യാണം മുടങ്ങിയത്.. എങ്കിലും ആ മേക്ക് അപ്പിനെ നനച്ചു അല്പം വൃത്തികേടാക്കിയിട്ട് ഉണ്ട് അവളുടെ എപ്പോളോ ഒഴുകിയ കണ്ണുനീർ… സ്വതവേ തുടുത്ത കവിളുകൾ ഒന്നുകൂടി ചുവന്നു..

Updated: September 2, 2021 — 2:19 pm

108 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി?

    അന്നിത് വായിച്ച് എന്തോരം കരഞ്ഞത് ആണെന്നോ.പിന്നിട് ഒരിക്കൽ പോലും വായിച്ചിട്ടില്ല.വായിച്ചാൽ കരയും എന്നത് ഉറപ്പായിരുന്നു.
    Waiting for next part
    സ്നേഹം മാത്രം???

  2. എന്ത് കിടു സ്റ്റോറി ആയിരുന്നു ക്ലൈമാക്സ്‌ കൊണ്ട് കളഞ്ഞു ഈ മാന്യൻ….. ഞാൻ ഇതുവരെ ആ ക്ലൈമാക്സ്‌ വായിച്ചിട്ടില്ല….. ഇന്ദുഇപ്പോളും ജീവിച്ചിരിക്കുന്നു എന്ന് വിശ്വാസിക്കുന്നു…. അത്ര കിടു സ്റ്റോറി ആയിരുന്നു…. but പ്രവാസി നമ്മളെ ഒക്കെ വഞ്ചിച്ചു പുള്ളിക്കു വായനക്കാരെ കരയിക്കാൻ ഒരു രസം ആണ്… sad എൻഡിങ് എഴുതിയാൽ പുള്ളിക്ക് ആരേലും പൈസ കൊടുക്കും എന്ന് തോന്നുന്നു….

    പുള്ളിടെ സൃഷ്ടി ആണ് സമ്മതിച്ചു അത് എങ്ങനെ വേണേൽ എഴുതാം… എന്നാലും വായിക്കുന്നവന്റെ ഫീലിംഗ്സ് ഓർക്കേണ്ടെ…

    എന്ത് ഒഴുക്ക് ആണ് ആ സ്റ്റോറി ഇന്നും ഇന്ദു മനസ്സിൽ ഉണ്ട്…

    ഒരു ചോദ്യം ഇതു ഹാപ്പി എൻഡിങ് ആണോ എന്നാൽ വായിക്കാം…. ???

  3. അൽ കുട്ടൂസ്

    അപ്പൂസ് മച്ചാ pl നോക്കീട്ടോ
    ഇങ്ങള് പറഞ്ഞപോലെ ഉഷാർ ആക്കീണ്ട്
    എന്തായാലും ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ❤️❤️

    1. ഈ pl എന്താ മാഷേ… ?

  4. നല്ലവനായ ഉണ്ണി

    ഈ കഥ വായിച്ച് ഒരു രാത്രി മുഴുവൻ കരഞ്ഞതാ ഞാൻ… വയ്യ ഇനി വായിക്കാൻ അവസാനം അറിയാവുന്ന കൊണ്ട് വായിക്കുമ്പോൾ പിന്നേം സങ്കടം വരും… Climax മാറ്റം വരും എന്ന് പറഞ്ഞാൽ പോലും എന്റെ ഉള്ളിൽ ഉള്ള climax മാറ്റാൻ പറ്റില്ലാലോ…

  5. ഈ കഥ എനിക്ക് ഇഷ്ടമല്ല
    സാഹചര്യം കൊണ്ട് ഒന്നിക്കാൻ പറ്റാത്തതായിരുന്നേൽ പൊട്ടെ എന്ന് വെക്കേന്
    പക്ഷെ ഇതിലെ നായകനും നായികക്കും സാഹചര്യവും സന്ദർഭവും ഒക്കെ ഒരുപാട് വട്ടം അനുകൂലമായി വന്നതായിരുന്നു എന്നിട്ടും അവരായിട്ട് തന്നെ അതൊക്കെ കളയും
    നായികയുടെ കാട്ടിക്കൂട്ടൽ ആണ് പിടിക്കാത്തത് പ്രേമം ഉണ്ടെന്ന് പറയും പക്ഷെ അവൾ കാണിക്കുന്നത് എല്ലാം നേരെ തിരിച്ചും
    ഒരു ലോജിക് ഇല്ലാത്ത കാറ്റിക്കൂട്ടലാണ് കൂടുതലും

  6. അൽ കുട്ടൂസ്

    ഒന്നേ പറയാനുള്ളൂ സഹോ,
    ഞാൻ നെഞ്ചിലേറ്റിയ കഥകളിൽ ഒന്നാണിത് അതിലുപരി എന്നെ കരയിക്കാൻ ഇടയാക്കിയ ഒന്ന്.
    എത്രക്കാലം കഴിഞ്ഞാലും ഇത് മറക്കാൻ ആവില്ല.
    ഇന്നുതന്നെ ഇത് വായിച്ചപ്പൊ വേഗം മനസ്സിലേക്ക് ഓടിയെത്തി.

    അതോണ്ട് ഒരിക്കെക്കൂടെ കരയാൻ ഇടവരുതരുത്.
    ഒരു അപേക്ഷയാണ്
    ക്ലൈമാക്സ് ഹാപ്പി എൻഡിങ്ങ് ആവട്ടെ❤️

    1. ബ്രോ.. ക്‌ളൈമാക്സ് ആകെ മാറും… അത്രേ പറയാൻ ഒള്ളു

  7. “ദിൽ പേ പദ്ധർ രഖ് കർ മേം നെ” വായിച്ചു…???

    പക്ഷെ പഴയ ഓർമ്മയൊന്നും അങ്ങോട്ടു പെട്ടന്ന് പോകുന്നില്ല.

    1. ഒന്നൂടെ വായിച്ചോ മൂഡ് ഉണ്ടേൽ ?

  8. Bro ഒരു കാര്യം പറയാം . വായിച്ച കഥകളിലെ മറക്കാൻ പറ്റാത്ത കഥ ആണ് ‘സ്വയംവരം’ അത്രക്ക് ഇഷ്ടപെട്ട കഥ ആണ് . Bro പറയും പോലെ changes ഉണ്ടെങ്കിൽ വായിക്കാം .ഒന്നും തോന്നരുത് ഇനി കരയാൻ വയ്യ അത് കൊണ്ട് ആണ്. ഈ കഥ വായിച്ചപ്പോ ആണ് എനിക്ക് ഒരു കാരിയം മനസ്സിലായത് കഥ വായിച്ചാലും കരയും എന്ന്. Paravsi എന്ന വക്തി ഒരു സംഭവം തന്നെ ആണ് . ഓരോ വരി വായ്‌കുമ്പോൾ മനസ്സ് നിറഞ്ഞു . പറയാൻ വാക്ക് ഇല്ല ….. അവസാനം വരെ സപ്പോർട്ട് ഉണ്ടാവും….

    1. മ്യാനെ… കഥ കുറെയേറെ മാറും… തീം തന്നെ മാറ്റും… പിന്നെ ഇങ്ങടെ ഇഷ്ടം ?

  9. ⊙﹏⊙ പ്രവാസി ⊙﹏⊙ ആ പേരിനോട് ഒരു പ്രതേക തരം സ്നേഹം??? തോന്നാൻ കാരണമായ സ്റ്റോറി….
    വീണ്ടും വായിക്കാൻ ഉള്ള ത്രാണി ഇല്ല ….. എന്നാലും ഒരു ചോദ്യം കഥയിൽ എന്തേലും മാറ്റം ഉണ്ടാവുമ്പോ like ക്ലൈമാക്സ് എങ്ങാനും ??? പറ്റികരുത് ഉള്ളത് പോലെ പറയണം ? അങ്ങനെ ആണേൽ സമയം കിട്ടുമ്പോ വായിക്കാം??….

    1. മ്യാനെ,

      കഥ അവള് പ്രെഗ്നന്റ് ആയതിനു ശേഷം മൊത്തം മാറും….

      സംശയം യുണ്ടേൽ pl നോക്കിക്കോ… അവരുടെ ഹാപ്പി ലൈഫ് ആണ് നടക്കുന്നത്….

      ബാക്കി ഇങ്ങളുടെ ഇഷ്ടം

  10. നൈസ്

  11. മേനോൻ കുട്ടി

    പ്രവാസിയെ അറിയാനും പരിചയപ്പെടാനും കാരണമായ കഥ… അതിലുപരി അച്ചുവിന്റെ അഞ്ജലിതീർത്ഥത്തോടും നീനയുടെ നിലാപക്ഷിയോടും ചേർത്ത് വക്കാവുന്ന സൃഷ്ടി.

    1. കുട്ടീ…. ♥️♥️

      തിരിച്ചും അത് തന്നെ പരിചയപെട്ടു… അടുത്ത് അറിഞ്ഞു..

      ഇഷ്ടം

Comments are closed.